Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബഹ്റയും മോന്‍സന്റെ കെണിയില്‍പ്പെട്ടോ? തട്ടിപ്പുവീരന്‍ മോന്‍സന്‍ മാവുങ്കലിന്റെ അറസ്റ്റിനും പ്രവാസി വനിത അനിത പുല്ലയിലിന്റെ വെളിപ്പെടുത്തലിനും പിന്നാലെ കേരളം വിട്ട ലോക്‌നാഥ് ബഹ്‌റ ഇനി കേരളത്തിലേക്കു മടങ്ങിവരാനിടയില്ലെന്ന് സൂചന

24 OCTOBER 2021 12:43 PM IST
മലയാളി വാര്‍ത്ത

ലോക്നാഥ് ബഹ്റ മുങ്ങിയതോ അതോ പിണറായി വിജയന്‍ മുക്കിയതോ. തട്ടിപ്പുവീരന്‍ മോന്‍സന്‍ മാവുങ്കലിന്റെ അറസ്റ്റിനും പ്രവാസി വനിത അനിത പുല്ലയിലിന്റെ വെളിപ്പെടുത്തലിനും പിന്നാലെ സംഗതി ആകെ നാറ്റക്കേസാകുമെന്നു വന്നതോടെ കേരളം വിട്ട ലോക്നാഥ് ബഹ്റ ഇനി കേരളത്തിലേക്കു മടങ്ങിവരാനിടയില്ലെന്നാണ് സൂചന.


മോന്‍സണ്‍ അറസ്റ്റിലായതിനു മണിക്കൂറുകള്‍ക്കുള്ളില്‍ ലോക്നാഥ് ബഹ്റ കൊച്ചിയില്‍ നിന്ന് വിമാനം കയറി ഒറീസയിലെ സ്വന്തം വീട്ടിലേക്ക് കടന്നിരുന്നു. ഭാര്യയുടെ ചികിത്സാര്‍ഥം ഒറീസയിലേക്കു പോയെങ്കിലും കൊച്ചിയില്‍ സൗജന്യമായി കിട്ടുന്ന സര്‍ക്കാര്‍ ചികിത്സ ഒഴിവാക്കി ഒറീസയിലേക്ക് പോയതെന്തെന്നതാണ് ചോദ്യം. ഒറീസയില്‍ ചെന്ന ബഹ്റ പിന്നീട് ഒരിക്കല്‍പോലും മാധ്യമങ്ങള്‍ക്കു മുന്നില്‍ മടങ്ങിയെത്തിയിട്ടുമില്ല.


മോന്‍സന്‍ മാവുങ്കലിന്റെ കലൂരിലെ തിരുമ്മല്‍ ഉഴിച്ചില്‍ കേന്ദ്രത്തില്‍ ഒളിക്യാമറകളുണ്ടായിരുന്നുവെന്നും അത്യുന്നതരായ പോലീസ് രാഷ്ട്രീയ മാന്യമാര്‍ ഇവിടെ തിരുമ്മലിന് വന്നിരുന്നുവെന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോഴാണ് കേരളം ലജ്ജിച്ചുനില്‍ക്കുന്നത്. മോന്‍സന്റെ വീട്ടില്‍ അനാശാസ്യകേന്ദ്രമുണ്ടായിരുന്നുവെന്നതുമായി ബന്ധപ്പെട്ട അന്വേഷണം പോലീസ് വിശദമായ അന്വേഷണം നടത്താന്‍ താല്‍പര്യപ്പെടാത്തതും ഇതേ കാരണത്താലാണ്.


മോന്‍സന്റെ തിരുമ്മു കേന്ദ്രത്തില്‍ തിരുമ്മിന്റെ മറവില്‍ പെണ്‍വാണിഭവവും അനാശാസ്യവും നടന്നിരുന്നതായി മുന്‍പ് പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് മോന്‍സന്‍ 17 കാരി വേലക്കാരിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട പോക്സോ കേസിലും പ്രതിയായി മാറുന്നതും പെണ്ണുകേസുകള്‍ തുടരെ പുറത്തുവരുന്നതും. 58കാരനായ മോന്‍സണ്‍ മകളേക്കാള്‍ പ്രായംകുറഞ്ഞ പെണ്‍കുട്ടിയെ കാലങ്ങളോളം പീഢിപ്പിച്ചുവെന്ന വിവരമാണ് പുറത്തുവന്നതും അടുത്ത കേസില്‍ അകപ്പെട്ടതും.


