Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'സി.പി.എം നേതൃത്വം ഏറി വന്നാൽ തീവ്രത അളക്കാൻ ഒരു കമ്മീഷനെ വെക്കുമായിരിക്കും. എന്നാൽ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ സാധ്യമല്ല. തന്റെ ആഭ്യന്തര വകുപ്പിന് കീഴിൽ വരുന്ന പോലീസ് മേധാവിക്ക് ഒരു പെൺകുട്ടി നൽകിയ പരാതിയിൽ എന്ത് നടപടി സ്വീകരിച്ചു എന്ന് മുഖ്യമന്ത്രി മറുപടി പറയണം...' മുസ്ലീം ലീഗ് നേതാവ് പികെ ഫിറോസ്

23 OCTOBER 2021 01:53 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം എംജി യൂണിവേഴ്‌സിറ്റി സെനറ്റ് തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന സംഘര്‍ഷത്തിന് ശേഷം എ ഐ എസ് എഫ് നേതാവ് നിമിഷ എസ് എഫ് ഐ നേതാക്കള്‍ക്കെതിരെ ഉന്നയിച്ച പരാതി ഏറെ ഗൗരവമുള്ളതാണെന്ന് വ്യക്തമാക്കി മുസ്ലീം ലീഗ് നേതാവ് പികെ ഫിറോസ് വ്യക്തമാക്കുകയുണ്ടായി. സംഘടനാ പ്രവര്‍ത്തകര്‍ ആര്‍ എസ് എസ് മനോഭാവമുള്ളവരാണ് എന്ന് പറഞ്ഞത് നിങ്ങളുടെ ഘടക കക്ഷിയുടെ നേതാവാണ്. അവരെയൊക്കെ പുറത്താക്കാനുള്ള ആര്‍ജ്ജവം നിങ്ങള്‍ക്കുണ്ടാവുമെന്ന് തോന്നുന്നില്ലെന്ന് പി കെ ഫിറോസ് കുറ്റപ്പെടുത്തുകയും ചെയ്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഫിറോസിന്റെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;


എ.ഐ.എസ്.എഫ് നേതാവ് നിമിഷ എസ്.എഫ്.ഐ നേതാക്കളെ കുറിച്ച് പറഞ്ഞ പരാതി ഏറെ ഗൗരവമുള്ളതാണ്. ബലാൽസംഘം ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മാറിൽ കയറിപ്പിടിച്ചത് എസ്.എഫ്.ഐ നേതാക്കളാണ് എന്നാണ് അവർ മാധ്യമങ്ങളോട് തുറന്നു പറഞ്ഞത്. ഇന്നലെ എംജി സർവകലാശാലയിലേക്ക് നടന്ന സെനറ്റ് ഇലക്ഷനിൽ എ.ഐ.എസ്.എഫ് പ്രവർത്തകർ വോട്ട് ചെയ്യാൻ പോയതിനാണ് ഈ ക്രൂരത അരങ്ങേറിയത്.

വിദ്യാഭ്യാസമന്ത്രി വി. ശിവൻ കുട്ടിയുടെ സ്റ്റാഫ് അംഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഈ അക്രമണത്തെ സംബന്ധിച്ച് ഡി.വൈ.എഫ്.ഐ പ്രതികരിക്കുമെന്ന് വിശ്വസിക്കുന്നില്ല. പാലക്കാട്ടെ സഹപ്രവർത്തകയെ പീഢിപ്പിച്ച സംഭവത്തിൽ മാധ്യമങ്ങൾ നിലപാട് ചോദിക്കുമോ എന്ന് ഭയന്ന് എ.കെ.ജി സെന്ററിന്റെ പിറകിലൂടെ ഓടിയ ഡി.വൈ.എഫ്.ഐ നേതാക്കളെ കേരളം മറന്നിട്ടില്ല. സി.പി.എം നേതൃത്വം ഏറി വന്നാൽ തീവ്രത അളക്കാൻ ഒരു കമ്മീഷനെ വെക്കുമായിരിക്കും.

എന്നാൽ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ സാധ്യമല്ല. തന്റെ ആഭ്യന്തര വകുപ്പിന് കീഴിൽ വരുന്ന പോലീസ് മേധാവിക്ക് ഒരു പെൺകുട്ടി നൽകിയ പരാതിയിൽ എന്ത് നടപടി സ്വീകരിച്ചു എന്ന് മുഖ്യമന്ത്രി മറുപടി പറയണം. ഇനി എസ്.എഫ്.ഐ നേതൃത്വത്തോടാണ്...

 

സംഘടനാ പ്രവർത്തകർ ആർ.എസ്.എസ് മനോഭാവമുള്ളവരാണ് എന്ന് പറഞ്ഞത് നിങ്ങളുടെ ഘടക കക്ഷിയുടെ നേതാവാണ്. അവരെയൊക്കെ പുറത്താക്കാനുള്ള ആർജ്ജവം നിങ്ങൾക്കുണ്ടാവുമെന്ന് തോന്നുന്നില്ല. കാരണം അങ്ങനെ പുറത്താക്കാൻ തുടങ്ങിയാൽ എസ്.എഫ്.ഐ ബാക്കിയുണ്ടാവില്ല. നിങ്ങൾ ഒരു കാര്യം നിർബന്ധമായും ചെയ്യണം. ആ കൊടിയിൽ സ്വാതന്ത്യം, ജനാധിപത്യം, സോഷ്യലിസം എന്ന് എഴുതി വെച്ചത് ഒന്ന് എടുത്ത് കളയണം. ആ ആശയത്തെ കൊഞ്ഞനം കുത്തരുത്. അപേക്ഷയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (39 minutes ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (5 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (6 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (6 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (6 hours ago)

Malayali Vartha Recommends