Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'പുഴയില്‍ അടിഞ്ഞു കൂടിയ മണല്‍ നീക്കം ചെയ്യണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി എടുക്കാത്ത സര്‍ക്കാരിനെ ചോദ്യം ചെയ്യുകയും, വേണ്ടിവന്നാല്‍ നിയമം കൈയിലെടുത്ത് മണല്‍ വാരല്‍ സമരം ആരംഭിക്കുകയും ചെയ്യും...' പൂഞ്ഞാര്‍ എം.എല്‍.എ സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് മറുപടിയുമായി ഷോണ്‍ ജോര്‍ജ്​

23 OCTOBER 2021 04:52 PM IST
മലയാളി വാര്‍ത്ത

പിതാവ്​ പി.സി ജോര്‍ജിനും തനിക്കുമെതിരേ പൂഞ്ഞാര്‍ എം.എല്‍.എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി ഷോണ്‍ ജോര്‍ജ് രംഗത്ത് എത്തിയിരിക്കുകയാണ്. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ പ്രകൃതിദുരന്തങ്ങള്‍ക്ക്​ ഉത്തരവാദി ആരാണെന്ന്​ എല്ലാവര്‍ക്കും അറിയാമെന്നാണ്​​ എം.എല്‍.എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഫേസ്​ബുക്കില്‍ കുറിച്ചിരിക്കുന്നത്​. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ പ്രകൃതിദുരന്തം ആരാണ് ഉത്തരവാദി? എന്ന തലക്കെട്ടിലായിരുന്നു കുറിപ്പ്​.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

പ്രിയ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ അറിയാന്‍....

താങ്കളുടെ ഫേസ്ബുക്ക് പോസ്റ്റ്‌ വായിച്ചു. പാറമടകാരന്റെ വണ്ടിയില്‍ എം.എല്‍.എ ബോര്‍ഡ് വെച്ച്‌ നടക്കുന്ന താങ്കള്‍ ഇതു പറഞ്ഞു കേട്ടപ്പോള്‍ ഒരു അഭിസാരികയുടെ ചാരിത്ര്യ പ്രസംഗമായാണ് എനിക്ക് തോന്നിയത്. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ പരിസ്‌ഥിതി ലോല പ്രദേശമായ തീക്കോയില്‍ അടച്ചു പൂട്ടിപ്പോയ പാറമട തുറന്നു നല്‍കാം എന്ന വാഗ്​ദാനത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ താങ്കള്‍ക്കുവേണ്ടി ഏറ്റവുമധികം പണം മുടക്കിയ പാംമ്ബ്ലാനിയില്‍ വക്കച്ചന്റെ മകന്‍ ഡേവിസ് പാംമ്ബ്ലാനിയുടെതല്ലെ ഈ വണ്ടി. ഇതേ പാറമടക്കാരനും കുടുംബവുമാണ് 66 കോടി രൂപ അനുവദിച്ചിട്ടുള്ള ഈരാറ്റുപേട്ട-വാഗമണ്‍ റോഡിന്റെ നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കുന്നതും

ഇനി താങ്കള്‍ പറഞ്ഞ കാര്യത്തിലേക്ക് കടക്കാം. എന്നെ ഒരു വലിയ പാറമട മാഫിയയായി ചിത്രീകരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. എനിക്ക് ഒരു പാറമട ഉണ്ടായിരുന്നു, 2013-ല്‍ ഞാനത് വിറ്റൊഴിഞ്ഞു. അത് പാറമട ഒരു മോശം ബിസിനസ്‌ ആണെന്നോ, അത് നടത്തുന്നവര്‍ എല്ലാം വൃത്തികെട്ടവന്മാര്‍ ആണെന്ന അഭിപ്രായം ഉള്ളതുകൊണ്ടോ അല്ല ഞാന്‍ ഈ കച്ചവടം അവസാനിപ്പിച്ചത്. മറിച്ച്‌ ഞാന്‍ ഈ വെള്ള വസ്ത്രം ധരിച്ചിരിക്കുന്നത് താങ്കളെ പോലെ ദേഹത്തിന് കുറുകെ മാത്രമല്ല,എന്റെ മനസ്സിന്റെ കുറുകെ കൂടിയാണ്. ഒരു പൊതു പ്രവര്‍ത്തകന്‍ പൊതുരംഗത്ത് മാത്രമല്ല വ്യക്തിജീവിതത്തിലും ശുദ്ധിയോട് കൂടി ജീവിക്കണമെന്നാണ് എന്റെ പിതാവ് എന്നെ പഠിപ്പിച്ചിട്ടുള്ളത്. ചിട്ടിക്കമ്ബനിയും, വട്ടിപ്പലിശയും കൊണ്ട് ജീവിതം നയിക്കുന്നവര്‍ക്ക് അത് മനസ്സിലാകണമെന്നില്ല. ഈ വെള്ള വസ്ത്രം ധരിച്ചു കൊണ്ട് കൈക്കൂലി കൊടുക്കാന്‍ എന്റെ മനസ്സ് അനുവദിക്കാത്തതു കൊണ്ടാണ് ഞാന്‍ ആ ബിസിനസ് വേണ്ടെന്ന് വച്ചത്.

