Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

സാക്ഷാല്‍ മോദി വരെ ഞെട്ടി... പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും കുറയുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം വന്നതോടെ പിതൃത്വം ഏറ്റെടുത്ത് രമേശ് ചെന്നിത്തല, കെ സുധാകരന്‍ മുതല്‍ ബിന്ദു കൃഷ്ണ വരെ; ജോജുവിന് രണ്ട് കിട്ടിയപ്പോള്‍ മനം നൊന്ത് കേന്ദ്രം കുറച്ചതത്രെ!

04 NOVEMBER 2021 12:37 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര സര്‍ക്കാര്‍ ദീപാവലിത്തലേന്ന് പെട്രോളിനും ഡീസലിനും വില കുറച്ചു കൊണ്ട് എക്‌സൈസ് നികുതി വെട്ടിക്കുറച്ചത് വലിയ ആശ്വാസത്തോടെയാണ് എല്ലാവരും കാണുന്നത്. വിലക്കുറവ് പ്രാബല്യത്തില്‍ വരികയും ചെയ്തു. ചില സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം കയ്പുനീരായതിന് പിന്നാലെ ജനങ്ങളെ കയ്യിലെടുക്കാനാണ് വില കുറച്ചത്.

എന്നാല്‍ ജോജു ജോര്‍ജിന് രണ്ടടി കൊടുത്തത് നരേന്ദ്ര മോദി അറിഞ്ഞതിനാലാണ് വില കുറച്ചതെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും എക്‌സൈസ് നികുതി കുറച്ചതിന് പിന്നാലെ കുറച്ചതിലുള്ള പിതൃത്വം ഏറ്റെടുത്തു കൊണ്ട് ബിന്ദുകൃഷ്ണ, രമേശ് ചെന്നിത്തല, കെ സുധാകരന്‍, വിഡി സതീശന്‍ തുടങ്ങി വമ്പന്‍മാര്‍ മുതല്‍ ലോക്കല്‍ കോഗ്രസുകാര്‍ വരെ രംഗത്തെത്തി.

 



ഡീസല്‍ വിലയിലെ 10 രൂപ കുറവ് ജോജു ജോര്‍ജ്ജിനും ലഭിക്കുമെന്നാണ് ബിന്ദു കൃഷ്ണ പറയുന്നത്. അത് ജോജുവിന്റെയും അവകാശമാണ്. ആ അവകാശം നേടിയെടുക്കാനാണ് കോണ്‍ഗ്രസ് പാര്‍ട്ടി സമരം ചെയ്തത്. ഡീസല്‍ അടിച്ചിട്ട് പണം എണ്ണിക്കൊടുക്കുമ്പോഴെങ്കിലും ആ തിരിച്ചറിവ് ഉണ്ടാകും എന്ന് ഉറച്ച് വിശ്വസിക്കുന്നു. കിറ്റ് വാങ്ങി നക്കിക്കോ എന്ന് സഖാക്കന്മാര്‍ പറഞ്ഞതു പോലെ ഒരു കോണ്‍ഗ്രസുകാരനും പറയില്ല.

കോണ്‍ഗ്രസ് ഇവിടെക്കിടന്ന് സമരം ചെയ്താല്‍ ഇന്ധന വില കുറയുമോ എന്ന് ചോദിച്ചവര്‍ക്കുള്ള മറുപടി. കണ്ടിപ്പാ കുറയും... പെട്രോള്‍ വില 5 രൂപയും ഡീസല്‍ വില 10 രൂപയും ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കുറയും. രാജ്യവ്യാപകമായി സമരം ചെയ്ത കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സമര വിജയം... എന്നാണ് ബിന്ദു കൃഷ്ണ പറഞ്ഞ് നിര്‍ത്തുന്നത്.

 



ബിന്ദു കൃഷ്ണ രണ്ട് പോസ്റ്റിട്ടപ്പോള്‍ രമേശ് ചെന്നിത്തല ഒരു പോസ്റ്റെങ്കിലുമിടണ്ടേ. ശ്രീമതി സോണിയാ ഗാന്ധിയുടെയും, ശ്രീ രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യ വ്യാപകമായി നടത്തിയ തുടര്‍ സമരങ്ങളുടെ ഫലമായി കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില കുറയ്ക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഇത് പ്രതിഷേധിച്ച ജനങ്ങളുടെ വിജയമാണ്.

