ഒന്‍പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അറുപത്തെട്ടുകാരന് ആറു വര്‍ഷം തടവും 50,000 രൂപ പിഴയും

ഒറ്റപ്പാലത്ത് പഠിക്കാന്‍ പോവുകയായിരുന്ന ഒന്‍പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അറുപത്തെട്ടുകാരനായ പ്രതിക്ക് ആറു വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഒറ്റപ്പാലം കണ്ണമംഗലം സ്വദേശി രാമചന്ദ്രനെയാണ് പട്ടാമ്ബി പോക്‌സോ കോടതി ശിക്ഷിച്ചത്. പിഴ തുക പീഡിപ്പിക്കപ്പെട്ട പെണ്‍ക്കുട്ടിയ്ക്ക് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 50,000 രൂപ പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവും പ്രതി അനുഭവിയ്ക്കണം. 2020 ലാണ് കേസിനാസ്പദമായ സംഭവം.
https://www.facebook.com/Malayalivartha
























