Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടിപ്പുവിന്റെ കസേര കാണുമ്പോള്‍ തന്നെ അറിയാം പുതിയ വര്‍ക്കുകളാണ് അതിലുള്ളതെന്ന്! ടിപ്പുവിന്റെ സിംഹാസനം തന്റെയല്ല, മോഹന്‍ലാല്‍ ഒഴികെ പല പ്രമുഖരും അതില്‍ ഇരുന്നിട്ടുണ്ട്; വാര്‍ത്ത വന്നപ്പോള്‍ മാത്രമാണ് സത്യം അറിയുന്നത്: മോന്‍സണെതിരെ വെളിപ്പെടുത്തലുമായി സുരേഷ്

23 OCTOBER 2021 08:18 PM IST
മലയാളി വാര്‍ത്ത

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോണ്‍സണ്‍ മാവുങ്കലുമായുള്ള ബന്ധത്തെപ്പറ്റി വിശദമായി വെളിപ്പെടുത്തി മോന്‍സന് വസ്‌തുക്കള്‍ നല്‍കിയ സുരേഷ് . ഇയാളെ കഴിഞ്ഞ 10 തവണയിലധികം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ സുരേഷ് മൊഴി നല്‍കിയത്. മോണ്‍സന് കൊടുത്ത സാധനങ്ങളെ പറ്റി ചോദിച്ചറിയാനാണ് വിളിപ്പിച്ചതെന്നും, അതെവിടുന്ന് കിട്ടി എന്നുമാണ് ചോദിച്ചത് എന്ന് സുരേഷ് വ്യക്തമാക്കി.

ഒരുപാട് വസ്തുക്കള്‍ അദ്ദേഹത്തിന് കൊടുത്തിട്ടുള്ളതാണ്, അതിന്റെയെല്ലാം ശരിയായ പഴക്കം പറ‌ഞ്ഞുതന്നെയാണ് കൊടുത്തത്.സ്കൂള്‍ കാലം മുതലേ തനിക്ക് ധാരാളം ആന്റിക് കളക്ഷനുകള്‍ ഉണ്ട്. അഞ്ച് വ‌ര്‍ഷമായി ബിസിനസ് നടത്തുന്നു.

വാങ്ങുന്നവര്‍ അത് എന്തു ചെയ്യുന്നു എന്ന് അന്വേഷിക്കാന്‍ അവകാശം ഇല്ല ,പ്രത്യേകിച്ച്‌ മോണ്‍സണെ പോലെയുള്ള ഉന്നതബന്ധമുള്ളവരോട്. താന്‍ കള്ളം പറഞ്ഞിട്ടല്ല കൊടുത്തത്. ഏതാണ്ട് 60 വര്‍ഷം പഴക്കമുള്ള വസ്തുക്കളാണ് കൊടുത്തതെന്നും സുരേഷ് പറയുന്നു.

ടിപ്പുവിന്റെ കസേര കാണുമ്പോള്‍ തന്നെ അറിയാം പുതിയ വര്‍ക്കുകളാണ് അതിലുള്ളത്. മോഹന്‍ലാല്‍ ഒഴികെ പല പ്രമുഖരും അതില്‍ ഇരുന്നിട്ടുണ്ട് . ടിപ്പുവിന്റേതാണെങ്കില്‍ അതിലിരിക്കാന്‍ തനിക്ക് യോഗ്യതയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വാക്കിംഗ് സ്റ്റിക്കാണ് മോശയുടെ വടിയാക്കിമാറ്റിയത്.

മരത്തിലുണ്ടാക്കിയ ഭംഗിയുള്ള ഉറിയാണ് കൃഷ്ണന്‍ വെണ്ണ കട്ടു തിന്നതെന്ന് രീതിയിൽ ആകിയിരിക്കുന്നത്. മ്യൂസിയം തുടങ്ങുമ്പോള്‍ എല്ലാവര്‍ക്കും കാണാമല്ലോ എന്ന് കരുതി കൊടുത്തതാണെന്നും സുരേഷ് പറയുന്നു.

"80 വര്‍ഷം പഴക്കമുള്ള എഴുത്തോലയാണ് ഗണപതി എഴുതിയ മഹാഭാരതമാക്കിയത്. സാധാരണ കിട്ടുന്ന റോമന്‍ നാണയത്തെയാണ് വെള്ളിക്കാശാക്കി മാറ്റിയത്.പ്രമുഖരെ ആകര്‍ഷിക്കാന്‍ വേണ്ടിയാകണം ഇങ്ങനെ കള്ളം പറഞ്ഞത്".സുരേഷ് പറയുന്നു.

പരാതി നല്‍കിയ യുവതിയെയും മാതാവിനെയും കണ്ടു പരിചയം ഉണ്ട്. ഒരുപാട് യുവതികള്‍ അവിടെ ജോലി ചെയ്യുന്നുണ്ട്. ഇടക്ക് മാത്രമാണ് അവിടേക്ക് ചെല്ലുന്നത് അതുകൊണ്ടുതന്നെ എന്തു നടക്കുന്നു എന്നതിനെ കുറിച്ച് വ്യക്തമായ ധാരണയൊന്നുമില്ല. മോൻസന് കൊടുത്ത കാശ് പലിശയ്ക്കെടുത്തതാണ്.

പലിശക്കാരുടെ ഭാഗത്തുനിന്നും ഭീഷണിയുണ്ട്.വാര്‍ത്ത വന്നപ്പോള്‍ മാത്രമാണ് സത്യം അറിയുന്നത്. കൃത്യമായ രേഖകള്‍ കാണിച്ചു തന്നതിനാല്‍ സംശയങ്ങളൊന്നും തോന്നിയില്ല.നിലവില്‍ മൂന്നു കോടി 30 ലക്ഷം രൂപ നല്‍കാനുണ്ടെന്നുമാണ് സുരേഷ് പറഞ്ഞിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (32 minutes ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (1 hour ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (4 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (5 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (5 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (6 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (6 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (6 hours ago)

Malayali Vartha Recommends