Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാലുശ്ശേരി ബ്ലോക്കിൽ പട്ടികജാതി എക്സ്റ്റൻഷൻ ഓഫീസറായിരുന്നു കെ. പത്മരാജൻ;പട്ടികവിഭാഗ വികസന ഫണ്ടിന്റെ ആസൂത്രണത്തിലും നിർവ്വഹണത്തിലുമാണ് ജനകീയാസൂത്രണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്;ജനകീയാസൂത്രണജനകീയ ചരിത്രം വിവരിച്ച് ഡോ . തോമസ് ഐസക്ക്

23 OCTOBER 2021 03:30 PM IST
മലയാളി വാര്‍ത്ത

ബാലുശ്ശേരി ബ്ലോക്കിൽ പട്ടികജാതി എക്സ്റ്റൻഷൻ ഓഫീസറായിരുന്നു കെ. പത്മരാജനെ കുറിച്ച് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുകയാണ് ഡോ . തോമസ് ഐസക്ക്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ബാലുശ്ശേരി ബ്ലോക്കിൽ പട്ടികജാതി എക്സ്റ്റൻഷൻ ഓഫീസറായിരുന്നു കെ. പത്മരാജൻ. പട്ടികവിഭാഗ വികസന ഫണ്ടിന്റെ ആസൂത്രണത്തിലും നിർവ്വഹണത്തിലുമാണ് ജനകീയാസൂത്രണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

കോഴിക്കോട് ജില്ലയിലെ മുപ്പതോളം ഗ്രാമപഞ്ചായത്തുകളുടെ പ്രത്യേക ഘടകപദ്ധതി രൂപീകരണത്തിനു സഹായിച്ചു. ജില്ലയിലെ എല്ലാ പരിശീലനങ്ങളിലും എസ്.സി.പി, റ്റി.എസ്.പി പരിശീലകനായിരുന്നു. കിലയിലെ ക്ലാസുകളും കൈകാര്യം ചെയ്തിട്ടുണ്ട്. ജോലി ചെയ്ത ബ്ലോക്കുകളിലെ എല്ലാ പട്ടികവിഭാഗ കോളനികളിലും വൈദ്യുതി, കുടിവള്ളം, ഇരട്ടവീടുകൾ ഒറ്റവീടാക്കൽ എന്നിവ ഏറെക്കുറേ പൂർത്തീകരിക്കാൻ ഒമ്പതാം പദ്ധതിക്കാലത്തു തന്നെ കഴിഞ്ഞു.

ജനകീയാസൂത്രണത്തിന്റെ ഭാഗമായി പട്ടികവിഭാഗ ഫണ്ടുകൾ കൃത്യമായി ജനസംഖ്യാനുപാതത്തിൽ ലഭിക്കാൻ തുടങ്ങി. എന്നാൽ ആസൂത്രണത്തിലും നിർവ്വഹണത്തിലും പട്ടികവിഭാഗം ജനങ്ങളെ വലിയതോതിൽ പങ്കാളികളാക്കാൻ കഴിഞ്ഞില്ല. ഇതിന് ഒരു സംഘടനയും ശ്രമിച്ചുമില്ല. ജനകീയാസൂത്രണത്തിന്റെ ആദ്യഘട്ട പരിശീലനത്തിൽ പത്മരാജൻ ഡിആർപിയായിരുന്നു. പേരാമ്പ്ര ഡികെജി കോളേജിൽവച്ചു നടന്ന ആദ്യ ജില്ലാതല പരിശീലനവേളയിൽ ടി.പി. കുഞ്ഞിക്കണ്ണൻ മാഷാണ് കെആർപിയാകുവാൻ പേര് നിർദ്ദേശിച്ചത്.

ബാലുശ്ശേരി പഞ്ചായത്തിന്റേയും ബ്ലോക്ക് പഞ്ചായത്തിന്റേയും വികസനരേഖകൾ തയ്യാറാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. ട്രാൻസെറ്റ് വാക്ക് മുതലാണ് കാര്യങ്ങൾ സജീവമായത്. കോഴിക്കോട് ജില്ലാ പദ്ധതി ഡ്രാഫ്റ്റ് ചെയ്യുന്നതിലും പങ്കാളിയായി. ചേലന്നൂർ ബ്ലോക്ക് കോർഡിനേറ്ററായിരുന്ന രാധാകൃഷ്ണൻ മാസ്റ്റർ സ്കൂളിലേയ്ക്കു തിരിച്ചു പോയപ്പോൾ പകരം കോർഡിനേറ്ററായി. അപ്പോൾ കൊടുവള്ളിയിലായിരുന്നു ജോലി. എന്നാൽ ഡിപ്പാർട്ട്മെന്റ് പൂർണ്ണസമയം വിടുതൽ നൽകാൻ തയ്യാറല്ലായിരുന്നു. അതുകൊണ്ട് രത്നാകരൻ ചുമതലയേറ്റു.

പരിശീലന പരിപാടികളുടെ സംഘാടകനായും നടപടിക്രമങ്ങളെക്കുറിച്ചു സംശയനിവാരണം നടത്തുന്ന റിസോഴ്സ് പേഴ്സണായി 10-ാം പദ്ധതിക്കാലത്തും സജീവമായി തുടർന്നു. തിരൂരിലേയ്ക്കു സ്ഥലംമാറ്റം കിട്ടിയപ്പോൾ അവിടെയും പദ്ധതിയുടെ നോഡൽ ഓഫീസറായിട്ടായിരുന്നു ചുമതല. ബാലുശ്ശേരി ബ്ലോക്കിൽ പ്രവർത്തിച്ചപ്പോൾ ശ്രദ്ധിച്ച ഒരു കാര്യം വാർഡ് വീതംവയ്പ്പ് പരമാവധി ഒഴിവാക്കാൻ ശ്രമിച്ചതാണ്. ആദ്യവർഷം ബ്ലോക്കിൽ 8 പ്രോജക്ടുകളേ ഉണ്ടായിരുന്നുള്ളൂ. കുടിവെള്ളം, പാർപ്പിടം, വൈദ്യുതീകരണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളിലായിരുന്നു ഊന്നൽ.

കെജിഒഎയുടെ നേതൃത്വത്തിൽ ജനകീയാസൂത്രണത്തിനുശേഷം ഒട്ടേറെ പരിശീലന പരിപാടികളിൽ നേതൃത്വപരമായ പങ്കുവഹിച്ചു. 2015-21 മന്ത്രിസഭയിലെ പട്ടികവിഭാഗക്ഷേമ വകുപ്പു മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്തപ്പോൾ ജനകീയാസൂത്രണ കാലത്തെയും തുടർന്നും കീഴ്ത്തട്ടിലുള്ള പ്രവൃത്തി പരിചയം വലിയ കരുത്തായിയെന്നു കെ. പത്മരാജൻ ഓർക്കുന്നു.
#ജനകീയാസൂത്രണജനകീയചരിത്രം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (42 minutes ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (5 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (6 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (6 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (6 hours ago)

Malayali Vartha Recommends