മൂന്നാമത്തെ പ്രസവത്തിനായി യുവതിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ സംഭവിച്ചത് മറ്റൊന്ന്! അമിത രക്തസ്രാവത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരണം ഉൾക്കൊള്ളാനാകാതെ ബന്ധുക്കൾ...

കുന്നംകുളത്ത് നിന്നും പുറത്ത് വരുന്നത് വളരെ സങ്കടപരമായ വാർത്തയാണ്. താലൂക്കാശുപത്രിയില്‍ പ്രസവിച്ചശേഷം അമിത രക്തസ്രാവത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ മരണവാർത്ത ഉൾക്കൊള്ളാനാകാതെയാണ് സുഹൃത്തുക്കൾ. ആണ്‍കുഞ്ഞ് രക്ഷപ്പെട്ടു.ചൂണ്ടല്‍ വെള്ളാടമ്പില്‍ വിനോദ് ഭാര്യ ശ്രീജ (32) യാണ് മരിച്ചത്. മൂന്നാമത്തെ പ്രസവത്തിനായാണ് യുവതിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
വെള്ളിയാഴ്ച്ച രാവിലെ 6 മണിക്കാണ് യുവതി പ്രസവിച്ചത്.പ്രസവത്തിനുശേഷം രക്തസ്രാവം നില്‍ക്കാത്ത സാഹചര്യത്തില്‍ ചാര്‍ജുണ്ടായിരുന്ന ഡോക്ടറെ ആശുപത്രി ജീവനക്കാര്‍ ഫോണില്‍ വിളിച്ചെങ്കിലും അദ്ദേഹം ഫോണ്‍ എടുത്തില്ലെന്ന് ജീവനക്കാരും യുവതിയുടെ ബന്ധുക്കളും പരാതിപ്പെട്ടിരുന്നു.
പിന്നീട് മറ്റൊരു ഡോക്ടറെ വിളിച്ചുവരുത്തി ഗുരുതരാവസ്ഥയിലായ യുവതിയെ ആബുലന്‍സില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പ് തന്നെ യുവതി മരിച്ചതായാണ് പറയുന്നത്. രാവിലെ ആറിന് തന്നെ ഡോക്ടറെ ഫോണില്‍ വിളിച്ചിട്ടും ഡോക്ടറെ ലഭിക്കാത്ത വിവരം ആശുപത്രി ജീവനക്കാര്‍ യുവതിയുടെ ബന്ധുക്കളെയും അറിയിച്ചിരുന്നു.
എന്നാല്‍ ഒരു രോഗിക്ക് നല്‍കാവുന്ന മുഴുവന്‍ ചികിത്സ നല്‍കിയതായും പിന്നീട് രക്തസ്രാവം കൂടിയതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയതെന്ന് പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























