Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാര്‍ട്ടിയും സര്‍ക്കാരും അനുപമക്കൊപ്പം: അനുപമയുടെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് തന്നെയാണെന്നാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്

24 OCTOBER 2021 12:23 PM IST
മലയാളി വാര്‍ത്ത

വീണ്ടും ഹുഡായിപ്പുമായി സി പി എം.അനുപമയുടെ കാര്യത്തിലാണ് ഇത്തവണ നമ്പരുമായി ഇറങ്ങിയിരിക്കുന്നത്. അനുപമക്ക് ഒപ്പമാണ് സര്‍ക്കാര്‍ എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. പാര്‍ട്ടി നിലപാടും സെക്രട്ടറി അറിയിച്ചു.ആരോഗ്യ മന്ത്രിയും നിലപാട് ആവര്‍ത്തിച്ചു. എന്നാല്‍ അനുപമക്ക് നിയമത്തിന്റെ ആനുകൂല്യം ലഭിക്കില്ലെന്ന് സര്‍ക്കാര്‍ കരുതുന്നു.

അതേ സമയം അനുപമയുടെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് തന്നെയാണെന്നാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറിയാല്‍ അത് മടക്കി കിട്ടുന്നതിന് വളരെ വലിയ നടപടിക്രമങ്ങളുണ്ട്. അത്തരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത് കോടതികളിലാണ്.

 



സര്‍ക്കാരിന് അവരുടെ തീരുമാനം കോടതികളെ അറിയിക്കാം. എന്നാല്‍ വിധി പറയേണ്ടത് കോടതിയാണ്. സര്‍ക്കാര്‍ ഈക്കേസില്‍ വാദിയോ പ്രതിയോ അല്ല. കുഞ്ഞിന്റെ അമ്മയുടെ സമ്മതത്തോടെ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് നല്‍കി എന്നാണ് വ്യാഖ്യാനം. സമിതിക്ക് നിയമപ്രകാരം മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും അങ്ങനെ മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളു.

കുഞ്ഞിനെ അമ്മയില്‍നിന്ന് കൊണ്ടുപോകുന്നത് സി.പി.എം. ഏരിയാ കമ്മിറ്റി അംഗമാണ്. സ്വീകരിച്ച ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്‍ പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ്. കുഞ്ഞിനെ കേരളത്തിന് പുറത്തുള്ളവര്‍ക്ക് ദത്തുനല്‍കാന്‍ അനുമതിനല്‍കിയ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അധ്യക്ഷ എന്‍. സുനന്ദ 2010-ല്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സി.പി.എമ്മിന്റെ സ്ഥാനാര്‍ഥിയായിരുന്നു. ഇതെല്ലാം പറയാന്‍ മാത്രം കൊള്ളാവുന്ന കാര്യങ്ങളാണ്.നിയമത്തിന്റെ കണ്ണില്‍ സി പി എമ്മും സര്‍ക്കാരും ഒന്നുമില്ല.

 



കുഞ്ഞിനെ തേടിനടന്ന അനുപമ ആദ്യം സംസാരിക്കുന്നത് സുന്ദയുമായാണ്. പാര്‍ട്ടി സഹായംതേടി അനുപമ ആദ്യം സമീപിക്കുന്നത് സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെയാണ്. പരാതിനല്‍കിയവരില്‍ പൊളിറ്റ് ബ്യൂറോ അംഗങ്ങളായ വൃന്ദ കാരാട്ടും കോടിയേരി ബാലകൃഷ്ണനുമുണ്ട്. മറ്റൊരു പി.ബി. അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന് സര്‍ക്കാരിന്റെ സഹായം തേടി പരാതിനല്‍കി. അനുപമയെ സഹായിക്കാന്‍ ഇടപെട്ട് 'എനിക്ക് അതിന് കഴിഞ്ഞില്ലെന്ന' കുറ്റസമ്മതത്തോടെ പരാജയപ്പെട്ട് പിന്മാറിയത് സി.പി.എം. കേന്ദ്രകമ്മിറ്റി അംഗമായ പി.കെ. ശ്രീമതിയാണ്. എന്നാല്‍, ആറുമാസമായിട്ടും കുഞ്ഞിനെ കിട്ടിയില്ല.