ഈ സാഹചര്യത്തിലാണ് ഇനി കേരളത്തിലേക്ക് ഉടനെയൊന്നും മടങ്ങിവരരുതെന്നും സംഗതി ആകെ ചീറ്റിനില്‍ക്കുകയുമാണെന്നും സര്‍ക്കാര്‍ ലോക്നാഥ് ബഹ്റയെ അറിയിച്ചിരിക്കുന്നത്. കൊച്ചി മെട്രോയുടെ എംഡി സ്ഥാനത്ത് ലക്ഷം രൂപ ശമ്പളത്തില്‍ പിണറായി വിജയന്‍ ബഹ്റയെ ഇരുത്തിവാഴ്ത്തിയതിനു പിന്നാലെയാണ് മുന്‍ പോലീസ് മേധാവി സ്വന്തം നാട്ടിലേക്കു മുങ്ങിയത്. കൊച്ചിയിലെ മെട്രോ ട്രെയിന്‍ സര്‍വീസ് കുളമായാലും വേണ്ടില്ല ലോക് നാഥ് ബഹ്റ കേരളത്തിലേക്ക് മടങ്ങിവന്ന സംസ്ഥാനം കുളമാക്കരുതെന്നു മാത്രമേ പിണറായി വിജയനും ഇടതുസര്‍ക്കാരിനുമുള്ളു.


അനിത പുല്ലയില്‍ കേരളത്തിലെത്തി മോന്‍സനെതിരെ മൊഴി നല്‍കുന്ന സാഹചര്യവും സര്‍ക്കാരിന് ആശങ്കയിലാഴ്ത്തുന്നുണ്ട്. അതിനാല്‍ അനിതയെ ഓണ്‍ലൈനില്‍ ചോദ്യം ചെയ്താല്‍ മതിയെന്നും ആവശ്യമില്ലാത്ത ചോദ്യങ്ങളൊന്നും വേണ്ടെന്നും സര്‍ക്കാര്‍ പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.


അനിതയും ലോക് നാഥ് ബഹ്റയും തമ്മില്‍ വലിയ സൗഹൃദമുണ്ടായിരുന്നുവെന്നും ഈ സ്വാധീനത്തില്‍ അനിത സംസ്ഥാന പോലീസ് ആസ്ഥാനത്ത് വലിയ സ്വാധീനമുണ്ടാക്കിയെന്നും വ്യക്തമാണ്. ലോകകേരള സമ്മേളനത്തില്‍ ഉള്‍പ്പെടെ അനിതയ്ക്ക് സംസ്ഥാന അതിഥിയായി പങ്കെടുക്കാന്‍ അവസരമുണ്ടാക്കിയതിനു പിന്നില്‍ ബഹ്റയുടെ ഇടപെടലുണ്ടെന്നുള്ള വിവരവും പുറത്തുവരുന്നു.


ഇതിനൊപ്പമാണ് മോന്‍സന്റെ തിരുമ്മുകേന്ദ്രത്തില്‍ ചികിത്സയ്ക്കെന്ന പേരില്‍ അത്യുന്നതര്‍ നഗ്‌നരും അര്‍ധനഗ്‌നരുമൊക്കെയായി സുഖചികിത്സ തേടിയിരുന്നുവെന്ന കഥകളും പുറത്തുവരുന്നത്. മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് നടത്താന്‍ അനിതയുടെ ഉന്നതബന്ധം ഉപയോഗിച്ചോ എന്ന കാര്യവും ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരികയാണ്. മോന്‍സന് ലോക്നാഥ ബഹ്റ ഉള്‍പ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി അടുപ്പമുണ്ടാക്കിക്കൊടുത്തത് അനിത പുല്ലയിലാണെന്ന് പറയുന്നു. എന്നാല്‍ അനിതയ്ക്ക് മോന്‍സനുമായുള്ള ബന്ധത്തില്‍ വേറെയും ദുരൂഹതകളുണ്ടായിരുന്നുവെന്ന് വ്യക്തമാവുകയാണ്.