ഒരു കാര്യം എടുത്തു പറയട്ടെ പാറമടകളും, ക്രഷറുകളും നാടിന്റെ നിര്‍മ്മാണ രംഗത്ത് ഒരു അഭിവാജ്യ ഘടകം തന്നെയാണ്. പക്ഷേ അത് എവിടെ നടത്തുന്നു,അത് പരിസ്‌ഥിതിക്ക് ദോഷം ഉണ്ടാക്കുന്നുണ്ടോ എന്നതാണ് ഇവിടെ ചര്‍ച്ച ചെയ്യേണ്ടത്. താങ്കള്‍ ഇന്നലെ വാനോളം പുകഴ്ത്തിയ പിണറായി സര്‍ക്കാര്‍ 2018-ലെ പ്രളയത്തിന് ശേഷം മാത്രം 223 ക്വാറികള്‍ക്കാണ് പെര്‍മിറ്റ് നല്‍കിയത് എന്ന് ഓര്‍ത്താല്‍ നന്ന്.

ഇപ്പോള്‍ താങ്കള്‍ക്ക് ഇത്രയും പ്രകോപനം ഉണ്ടാകാന്‍ കാരണം പ്രളയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളാണെങ്കില്‍ അത് ഇനിയും തുടരുക തന്നെ ചെയ്യും. ഉരുള്‍പ്പൊട്ടലിന് 24 മണിക്കൂറിന് ശേഷം ഇളംകാട്‌ സ്​കൂളിലെ ദുരിതാശ്വാസ ക്യാമ്ബിലെ ക്രമീകരണങ്ങള്‍ വിലയിരിത്തുമ്ബോള്‍ ആ ക്യാമ്ബ് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ അവിടെ സര്‍ക്കാര്‍ സഹായം നല്‍കാന്‍ കഴിയില്ല എന്ന് പറഞ്ഞ വില്ലേജ് ഓഫീസറെ വിമര്‍ശിച്ചത് തെറ്റാണെങ്കില്‍ ഞാന്‍ അത് ഇനിയും ചെയ്യും.

പ്രളയം കഴിഞ്ഞ് മൂന്നാം ദിവസവും ഉരുള്‍പ്പൊട്ടലുണ്ടായ പ്രധാന മേഖലകളായ പ്ലാപ്പള്ളിയിലേക്കുള്ള ഗതാഗതം പോലും പുനസ്‌ഥാപിക്കാത്ത സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്​തത് തെറ്റാണെങ്കില്‍ അത് ഇനിയും ചെയ്യും. കൂട്ടിക്കലിലേക്ക് ഈരാറ്റുപേട്ടയില്‍ നിന്നുള്ള പ്രധാന പാതകളായ കൈപ്പള്ളി-ഏന്തയാര്‍ റോഡ്, അടിവാരം-കൊടുങ്ങ-ഇളംകാട് റോഡ് എന്നിവ മൂന്ന്​ ദിവസമായിട്ടും തുറക്കാത്തത് പോലെയുള്ള നടപടികള്‍ ചോദ്യം ചെയ്യാന്‍ തന്നെയാണ് ഇനിയും ഉദ്ദേശം.പ്രളയ സമയത്ത് കൈയില്‍ കിട്ടിയതുമായി ജീവനുംകൊണ്ടോടി ക്യാമ്ബില്‍ എത്തിയവര്‍ക്ക് അടിയന്തിര ധനസഹായമായ പതിനായിരം രൂപ പോലും നിഷേധിച്ച സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്യുക തന്നെ ചെയ്യും.

പുഴയില്‍ അടിഞ്ഞു കൂടിയ മണല്‍ നീക്കം ചെയ്യണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി എടുക്കാത്ത സര്‍ക്കാരിനെ ചോദ്യം ചെയ്യുകയും, വേണ്ടിവന്നാല്‍ നിയമം കൈയിലെടുത്ത് മണല്‍ വാരല്‍ സമരം ആരംഭിക്കുകയും ചെയ്യും.

 

ഇതൊന്നും ഒരു പക്ഷേ എന്തിനാണെന്ന് ഒരു വട്ടി പലിശക്കാരന് മനസ്സിലാവണമെന്നില്ല കാരണം നമ്മള്‍ രണ്ട് പേരും വളര്‍ന്നു വന്ന സാഹചര്യവും,വളര്‍ത്തിയവരുടെ പ്രത്യേകതകള്‍ കൊണ്ടുമാകാം.കഴിഞ്ഞ അഞ്ച് മാസങ്ങള്‍ കൊണ്ട് മുന്‍ എം.എല്‍.എ കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്തുകയല്ലാതെ നൂറ് രൂപയുടെയെങ്കിലും ഭരണാനുമതി ഈ നാടിന് വേണ്ടി നേടിയെടുക്കാന്‍ കഴിയാത്ത, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിരുന്നപ്പോള്‍ കോട്ടയം ജില്ലാ പഞ്ചായത്തിനെ വികസന കാര്യങ്ങളിലും, പദ്ധതി തുക ചിലവഴിക്കുന്നതില്‍ കേരളത്തില്‍ 14-ആം സ്‌ഥാനത്ത് എത്തിച്ച താങ്കളുടെ ഭരണ പാഠവം ജനങ്ങള്‍ തിരിച്ചറിയാതിരിക്കാനാണ് ഈ കസറത്തെങ്കില്‍ ആയിക്കോളൂ. പക്ഷേ ദുരന്ത സമയത്ത് ഒരു എം. എല്‍.എ ഇത്രയും തരം താഴരുതായിരുന്നു.

ജനിച്ച നാള്‍ മുതല്‍ ഈ നാട് എന്റെ മനസ്സിന്റെ വികാരമാണ്. ഞാന്‍ കണ്ടതും,കേട്ടതും, വളര്‍ന്നതും പൂഞ്ഞാര്‍ എന്ന വികാരത്തിന് ഒപ്പമാണ്. അത് മരിക്കും വരെ അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (43 minutes ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (5 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (6 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (6 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (6 hours ago)

Malayali Vartha Recommends