പലചരക്ക് കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയിരുന്ന പതിനൊന്നുകാരിയെ മറ്റാരും ഇല്ലാത്തപ്പോൾ നിരന്തരം പീഡനത്തിന് ഇരയാക്കിയ 74കാരൻ അറസ്റ്റിൽ: പീഡന വിവരം പുറത്തായത് പെൺകുട്ടിയുടെ ശരീരത്തിലെ അസ്വാഭാവികമായ പാടുകൾ മാതാപിതാക്കൾ കണ്ടതോടെ...

പലചരക്ക് കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയിരുന്ന പതിനൊന്നുകാരിയെ പീഡനത്തിനിരയാക്കിയ 74കാരൻ അറസ്റ്റിൽ.
പെൺകുട്ടിയുടെ ശരീരത്തിലെ പാടുകൾ കണ്ട് സംശയം തോന്നിയ മാതാപിതാക്കൾ തിരക്കിയതോടെയാണ് പീഡനവിവരം പുറത്താകുന്നത്.
സംഭവത്തിൽ കുറിച്ചി പുലികുഴിമറ്റം കുളങ്ങര യോഗിദാസനെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയുടെ കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയിരുന്ന പെണ്‍കുട്ടിയെ ജൂൺ മുതൽ മറ്റാരും ഇല്ലാത്ത സമയത്ത് ഇയാൾ പലവിധ പീഡനങ്ങള്‍ക്ക് ഇരയാക്കിയതായി പൊലീസ് പറഞ്ഞു.
അടുത്തിടെ പെണ്‍കുട്ടിയുടെ ശരീരത്തില്‍ അസാധാരണമായ പാടുകള്‍ കണ്ട് സംശയം തോന്നിയ മാതാപിതാക്കള്‍ തിരക്കിയപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. പ്രതിയെ കോടതി റിമാന്‍ഡു ചെയ്തു.
https://www.facebook.com/Malayalivartha
























