മാസങ്ങളുടെ പ്രതീക്ഷയും, പ്രയത്നവും ഒറ്റ രാത്രികൊണ്ട് ഇല്ലാതാക്കി സാമൂഹ്യവിരുദ്ധർ: മീന്‍ കുളത്തിൽ വിഷം കലർത്തി പ്രവാസിയോട് ക്രൂരത: ചത്ത് പൊങ്ങിയത് ആയിരക്കണക്കിന് മത്സ്യങ്ങള്‍

കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തി മത്സ്യകൃഷി തുടങ്ങിയ യുവാവിന്റെ കൃഷിയിടത്തില്‍ വിഷം കലർത്തി സാമൂഹ്യവിരുദ്ധരുടെ ക്രൂരത.
അഞ്ചൽ പനച്ചവിള കുമരംചിറ വീട്ടിൽ ആലേഷും അമ്മ മല്ലികയും വീടിനോട് ചേര്‍ന്ന് തയാറാക്കിയ മീന്‍കുളത്തിലാണ് കഴിഞ്ഞരാത്രിയില്‍ സാമൂഹ്യവിരുദ്ധര്‍ വിഷം കലക്കിയത്.
വിളവെടുക്കാൻ പാകമായിരിക്കെയാണ് വിഷം കലർത്തിയത്. ബാങ്ക് വായ്പയെടുത്തും സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങിയുമാണ് ആലേഷ് മത്സ്യകൃഷി തുടങ്ങിയത്. ഇതിനായി വീടിന് മുന്നില്‍ കുളം തയ്യാറാക്കി.
സുഭിക്ഷ കേരളം പദ്ധതിയുടെയും പഞ്ചായത്തിന്റെയും സഹായത്തോടെ മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഏകദേശം മൂന്ന് ലക്ഷം രൂപയാണ് ചെലവായത്.
കുടുംബശ്രീയില്‍ നിന്നാണ് അമ്മ ഒരു ലക്ഷം വായ്പയെടുത്ത് നല്‍കിയത്. മീന്‍ വിറ്റുകിട്ടുന്ന പണം കൊണ്ട് കടം വീട്ടാമെന്ന് കരുതിയിരിക്കെയാണ് സംഭവം.
നാട്ടില്‍ പ്രകടമായ ശത്രുക്കളൊന്നുമില്ലെന്ന് അമ്മ മല്ലികയും ആലേഷും പറയുന്നു. കഴിഞ്ഞ ജനുവരിയില്‍ ആയിരം കുഞ്ഞുങ്ങളെയാണ് കുളത്തിലിട്ടത്.
https://www.facebook.com/Malayalivartha
























