റെയിൽവേ യാർഡിൽ അതിക്രമിച്ച് കയറി ഓടുന്ന ട്രെയിനിന് കല്ലെറിഞ്ഞ അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

ഓടുന്ന ട്രെയിനിന് കല്ലെറിഞ്ഞ മൂന്ന് അന്യ സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍.
കഴിഞ്ഞ ദിവസം രാത്രി കണ്ണൂര്‍ റെയില്‍വേ യാര്‍ഡില്‍ അതിക്രമിച്ചു കയറിയ രാജസ്ഥാൻ സ്വദേശികളായ ലഖാന് സിങ് മീണ (21), പവൻ മീണ (21), മുബാറക് ഖാന് (18) എന്നിവരാണ് പിടിയിലായത്.
മൂന്ന് പേരും ഇരിട്ടിയിൽ മാർബിൾ തൊഴിലാളികളാണ്. സ്റ്റേഷന് യാര്‍ഡില്‍ ഷണ്ടിങ് നടത്തുകയായിരുന്ന ട്രെയിനിന് നേരെയാണ് അക്രമം നടന്നത്.
അഞ്ചുവര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ് ഇത്. കണ്ണൂരില്‍ ഇത്തരത്തില്‍ പത്തോളം കേസുകൾ ഉണ്ടായിട്ടുണ്ടെന്നും ട്രാക്കില്‍ കല്ലുവെക്കുന്നതും ഇവിടെ പതിവാണെന്നും റെയില്‍വേ പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























