അമ്മയില്‍നിന്നും കുഞ്ഞിനെ മാറ്റിയ കേസില്‍ അനുപമയുടെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്യും

പേരൂര്‍ക്കടയില്‍ അമ്മയില്‍നിന്നും കുഞ്ഞിനെ മാറ്റിയ കേസില്‍ അനുപമയുടെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്യും. മറ്റ് ബന്ധുക്കളോടും പോലീസ് വിവരം തേടും.
അതിനിടെ അനുപമയുടെ കുട്ടിയുടെ വിവരം തേടി കേന്ദ്ര അഡോപ്ഷന്‍ റിസോഴ്‌സ് സമിതിക്ക് പോലീസ് കത്തയച്ചു. 2020 ഒക്ടോബര്‍ 19നും 25നും ഇടയില്‍ ലഭിച്ച കുട്ടികളുടെ വിവരം നല്‍കണമെന്നാണ് ആവശ്യം.
അതേസമയം നഷ്ടപ്പെട്ട കുഞ്ഞിനെ തിരികെ ലഭിക്കാന്‍ അനുപമ സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം ആരംഭിച്ചു. ഇന്ന് രാവിലെ പത്തോടെയാണ് അനുപമ സമരം ആരംഭിച്ചത്.വനിതാ കമ്മീഷന്‍ ആസ്ഥാനത്തിന് മുന്നിലും പ്രതിഷേധിക്കുമെന്ന് അനുപമ അറിയിച്ചിരുന്നു.
"
https://www.facebook.com/Malayalivartha
























