Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിയമ കുരുക്കുകളെ കാറ്റിൽ പറത്തി; ധന്യയെ യുക്രെയ്നിൽ നിന്ന് വീഡിയോ കോളിൽ ജീവിത സഖിയാക്കി ജീവൻ: വരന് വേണ്ടി വിവാഹ രജിസ്റ്ററിൽ ഒപ്പുവച്ചത് അച്ഛൻ

24 OCTOBER 2021 11:02 AM IST
മലയാളി വാര്‍ത്ത

നിയമ കുരുക്കുകളെ കാറ്റിൽ പറത്തി രാജ്യത്ത് ആദ്യമായി ഓൺലൈനിലൂടെ വിവാഹിതരായി നേട്ടം കൈവരിച്ച് മലയാളി ദമ്പതികൾ. കഴക്കൂട്ടം സ്വദേശി ധന്യ മാർട്ടിനെ യുക്രെയ്നിലുള്ള വരൻ പുനലൂർ ഇളമ്പൽ സ്വദേശി ജീവൻ കുമാർ സബ് റജിസ്ട്രാർ ടി.എം.ഫിറോസിന്റെ മധ്യസ്ഥതയിൽ ഓൺലൈനായി ജീവിത സഖിയാക്കിയപ്പോൾ ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ​യു​ള്ള സം​സ്ഥാ​ന​ത്തെ ആ​ദ്യ വി​വാ​ഹം കൂടിയായിരുന്നു അത്​.

സ്പെഷൽ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. ജീവന്റെ വീട്ടുകാരും ധന്യയുടെ കുടുംബവും റജിസ്റ്റർ ഓഫിസിൽ എത്തിയപ്പോൾ യുക്രൈനിൽ നിന്ന് വീഡിയോ കോളിലൂടെ ജീവൻ ഹാജരായാണ് വിവാഹം നടന്നത്. ജീവന് വേണ്ടി വിവാഹ റജിസ്റ്ററിൽ ഒപ്പുവച്ചത് അച്ഛൻ ദേവരാജനായിരുന്നു. ഉടനടി വിവാഹ സർട്ടിഫിക്കറ്റും ധന്യയ്ക്ക് കൈമാറിയതോടെ ഓൺലൈൻ വിവാഹ ചടങ്ങുകൾ പൂർത്തിയായി.

ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തിലായിരുന്നു വിവാഹം. യുക്രെയ്നിൽ മെക്കാനിക്കൽ എൻജിനിയറാണ് ജീവൻ. ഇൻഫോപാർക്കിലെ അമേരിക്കൻ ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥയാണ് ധന്യ. ധന്യയുടെ അമ്മ തങ്കച്ചി മാത്തനും ജീവന്റെ പിതാവ് ദേവരാജനും തുമ്പ വിഎസ്‌എസ്‌സിയിൽ ഉദ്യോഗസ്ഥരായിരുന്നു. സ്കൂൾ കാലം മുതൽ ഒരുമിച്ച് പഠിച്ചവരായിരുന്നു ധന്യയും, ജീവനും. പരസ്പരം ഇഷ്ടപ്പെട്ട ഇരുവരുടെയും വിവാഹത്തിന് വീട്ടുകാർക്ക് പൂർണ സമ്മതമായിരുന്നെങ്കിലും, വില്ലനായത് കോവിഡ് ആയിരുന്നു.

 

മാർച്ച് 14ന് വിവാഹം നടത്താൻ ഇരു വീട്ടുകാരും തീരുമാനിച്ചതോടെ സ്പെഷൽ മാരേജ് ആക്ട് അനുസരിച്ച് ഫെബ്രുവരിൽ ഇരുവരും ചേർന്ന് പുനലൂർ സബ് റജിസ്ട്രാർ ഓഫിസിൽ അപേക്ഷ നൽകി. ഇതിനിടെ മാർച്ച് 18ന് യുക്രെയ്നിൽ ലോക്ഡൗൺ പ്രഖ്യാപിക്കുമെന്ന അറിയിപ്പ് വന്നതോടെ അതിന് മുമ്പ് ജോലിയിൽ പ്രവേശിക്കണമെന്ന് കമ്പനി അറിയിപ്പ് നല്കിയതനുസരിച്ച് ജീവൻ ജോലിയിൽ പ്രവേശിക്കുകയായിരുന്നു.

വിവാഹത്തിന് മുമ്പ് തിരികെ എത്താമെന്ന് ജീവൻ കരുതിയെങ്കിലും കോവിഡ് പ്രതിസന്ധിയിൽ മടക്കയാത്ര അസാധ്യമായി. വരനും വധുവും ഒരുമിച്ചെത്തിയാൽ മാത്രമേ വിവാഹം റജിസ്റ്റർ ചെയ്യാനാകൂ എന്ന നിയമം സബ് റജിസ്ട്രാർ വ്യക്തമാക്കിയതോടെയാണ് ധന്യ ഹൈക്കോടതിയെ സമീപിച്ചത്.

ജസ്റ്റിസുമാരായ എ. മുഹമ്മദ് മുസ്താഖ്, ഡോ. കൗസർ ഇടപ്പാഗാത്ത് എന്നിവർ അടങ്ങിയ ബെഞ്ച് സംസ്ഥാന സർക്കാർ, വിദേശമന്ത്രാലയം, കേന്ദ്ര ഐ.ടി വകുപ്പ് എന്നിവരുടെ അഭിപ്രായം ആരാഞ്ഞതിന് ശേഷം ജീവൻ കുമാറിന് പകരം അച്ഛൻ ദേവരാജനെ റജിസ്റ്റാറിൽ ഒപ്പുവയ്ക്കാൻ പവർ ഓഫ് അറ്റോണിയായി ചുമതലപ്പെടുത്തി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജീവന്റെ നാടായ പുനലുരിൽ തന്നെ ഓൺലൈൻ വിവാഹത്തിന് വേദിയൊരുങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (3 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (4 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (4 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (5 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (7 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (8 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (8 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (8 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (9 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (9 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (9 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (9 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (10 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (10 hours ago)

Malayali Vartha Recommends