Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിളിച്ചപ്പോള്‍ ഇറങ്ങിച്ചെന്നിട്ടും... അനുപമ സ്വന്തം കുഞ്ഞിനുവേണ്ടി അജിത്തിനോടൊപ്പം സമരം ചെയ്യുമ്പോള്‍ അജിത്ത് കാരണം പെരുവഴിയിലായ ആദ്യ ഭാര്യ രംഗത്ത്; ഇവര്‍ തമ്മിലുള്ള ബന്ധം കാരണം വീട്ടില്‍ കിടക്കാന്‍ പറ്റിയിരുന്നില്ല; അടുത്ത വീട്ടിലാണ് അന്തിയുറങ്ങിയിരുന്നത്

24 OCTOBER 2021 12:20 PM IST
മലയാളി വാര്‍ത്ത

അനുപമയ്ക്ക് കുഞ്ഞിനെ തിരികെ കിട്ടാനായി കേരളം ഒന്നടങ്കം ഒന്നിക്കുന്ന കാഴ്ചയാണ് കണ്ടത്. അതേസമയം അജിത്ത് കാരണം കുടുംബം തകര്‍ന്ന ആദ്യ ഭാര്യയുടെ ഹൃദയ വേദനയും കേരളം കണ്ടു. വല്ലാത്തൊരു ട്വിസ്റ്റുമായാണ് ആദ്യ ഭാര്യ നസിയ രംഗത്തെത്തിയത്. അനുപമ അറിഞ്ഞാണു കുട്ടിയെ ദത്തുനല്‍കിയതെന്നാണ് നസിയ പറയുന്നത്. കുഞ്ഞിനെ തട്ടിയെടുത്ത പിതാവ് ജയചന്ദ്രന്റെ ഇടപെടലാണ് നസിയയുടെ രംഗപ്രവേശമെന്ന് അനുപമയും അജിത്തും.

തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നിലാണ് അനുപമയെയും അജിത്തിനെയും പ്രതിക്കൂട്ടിലാക്കി നസിയ പ്രതികരിച്ചത്. കുട്ടിയെ കൈമാറാനുള്ള സമ്മതപത്രം അനുപമ ഒപ്പിട്ടു കൊടുക്കുന്നതിനു താന്‍ സാക്ഷിയാണെന്ന് അവര്‍ പറഞ്ഞു. വീട്ടില്‍ വച്ചാണ് സമ്മതപത്രം ഒപ്പിട്ടത്. ആ സമയം അനുപമ പൂര്‍ണമായും ബോധാവസ്ഥയിലായിരുന്നു. ആശുപത്രിയില്‍ വച്ചായിരുന്നെങ്കില്‍ അവര്‍ അബോധാവസ്ഥയിലായിരുന്നെന്നു പറയാമായിരുന്നുവെന്നും നസിയ ചൂണ്ടിക്കാട്ടി.

 



അജിത്തുമായുള്ള വിവാഹ മോചനത്തിനു പിന്നില്‍ അനുപമയാണ്. ബന്ധം വേര്‍പെടുത്താന്‍ പറ്റില്ലെന്ന് അനുപമയുടെ വീട്ടില്‍വരെ പോയി പറഞ്ഞു. അതിനു ശേഷമാണ് അനുപമ കുട്ടിയെ ദത്തു നല്‍കിയത്. ദത്ത് നല്‍കുന്നതുമായി ബന്ധപ്പെട്ട് എഴുതിനല്‍കിയ കാര്യങ്ങള്‍ താന്‍ കണ്ടിട്ടും വായിച്ചു നോക്കിയിട്ടുമുണ്ട്. ആ സമയം അനുപമ പൂര്‍ണ ബോധവതിയായിരുന്നു.

