സ്‌കൂട്ടർ യാത്രാക്കാരന്റെ അഭ്യാസ പ്രകടനം അതിരുകടന്നു; യുവതിയുടെ വാഹനം ഇടിച്ചിട്ടിട്ടും വകവയ്ക്കാതെ വാഹനം ഓടിച്ച് പോയി യുവാവ്

അമിത വേഗതയിൽ സ്കൂട്ടറിൽ അഭ്യാസ പ്രകടനം നടത്തി ഇരുചക്രവാഹന യാത്രികയെ ഇടിച്ചിട്ട ശേഷം വകവയ്ക്കാതെ വാഹനമോടിച്ച് പോയി യുവാവ്.
പാലക്കാട് നഗരത്തിലെ എസ്ബിഐ ജംഗ്ഷനില്‍ ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം.
KL 49 A 5831 നമ്പറിലുള്ള വാഹന യാത്രികനാണ് അമിത വേഗതയില്‍ പോയത്. ഇയാള്‍ക്ക് പിറകിലുണ്ടായിരുന്ന കാര്‍ യാത്രികന്‍റെ ഡാഷ് ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.
ആലത്തൂർ സബ് ആർ.ടി.ഓഫീസിൽ രവി എന്ന പേരിലാണ് ഈ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിഷയത്തിൽ ഉടൻ നടപടിയുണ്ടാകുമെന്ന് ആർ.ടി.ഓ വൃത്തങ്ങൾ അറിയിച്ചു.
https://www.facebook.com/Malayalivartha
























