പേട്ടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു; മധ്യവയസ്ക്കന് സ്റ്റീയറിംഗ് വീല്‍ നെഞ്ചിലിടിച്ച് ഗുരുതര പരിക്ക്: അപകടമുണ്ടാക്കിയ കാറിൽ സഞ്ചരിച്ചിരുന്ന ആനയറ സ്വദേശികൾ മദ്യപിച്ചിരുന്നതായി നാട്ടുകാർ: വാഹനം ഓടിച്ച ആൾ സംഭവ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു: പിന്‍സീറ്റിൽ ഉണ്ടായിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

അമിത വേഗതയിലെത്തിയ കാര്‍ മറ്റൊരു കാറിലിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. പേട്ട ഓവര്‍ബ്രിഡ്ജില്‍ ഇന്നലെ രാത്രി 10.30നായിരുന്നു അപകടം.
പള്ളിമുക്ക് ഭാഗത്ത് നിന്ന് അമിത വേഗത്തിലെത്തിയ ഫോക്സ്‌വാഗണ്‍ പോളോ കാര്‍ പേട്ടയില്‍ നിന്നു വന്ന ടാറ്റ ഇന്‍ഡിഗോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇന്‍ഡിഗോ കാറിൽ ഉണ്ടായിരുന്ന മധ്യവയസ്ക്കന് സ്റ്റീയറിംഗ് വീല്‍ നെഞ്ചിലിടിച്ച് ഗുരുതരമായി പരിക്കേറ്റു.
ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനങ്ങളുടെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്ന നിലയിലാണ്.
അപകടമുണ്ടാക്കിയ കാറിൽ സഞ്ചരിച്ചിരുന്നവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. ആനയറ സ്വദേശികളാണ് ഇവർ.
വാഹനം ഓടിച്ചിരുന്നയാള്‍ സംഭവ സ്ഥലത്ത് നിന്ന് രക്ഷപെട്ടു. പിന്‍സീറ്റിലുണ്ടായിരുന്ന യുവാവിനെ പേട്ട പൊലീസ് കസ്റ്റഡിയിലെടുത്തു. കാറില്‍ നിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തു.
https://www.facebook.com/Malayalivartha
























