ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു, ഒരു ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്തശേഷം തിരിച്ചുവരുമ്പോഴായിരുന്നു അപകടമുണ്ടായത്

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് വാഹനാപകടത്തില്‍ പരിക്ക്. ആകാശും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ആകാശ് തില്ലങ്കേരിയെ കൂടാതെ സുഹൃത്തുക്കളായ അശ്വന്‍, ഷിബിന്‍, അഖില്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
അശ്വിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഒരു ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്തശേഷം തിരിച്ചുവരുമ്പോഴായിരുന്നു അപകടമുണ്ടായത്.
കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ സിമന്റ് കട്ടയില്‍ ഇടിക്കുകയായിരുന്നു. മത്സരയോട്ടം ഉണ്ടായോ എന്ന് പൊലീസിന് സംശയമുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണെന്ന് പൊലീസ് . അപകടത്തില്‍പ്പെട്ട വാഹനം കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha


























