ഒളിക്യാമറകള്‍ മോന്‍സണ്‍ നിയന്ത്രിച്ചത് മൊബൈല്‍ ഫോണ്‍ വഴി! പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ ഒളിക്യാമറ വിവാദത്തിൽ അന്വേഷണത്തിനൊരുങ്ങി ക്രൈംബ്രാഞ്ച്

കൊച്ചിയെ ഞെട്ടിച്ച പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ ഒളിക്യാമറ വിവാദം ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും. പീഡനത്തിനിരയായ പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഒളിക്യാമറകള്‍ മോന്‍സണ്‍ മൊബൈല്‍ ഫോണ്‍ വഴി നിയന്ത്രിച്ചതായി കണ്ടെത്തിയിരുന്നു.
മോന്‍സണിന്റെ കൈവശമുണ്ടായിരുന്ന പെന്‍ഡ്രൈവ് നശിപ്പിച്ചതിലും ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തും. മോന്‍സന്റെ വാടക വീട്ടിലെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളിക്യാമറകള്‍ സ്ഥാപിച്ചിരുന്നുവെന്ന് മോന്‍സന്റെ ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.
ഇവിടെ നിന്ന് തെളിവുകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. മോന്‍സന്റെയും കൂട്ടാളികളുടെയും പങ്കുകളും പെണ്‍കുട്ടി അന്വേഷണസംഘത്തിനോട് വെളിപ്പെടുത്തിയിരുന്നു. മോന്‍സന്റെ വീട്ടില്‍ നടത്തുന്ന തിരുമല്‍ കേന്ദ്രത്തിലും മോന്‍സന്‍ വാടകക്ക് എടുത്ത വീട്ടിലുമാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്.രണ്ടു ദിവസമെടുത്താണ് ക്രൈംബ്രാഞ്ച് സംഘം പെണ്‍കുട്ടിയുടെ മൊഴിയെടുത്തത്.
https://www.facebook.com/Malayalivartha


























