സ്വര്‍ണക്കട്ടികള്‍ വാങ്ങി പണം നല്‍കാതെ രക്ഷപ്പെട്ട പ്രതികൾ പിടിയിൽ; 1990ൽ നടന്ന സംഭവത്തിന് ശേഷം ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് 1994ല്‍! പ്രതിയെ പിടികൂടിയത് 31 വർഷത്തിന് ശേഷം

സ്വര്‍ണക്കട്ടികള്‍ വാങ്ങി പണം നല്‍കാത്ത കേസിൽ അറസ്റ്റിലായതിനെ പിന്നാലെ ജാമ്യത്തിലിറങ്ങി മുങ്ങി നടന്ന പ്രതി പിടിയില്‍. ജാമ്യം നേടിയ ശേഷം മുങ്ങിയ പ്രതിയെ പിടികൂടിയത് 31 വര്‍ഷത്തിന് ശേഷമാണ്. ചെര്‍പ്പുളശ്ശേരി പൊലീസാണ് ഇയ്യാളെ പിടികൂടിയത്. ഗോഡി പ്രദീപാ(54)ണ് പിടിയിലായത്.
പരാതിപ്രകാരം 1990 ഫെബ്രുവരി 18നാണ് സംഭവം നടന്നത്. 116 ഗ്രാം തൂക്കമുള്ള രണ്ട് സ്വര്‍ണക്കട്ടികള്‍ വാങ്ങി പണം നല്‍കാതെ രക്ഷപ്പെട്ടെന്ന കേസിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇതേതുടര്‍ന്ന് ജാമ്യത്തില്‍ ഇറങ്ങി മുങ്ങി നടക്കുകയായിരുന്നു.
പിണങ്ങളെ പ്രദീപിനെ വെള്ളിയാഴ്ച ഫറോകില്‍വച്ച് ചെര്‍പ്പുളശ്ശേരി ഇന്‍സ്‌പെക്ടര്‍ എം സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കയ്യോടെ പിടികൂടിയത്. എം സുജിത്തിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച എല്‍ പി സ്‌ക്വാഡിലെ അംഗങ്ങളായ എസ് ഐ അബ്ദുല്‍ സലാം, ശാഫി, ശഹീദ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
1994ല്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് കോടതി വാറന്റ് ഇറക്കിയിരുന്നു. പ്രതിയെ ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