അനുപമയും ഭര്‍ത്താവും പാര്‍ട്ടിയോടുപോലും കലഹിച്ച് പൊതുനിരത്തിലിറങ്ങിയതും മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതുമാണ് സി.പി.എം. പ്രത്യക്ഷനിലപാട് പ്രഖ്യാപിക്കാന്‍ ഇടയാക്കിയത്.

 



ഇതില്‍ ആഘാതം മനസിലാക്കിയാണ് പി കെ ശ്രീമതിയും വൃന്ദ കാരാട്ടും അനുപമയ്‌ക്കൊപ്പമാണെന്ന് പരസ്യപ്രഖ്യാപനം നടത്തിയത്. മന്ത്രി വീണാ ജോര്‍ജിന് ഇടപെടേണ്ടിവന്നതും ഇതുകൊണ്ടാണ്. ഈ പ്രശ്‌നം രാഷ്ട്രീയമായി സി.പി.എമ്മിലേക്ക് എത്താതിരിക്കാനുള്ള കരുതലാണ് നേതാക്കള്‍ ഇപ്പോള്‍ നടത്തുന്നത്. മന്ത്രി വീണാ ജോര്‍ജ് ഇടപെട്ടത് പാര്‍ട്ടി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്.

എസ്.എഫ്.ഐ. മുന്‍ നേതാവ് അനുപമ പ്രസവിക്കുന്നതിന് മുമ്പുതന്നെ കുഞ്ഞിനെ ഉപേക്ഷിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ നാടുകടത്തുന്നതുവരെ പോലീസ്, ശിശുക്ഷേമ സമിതി, ചൈല്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി എന്നിവ കൈകോര്‍ത്തുകൊണ്ടുള്ള നീതിനിഷേധവും നിയമലംഘനവുമാണ് നടന്നത്. സി.പി.എം. നേതാക്കള്‍ക്കും മുഖ്യമന്ത്രിക്കുംവരെ നല്‍കിയ പരാതികള്‍ അനുപമയുടെ അച്ഛനും സി.പി.എം. പ്രാദേശിക നേതാവുമായ ജയചന്ദ്രനെ സഹായിക്കാനായി അവഗണിക്കപ്പെട്ടു. പി.ബി.അംഗം വൃന്ദാകാരാട്ട് മാത്രമാണ് കുഞ്ഞിനെ അമ്മയ്ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ഇടപെട്ടത്.

 



2020 ഒക്ടോബറില്‍ അനുപമ പ്രസവിക്കുന്നതിന് കുറച്ചുദിവസം മുമ്പേതന്നെ അച്ഛന്‍ പി. എസ്. ജയചന്ദ്രന്റെ നേതൃത്വത്തില്‍ മുദ്രപ്പത്രത്തില്‍ നിര്‍ബന്ധിച്ച് ഒപ്പിട്ടുവാങ്ങി. ഇതില്‍ എന്താണ് എഴുതിയിരിക്കുന്നതെന്ന് അനുപമയ്ക്ക് അറിയില്ലായിരുന്നു. വളര്‍ത്താനാവാത്തതിനാല്‍ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് നല്‍കുന്നുവെന്നായിരുന്നു ഉള്ളടക്കമെന്ന് പിന്നീട് മനസ്സിലായി. അനുപമയുടെയും പിതാവിന്റെയും വാദം എത്രത്തോളം ശരിയാണെന്നറിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (3 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (4 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (4 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (5 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (7 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (8 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (8 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (8 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (9 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (9 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (9 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (9 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (9 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (9 hours ago)

Malayali Vartha Recommends