കൂത്തുപറമ്പിനടുത്ത് തേവക്കരയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കൂത്തുപറമ്പിനടുത്ത് തേവക്കരയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം. അങ്കമാലി പൂതംകുറ്റി സ്വദേശികളായ കാഞ്ഞിരത്തിങ്കല്‍ ജോയിയുടെ മകന്‍ ജീസന്‍ ജോയി (23), പണിക്കശേരി ഷാജിയുടെ മകന്‍ ഗൗതം കൃഷ്ണ ഷാജി (23) എന്നിവരാണ് ദാരുണമായി മരിച്ചത്.
ഇന്നലെ രാത്രി 12നായിരുന്നു അപകടം നടന്നത്. ബാര്‍ ഹോട്ടല്‍ ജീവനക്കാരായ ജീസനും ഗൗതമും ബൈക്കില്‍ വീട്ടിലേക്കു വരുമ്പോഴാണ് അപകടം ഉണ്ടായത്.
https://www.facebook.com/Malayalivartha


























