ഭാര്യയോട് അസഭ്യം പറഞ്ഞപ്പോൾ ചോദ്യം ചെയ്തു... സഹിക്കാനാകാതെ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തിയും വെട്ടിയും മാരകമായി മുറിവേൽപ്പിച്ചു! ബന്ധുവിനെ കുത്തിക്കൊന്ന കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ഭാര്യയോട് അസഭ്യം പറഞ്ഞപ്പോൾ ചോദ്യം ചെയ്തു... സഹിക്കാനാകാതെ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തിയും വെട്ടിയും മാരകമായി മുറിവേൽപ്പിച്ചു. ഗുരുതാരാവസ്ഥയിലായ സുരേഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ചെന്ത്രാപ്പിന്നി മാരാത്ത് സുരേഷി(52)നെ കൊലപ്പെടുത്തിയ കേസില്‍ ചെന്ത്രാപ്പിന്നി വില്ലേജ് മാരാത്ത് അനൂപ്കുമാറി(40)ന്റെ ജാമ്യാപേക്ഷയാണ് തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.ജെ. വിന്‍സെന്റ് തള്ളിയത്. 2021 ഓഗസ്റ്റ് 21-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓഗസ്റ്റ് 22 മുതല്‍ പ്രതി റിമാന്‍ഡില്‍ കഴിഞ്ഞുവരികയാണ്.
https://www.facebook.com/Malayalivartha
