മോന്‍സന്റെ സാമ്പത്തിക ഇടപാടുകളില്‍ അനിതയ്ക്കും കേരളത്തിലെ ഉന്നതരായ രാഷ്ട്രീയ പോലീസ് പ്രധാനികള്‍ക്ക് പങ്കുണ്ടായിരുന്നു. ഈ സാഹചര്യം പുറത്തുവരാതിരിക്കാന്‍ ഇറ്റലിയില്‍ സ്ഥിരതാമസമാക്കിയ അനിതയെ കേസിന്റെ ആവശ്യത്തിനായി കേരളത്തിലേക്ക് ക്രൈംബ്രാഞ്ച് ഇപ്പോള്‍ നേരിട്ട് വിളിച്ചുവരുത്തില്ലെന്നാണ് അറിയുന്നത്. താന്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ കേരളം കുലുങ്ങുമെന്ന് അനിത ചാനലുകളില്‍ പറഞ്ഞതും ഈ സാഹചര്യത്തിലാണ്. മോന്‍സന്റെ പുരാവസ്തു തട്ടിപ്പിനെക്കുറിച്ച് അനിതയ്ക്ക് എല്ലാമറിയാമായിരുന്നുവെന്ന് മുന്‍ ഡ്രൈവര്‍ ക്രൈം ബ്രാഞ്ചിനോടുവെളിപ്പെടുത്തിയിരുന്നു. മോന്‍സന്റെ മ്യൂസിയം ഓഫീസ് ആയി അനിത ഉപയോഗിച്ചതായും അജി മൊഴി നല്‍കിയിരുന്നു. ഈ ബന്ധത്തിലാണ് ലോക്നാഥ് ബഹ്റയെ മോന്‍സന്റെ കൊച്ചിയിലെ പുരാവസ്തു കേന്ദ്രത്തില്‍ എത്തിച്ച് ടിപ്പു സുല്‍ത്താന്റെ സിംഹാസനം എന്ന പേരുള്ള തട്ടിപ്പുകസേരയില്‍ ഇരുത്തി ഫോട്ടോ തയാറാക്കിയതത്രെ.


ശ്രീകൃഷ്ണന്റെ ഉറിയും മോശയുടെ അംശവടിയും ശ്രീരാമന്റെ മഴുവുമൊക്കെ കണ്ട് വിശ്വസിക്കാനോളം മരമണ്ടനായിരുന്നോ ഐപിഎസുകാരനായ മുന്‍ പോലീസ് മേധാവി ലോക് നാഥ് ബഹ്റ എന്ന ചോദ്യമാണ് ക്രൈം ബ്രാഞ്ചിനെ കുഴയ്ക്കുന്നത്. മോന്‍സന്റെ തട്ടിപ്പുകേന്ദ്രം കാണുന്ന മാത്രയില്‍ ഇവിടത്തെ പൊരുത്തമില്ലായ്മകള്‍ ആര്‍ക്കും മനസിലാക്കുമെന്നിരിക്കെ പോലീസ് മേധാവിക്ക് മാത്രം മനസിലാകാതെ വന്നതിലാണ് സംശയം. മോന്‍സന്റെ അധോലോക കേന്ദ്രത്തില്‍ ബഹ്റ കുരുക്കില്‍പ്പെട്ടുപോയ സാഹചര്യമാണ് എല്ലാ സംശയങ്ങള്‍ക്കും അടിസ്ഥാനമായിരിക്കുന്നത്.


വ്യാജ പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചു സുഹൃത്ത് അനിത പുല്ലയില്‍ അടക്കം പലര്‍ക്കും നേരിട്ട് അറിയാമെന്നും ഇവര്‍ പല ഘട്ടത്തിലും മോന്‍സനെ സഹായിച്ചു സാമ്പത്തിക ലാഭം ഉണ്ടാക്കിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ചിനു മൊഴി ലഭിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ലോക് നാഥ് ബഹ്റയെ കേരളത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള സാധ്യത തീരെ വിരളമാണ്. ഒട്ടനവധി കോണ്‍ഗ്രസ് പ്രമുഖര്‍ മോന്‍സന്റെ അടുപ്പക്കാരായി സുഖചികിത്സ തേടിയിരുന്ന സാഹചര്യത്തില്‍ പ്രതിപക്ഷം ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ താല്‍പര്യപ്പെടുന്നുമില്ല.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (14 minutes ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (29 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (39 minutes ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (1 hour ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (7 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (8 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (8 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (8 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (11 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (11 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (12 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (12 hours ago)

Malayali Vartha Recommends