Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റിയാസ് പണി തുടങ്ങി.... നിര്‍മാണ കരാറുകാരെ ഒപ്പം കൂട്ടി എംഎല്‍എമാരും പാര്‍ട്ടി സഖാക്കളും തന്നെ സ്വാധീനിക്കാന്‍ ഓഫീസിലും വീട്ടിലും വരേണ്ടെന്ന നിലപാടില്‍ മരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്

24 OCTOBER 2021 12:53 PM IST
മലയാളി വാര്‍ത്ത

മുഹമ്മദ് റിയാസ് നിലപാടു കടുപ്പിച്ചതോടെ മന്ത്രി മരുമകനെ തള്ളാനും കൊള്ളാനും വയ്യാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍മാണ കരാറുകാരെ ഒപ്പം കൂട്ടി എംഎല്‍എമാരും പാര്‍ട്ടി സഖാക്കളും തന്നെ സ്വാധീനിക്കാന്‍ ഓഫീസിലും വീട്ടിലും വരേണ്ടെന്ന നിലപാടില്‍ മരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആക്ഷന്‍ തുടങ്ങിക്കഴിഞ്ഞു.


കരാറുകാരില്‍നിന്ന് നാലു കാശ് ചില്ലറ കിട്ടാനുള്ള സാധ്യത അടയ്ക്കരുതെന്ന എംഎല്‍എമാരുടെ അഭ്യര്‍ഥന തനിക്കു സ്വീകാര്യമല്ലെന്ന് മന്ത്രി പാര്‍ട്ടിയോഗത്തില്‍ പറയുക മാത്രമല്ല പ്രവര്‍ത്തിക്കുകയും ചെയ്തിരിക്കുന്നു.




മരുമകന്‍ മന്ത്രിയെടുത്ത നിലപാടാണ് ശരിയെന്നും അഴിമതിക്കാരായ കരാറുകാരെ കൂട്ടി മന്ത്രിയുടെ ഓഫീസിലേക്ക് എംഎല്‍എമാര്‍ വരേണ്ടതില്ലെന്നും മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചതോടെ പാര്‍ട്ടിയും വെട്ടിലായി. അടുത്തുവരുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉള്‍പ്പെടെ ലക്ഷങ്ങളും കോടികളും പിരിക്കാന്‍ പാര്‍ട്ടി കണ്ടുവെച്ചിരുന്ന കരാറുകാരെല്ലാം പിണങ്ങിയാല്‍ അത് പാര്‍ട്ടി ഫണ്ടിനെ ബാധിക്കുമെന്നാണ് സഖാക്കളുടെ സങ്കടം. മാത്രമല്ല കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും സഖാക്കള്‍ ഇത്തരത്തിലുള്ള കരാറുകാരില്‍ നിന്ന് വന്‍തുക പ്രചാരണച്ചെലവിലേക്ക് വാങ്ങിയെടുത്തതുമാണ്.


പൊതുമരാമത്ത് വകുപ്പിലെ അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ചു മന്ത്രി പി.എം.മുഹമ്മദ് റിയാസ് നിയമസഭയില്‍ തുറന്നടിച്ചത് കഴിഞ്ഞ ദിവസമാണ്.മന്ത്രിയുടെ വാക്കുകള്‍ക്കെതിരെ സ്വന്തം പാര്‍ട്ടിയിലെ യുവനേതാക്കളില്‍ നിന്നു വരെ എതിര്‍പ്പുയര്‍ന്നെങ്കിലും അന്നു മന്ത്രി പ്രഖ്യാപിച്ച കാര്യങ്ങള്‍ നടപ്പാക്കുകയാണ് പൊതുമരാമത്ത് വകുപ്പ്. തന്നെ കാണാന്‍ ആരും വരേണ്ടതില്ലെന്നു മാത്രമല്ല കേരളത്തില്‍ റോഡ് പണി വെറുതെ വൈകിപ്പിക്കുന്ന കരാറുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്നുമായിരുന്നു നിയമസഭയില്‍ മന്ത്രി റിയാസിന്റെ പ്രഖ്യാപനം.





മന്ത്രിയുടെ സ്വന്തം ജില്ലയിലെ രണ്ടു കരാറുകാര്‍ക്കെതിരെ നടപടിയെടുത്തു കൊണ്ടാണ് പൊതുമരാമത്ത് മന്ത്രിയായ മുഹമ്മദ് റിയാസ് ഇതിന് തുടക്കം കുറിച്ചിരിക്കുന്നത്. പണി വൈകിപ്പിച്ച ഒരു കരാറുകാരന്റെ കരാര്‍ റദ്ദാക്കുകയും മറ്റൊരാള്‍ക്ക് മന്ത്രി പിഴ ചുമത്തുകയും ചെയ്തിരിക്കുന്നു. മുന്‍പ് എംഎല്‍എമാര്‍ കരാറുകാരെ കൂട്ടി മന്ത്രിയുടെ ഓഫീസില്‍ ആഴ്ചകളോളം കയറിയിറങ്ങിയതാണ്. മന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശ പ്രകാരമാണ് രണ്ടു കരാറുകാര്‍ക്കും എതിരെ നടപടിയെടുത്തിരിക്കുന്നത്.



