വെള്ളപ്പൊക്കം വരുമ്പോൾ സൂക്ഷിക്കുക; വെള്ളം കയറിയ വീടുകളിലേക്ക് തിരിച്ചു പോകുമ്പോള്‍ അതീവ ജാഗ്രത വേണമെന്നാണ് അധികൃതർ, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല ഉപയോഗിച്ച് മറയ്ക്കണം

സംസ്ഥാനത്ത് പലയിടങ്ങളിലും വീണ്ടും വെള്ളപ്പൊക്കം രൂക്ഷമായ സാഹചര്യത്തില്‍ വെള്ളം കയറിയ വീടുകളിലേക്ക് തിരിച്ചു പോകുമ്പോള്‍ അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകുകയാണ് അധികൃതർ. പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടായാല്‍ സ്വയം ചികിത്സിക്കാതെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടണമെന്ന് ഡി.എം.ഒ അറിയിപ്പ് നൽകി. വൈറല്‍ പനി, ചിക്കന്‍ പോക്സ്, മറ്റ് പകര്‍ച്ചവ്യാധികള്‍ എന്നിവയെ പ്രതിരോധിക്കുന്നതിന് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല ഉപയോഗിച്ച് മറയ്ക്കണം.
അതോടൊപ്പം തന്നെ വെള്ളപ്പൊക്കം ബാധിച്ച മേഖലകളിലെ വീടുകളും സ്ഥാപനങ്ങളും നന്നായി കഴുകി വൃത്തിയാക്കണം, പരിസരം വൃത്തിയാക്കുന്നതിന് നീറ്റുകക്കയും കുമ്മായവും ഉപയോഗിക്കാം, കക്കൂസ് മാലിന്യം കൊണ്ട് മലിനമാകന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ശുചീകരിക്കണം, മലിനമായ കിണറുകളും കുടിവെള്ള ടാങ്കുകളും ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ശുദ്ധീകരിച്ച് ഉപയോഗിക്കുക, ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ ക്ലോറിനേഷന്‍ നടത്തണം. എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്സി സൈക്ലിന്‍ ഗുളിക ആഴ്ചയിലൊരിക്കല്‍ ഭക്ഷണത്തിനുശേഷം കഴിക്കണം എന്നിനാജിയും ണ്മുന്നറിയിപ്പുകൾ നൽകുന്നുണ്ട്.
അതേസമയം സര്‍ക്കാര്‍ അനുശാസിക്കുന്ന മുന്‍കരുതലുകള്‍ പൂര്‍ണ്ണമായും സ്വീകരിച്ചുകൊണ്ട് മാത്രമേ പ്രളയബാധിതര്‍ സ്വന്തം വീടുകളിലേക്ക് തിരിച്ചു പോകാൻ പാടുള്ളു. പാമ്പ് മുതല്‍ വിവിധയിനം ക്ഷുദ്ര ജീവികള്‍ ഉള്ളതിനാല്‍ വളരെ ജാഗ്രതയോടെ മാത്രം വീടുകളെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുക. ആയതിനാൽ കൂടുതൽ ജാഗ്രതയോടെ മാത്രം ശുജീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുക.
https://www.facebook.com/Malayalivartha
