ഇനി സംസ്ഥാന സര്‍ക്കാരിന്റെ ഊഴമാണ്. പെട്രോള്‍ , ഡീസല്‍ വില ഇനിയും നമുക്ക് കുറച്ചു ജനങ്ങളുടെ ഭാരം കുറയ്ക്കുവാന്‍ കഴിയും. സംസ്ഥാന സര്‍ക്കാരും നികുതി വെട്ടിക്കുറച്ച് ജനങ്ങളെ സഹായിക്കണം. കോണ്‍ഗ്രസ് പാര്‍ട്ടി നിയമസഭയ്ക്കകത്തും പുറത്തും ഏറെക്കാലമായി സര്‍ക്കാരിനോട് ഇക്കാര്യം അഭ്യര്‍ത്ഥിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

 



സാക്ഷാല്‍ കെ സുധാകരന്‍ പറയുന്നത് രാജ്യവ്യാപകമായി കോണ്‍ഗ്രസ് നടത്തിയ ചെറു സമരങ്ങള്‍ ഫലം കണ്ടു എന്നാണ്. ഇന്ധനവിലയില്‍ ജനത്തിന് താല്‍ക്കാലിക ആശ്വാസം. കോണ്‍ഗ്രസിന്റെ സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കും നാളെ മുതല്‍ കുറഞ്ഞ വിലയില്‍ ഇന്ധനം ലഭ്യമാകും. ഇന്ധന വില ഇനിയും കുറയേണ്ടതുണ്ട്. അവകാശ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ഏത് തമ്പുരാന്‍ വന്നാലും അതിന് വഴങ്ങി കൊടുക്കാന്‍ കോണ്‍ഗ്രസിന് സൗകര്യമില്ല. കരുത്തുറ്റ പ്രതിഷേധങ്ങളുമായി കോണ്‍ഗ്രസ് ജനങ്ങള്‍ക്കൊപ്പം തെരുവിലുണ്ടാകും എന്ന ഭീഷണിയും സുധാകരന്റെ വകയുണ്ട്.

വിഡി സതീശന്‍ കുറച്ച് പക്വമായിട്ടാണ് പറയുന്നത്. ഉപതിരഞ്ഞെടുപ്പുകളില്‍ ഉണ്ടായ തിരിച്ചടിയും ഉയര്‍ന്ന് വരുന്ന ജനകീയ പ്രക്ഷോഭങ്ങളുടെ സമ്മര്‍ദ്ദവും ആണ് സര്‍ക്കാരിനെ ഇപ്പോള്‍ ഈ നടപടിക്ക് പ്രേരിപ്പിച്ചിരിക്കുന്നതെന്നാണ് സതീശന്‍ പറയുന്നത്.



ഇതൊക്കെ കണ്ടാല്‍ എങ്ങനെ ചിരിക്കാതിരിക്കും. ഇവിടെ ജോജുവിനെ വളഞ്ഞിട്ട് തല്ലി, ജനങ്ങളുടെ യാത്ര തടസപ്പെടുത്തിയത് കൊണ്ടാണ് പെട്രോള്‍ വില കുറഞ്ഞതത്രെ. സാക്ഷാല്‍ മോദി പോലും ഞെട്ടിക്കാണും. ജോജു പറഞ്ഞതു പോലെ കോണ്‍ഗ്രസുകാരോട് ജനങ്ങള്‍ക്കും ഒന്നേ പറയാനുള്ളൂ. ഞങ്ങളാണോ പെട്രോള്‍ വില കൂട്ടിയത്. കൂട്ടിയവരുടെ വഴി തടഞ്ഞ് സമരം ചെയ്യൂ. നല്ല കഥ എന്നാല്‍ വിവരമറിയും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (10 minutes ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (3 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (4 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (4 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (4 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (4 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (4 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (4 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (5 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (5 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (5 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (5 hours ago)

Malayali Vartha Recommends