കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് ചെന്നിത്തല

കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സിപിഎമ്മിനെതിരെ വിമര്‍ശനമുന്നയിച്ചു. ഒരു അമ്മയുടെ നെഞ്ചില്‍ നിന്ന് പിഞ്ചു കുഞ്ഞിനെ വലിച്ചെടുത്ത് നാട് കടത്തുന്ന പോലുള്ള അത്യന്തം മനുഷ്യത്വഹീനമായ കൃത്യങ്ങള്‍ക്കും ഒരു മടിയുമില്ലാത്ത പാര്‍ട്ടിയായി സി.പി.എം മാറിയിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. മാതാവില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുക്കാന്‍ ഭരിക്കുന്ന പാര്‍ട്ടിയും ഭരണ സംവിധാനങ്ങളും കൂട്ടു നിന്നു എന്നത് ഞെട്ടലുണ്ടാക്കുന്നതാണ്. മാതൃത്വത്തെപ്പോലും പിച്ചി ചീന്താന്‍ ഒരു മടിയുമില്ലെന്ന അവസ്ഥയിലായിരിക്കുന്നു. അനുപമയോട് സിപിഎമ്മും ശിശു ക്ഷേമ സമിതിയും കാട്ടിയത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. സ്ത്രി സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാരും സി പി എം ഉം വേട്ടക്കാര്‍ക്ക് ഒപ്പമെന്ന് തെളിയിക്കുന്നതാണു അനുപമയുടെ അനുഭവമെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞിനെ തിരികെ ലഭിക്കുന്നതിനായി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം ഒരു പാര്‍ട്ടിക്കെതിരെയുമല്ല എന്ന് അനുപമ നേരത്തെ പറഞ്ഞിരുന്നു. 'ഞാന്‍ ഒരു അമ്മയാണ്, എനിക്ക് നീതി ലഭിക്കണം. ഇനി ഒരു അമ്മക്കും ഇത്തരമൊരു സാഹചര്യമുണ്ടാകരുത്. കുഞ്ഞിനെ കാണാനില്ല എന്ന പരാതിയുമായി ചെന്നപ്പോള്‍ ഒരു അമ്മയാണെന്ന പരിഗണന പോലും തരാതെയാണ് എന്നോട് ഉദ്യോഗസ്ഥര്‍ പെരുമാറിയത്. കുഞ്ഞിനെ തിരികെ കിട്ടുമെന്ന പ്രതീക്ഷയുണ്ട്,' അനുപമ പറഞ്ഞു.
https://www.facebook.com/Malayalivartha
