2011ലായിരുന്നു അജിത്തുമായുള്ള വിവാഹം. കഴിഞ്ഞ ജനുവരിയില്‍ വിവാഹമോചിതരായി. അനുപമയുമായുള്ള അജിത്തിന്റെ ബന്ധമാണു വിവാഹ മോചനത്തിലേക്കു നയിച്ചത്. പാര്‍ട്ടി സമിതികള്‍ ചേരുമ്പോള്‍ അനുപമയും അജിത്തും ചേര്‍ന്നിരിക്കുന്നതു കണ്ടിട്ടുണ്ട്. ഇതേപ്പറ്റി ആരാഞ്ഞപ്പോള്‍ സഹോദരീതുല്യ ബന്ധമാണെന്നായിരുന്നു അജിത്തിന്റെ മറുപടി. ഇവര്‍ തമ്മിലുള്ള ബന്ധം കാരണം വീട്ടില്‍ കിടക്കാന്‍ പറ്റിയിരുന്നില്ല. അടുത്ത വീട്ടിലാണ് അന്തിയുറങ്ങിയിരുന്നത്. തന്നെ വിളിച്ചുകൊണ്ടു പോകാന്‍ അജിത്ത് വീട്ടില്‍ വിളിച്ചു നിര്‍ബന്ധിച്ചിരുന്നതായും നസിയ പറഞ്ഞു.

 



ഈ ആരോപണങ്ങള്‍ക്കുപിന്നില്‍ അനുപമയുടെ പിതാവ് ജയചന്ദ്രനും പ്രാദേശിക പാര്‍ട്ടി നേതാക്കളുമാണെന്ന് അജിത് ആരോപിച്ചു. നസിയയ്ക്കു ജോലിയും മറ്റും വാഗ്ദാനം ചെയ്ത് മുമ്പും ഇത്തരത്തില്‍ പ്രലോഭിപ്പിച്ചിട്ടുണ്ട്. ഇപ്പോഴും അത്തരത്തില്‍ എന്തെങ്കിലും വാഗ്ദാനം നല്‍കിയിരിക്കും. വാക്കുകൊണ്ടുപോലും മോശമായി പെരുമാറിയെന്ന് ഒരു പോലീസ് സ്‌റ്റേഷനിലും നസിയ പരാതി നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ താന്‍ നിര്‍ബന്ധിച്ചാണ് വിവാഹമോചനം നേടിയതെന്ന വാദത്തിന് അര്‍ഥമില്ല. കോടതി മുമ്പാകെ ഉഭയസമ്മത പ്രകാരമാണു വിവാഹമോചനം നേടിയതെന്നും അജിത് പറഞ്ഞു.

കുഞ്ഞിനെ തിരികെ ലഭിക്കാനുള്ള പോരാട്ടത്തില്‍ നിന്നു ശ്രദ്ധതിരിക്കാനുള്ള പിതാവിന്റെ തന്ത്രമാണ് ഇതിനു പിന്നിലെന്ന് അനുപമ കുറ്റപ്പെടുത്തി. നസിയ ഇതൊന്നും കണ്ടിട്ടില്ല. തന്റെ പിതാവ് പറഞ്ഞുള്ള അറിവായിരിക്കാം. പിതാവ് എല്ലാവരോടും ഇതുതന്നെയാണ് പറയുന്നത്. അതേക്കുറിച്ചൊന്നും ചിന്തിക്കാനോ ഇതില്‍നിന്ന് ശ്രദ്ധമാറ്റാനോ താല്‍പര്യമില്ല. കുട്ടിയെ ലഭിക്കണമെന്ന ആവശ്യത്തിനാണു പ്രഥമപരിഗണനയെന്നും അനുപമ പറഞ്ഞു.

 



അതേസമയം സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് കുഞ്ഞിനെ തിരിച്ച് കിട്ടാനുള്ള വഴി തെളിഞ്ഞതിനാല്‍ അനുപമ സെക്രട്ടേറിയേറ്റിന് മുന്നിലെ നിരാഹാര സമരം അവസാനിപ്പിച്ചു. സര്‍ക്കാര്‍ ഇടപെടലിന് നന്ദി അറിയിക്കുന്നതായും അനുപമ പറഞ്ഞു.

ഇന്നലെ രാവിലെ പത്തുമണിക്കാണ് അനുപമ സെക്രട്ടേറിയേറ്റ് പടിക്കല്‍ നിരാഹാര സമരം ആരംഭിച്ചത്. വലിയ പ്രതീക്ഷയോടെയാണ് സമരം അവസാനിപ്പിച്ച് മടങ്ങുന്നതെന്ന് അനുപമ പറഞ്ഞു. ഉച്ചയോടെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (3 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (4 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (4 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (5 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (7 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (8 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (8 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (8 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (9 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (9 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (9 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (9 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (9 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (9 hours ago)

Malayali Vartha Recommends