റോഡ് പണി കരാറില്‍ പറഞ്ഞ സമയത്തിന് പൂര്‍ത്തിയാകാതെ വന്നതോടെയാണു കരാറുകാരനെ പൊതുമരാമത്ത് കരാറില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. പുതിയ ടെന്‍ഡര്‍ വിളിച്ചു പണി നടത്തുമ്പോള്‍ അധികമായി ചെലവാക്കേണ്ടി വരുന്ന തുക കരാറുകാരനില്‍നിന്ന് നഷ്ടപരിഹാരമായി ഈടാക്കാനും തീരുമാനമായതോടെ മന്ത്രി രണ്ടിലൊന്നു കല്‍പ്പിച്ചാണെന്ന് വ്യക്തമായി.



പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര- താന്നിക്കണ്ടി-ചക്കിട്ടപ്പാറ റോഡിന്റെ നവീകരണം 2020 മേയ് ഒന്‍പതിന് ആരംഭിച്ചതാണ്. എട്ടു കിലോമീറ്റര്‍ റോഡ് വീതികൂട്ടി ടാര്‍ ചെയ്യാന്‍ 10 കോടി രൂപയാണ് അനുവദിച്ചത്. ഒന്‍പതു മാസം കൊണ്ട് പണി പൂര്‍ത്തിയാക്കാനായിരുന്നു കരാര്‍.

 

2021ഫെബ്രുവരിയില്‍ പൂര്‍ത്തിയാകേണ്ട നവീകരണം ഒക്ടോബര്‍ ആയിട്ടും പത്തു ശതമാനം പോലും പൂര്‍ത്തിയായില്ല. മന്ത്രി പി.എ.മുഹമ്മദ് റിയാസ് സ്ഥലം സന്ദര്‍ശിച്ചു പണി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടും പണി മുന്നോട്ടുപോകാത്തതിനെത്തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് കടുത്ത നടപടികളിലേക്കു നീങ്ങിയത്.




ദേശീയ പാതയിലെ റോഡ് നവീകരണം സമയത്തു പൂര്‍ത്തിയാകാത്ത മറ്റൊരു കരാറുകാരനില്‍ നിന്നു പിഴ ഈടാക്കാനാണു പൊതുമരാമത്ത് ദേശീയപാതാ വിഭാഗം നടപടി തുടങ്ങിയത്. കൊടുവള്ളി മുതല്‍ അടിവാരം വരെയുള്ള 20 കിലോമീറ്റര്‍ നവീകരണം 2020 ജൂലൈയിലാണ് ആരംഭിച്ചത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും പണി പൂര്‍ത്തിയായില്ല. പണി ഇഴഞ്ഞുനീങ്ങുകയാണെന്നു പരാതി ഉയര്‍ന്നതോടെ മന്ത്രി പി.എ.മുഹമ്മദ് റിയാസ് സെപ്റ്റംബര്‍ 17ന് സ്ഥലം സന്ദര്‍ശിച്ചിരുന്നു. പണി ഈ മാസം 15ന് പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദേശ നല്‍കി. താമരശ്ശേരി വരെയുള്ള കുഴികള്‍ അടയ്ക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ നിശ്ചയിച്ച തീയതിക്കുള്ളില്‍ പണി പൂര്‍ത്തിയാക്കിയില്ല. ഇതേ തുടര്‍ന്നാണ് കരാറുകാരനെതിരെ പിഴ ചുമത്താന്‍ തീരുമാനിച്ചത്.


പ്രവൃത്തിയില്‍ അനാസ്ഥ കാണിക്കുന്ന കരാറുകാരെ കരിമ്പട്ടികയില്‍ പെടുത്തുമെന്നും മന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരും കരാറുകാരും ജനപ്രതിനിധികളും തമ്മില്‍ അവിശുദ്ധ കൂട്ടൂകെട്ടുണ്ടെന്ന് മന്ത്രി നിയമസഭയില്‍ തുറന്നടിച്ചത്.




പ്രവൃത്തി അറിഞ്ഞുകൊണ്ട് വൈകിപ്പിക്കുന്ന കരാറുകാര്‍ക്കെതിരെ നടപടിയെടുക്കാത്തതിനു പിന്നില്‍ ചില ഉദ്യോഗസ്ഥരാണെന്നാണ് മന്ത്രി സംശയിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ നടപടിയെടുത്ത രണ്ടു പ്രവൃത്തികളും മന്ത്രി നേരിട്ടു സന്ദര്‍ശിച്ചു കാര്യങ്ങള്‍ ബോധ്യപ്പെട്ടവയാണ്.

ചില രാഷ്ട്രീയക്കാരുടെയും ജനപ്രതിനിധികളുടെയും പിന്തുണയും കരാറുകാര്‍ക്കുണ്ടെന്ന സാഹചര്യത്തിലാണ് പണി ബോധപൂര്‍വം വൈകിക്കുന്നത്. എംഎല്‍എമാരെ കൂട്ടിയും എംഎല്‍എമാരുടെ ശുപാര്‍ശയിലും കരാറുകാര്‍ മന്ത്രിയെ കാണാന്‍ വരരുത് എന്നു മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞിരുന്നു. ഇത് സിപിഎം നിയമസഭാകക്ഷിയോഗത്തില്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (14 minutes ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (29 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (39 minutes ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (1 hour ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (7 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (8 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (8 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (8 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (11 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (11 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (12 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (12 hours ago)

Malayali Vartha Recommends