Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

പ്രണയം നിരസിച്ച യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം; പിടി വലിക്കിടെ യുവതിയുടെ മുഖത്തും ആഡിഡ് വീണു; അബദ്ധത്തില്‍ ആസിഡ് മുഖത്ത് വീണതാണെന്ന് യുവതി വീട്ടുകാരോട് പറഞ്ഞു

20 NOVEMBER 2021 08:44 PM IST
മലയാളി വാര്‍ത്ത

പ്രണയം നിരസിച്ച യുവാവിനെ നേരെ ആസിഡ് ആക്രമണം ഉണ്ടായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇടുക്കിയിലാണ് സംഭവം നടന്നത്. ഫേസ്ബുക്കിലൂടെ സൗഹൃദം പിന്നീട് പ്രണയമായി വളര്‍ന്നു. വിവാഹിതയാണെന്ന് മറച്ചുവെച്ചാണ് യുവതി അരുണിനോട് സൗഹൃദം സ്ഥാപിച്ചത്.

എന്നാല്‍ ഷീബ വിവാഹിതയാണെന്നും കുടുംബത്തോടൊപ്പമാണ് ജീവിക്കുന്നതെന്നും തിരിച്ചറിഞ്ഞ അരുണ്‍ ബന്ധത്തില്‍ നിന്ന് പിന്മാറി. ഇതോടെ യാണ് ഷീബ അരുണിനെ ആക്രമിക്കാന്‍ പദ്ധതിയൊരുക്കിയതെന്നാണ് വിവരം. പ്രതിയെ ചോദ്യം ചെയ്യുന്നതോടെ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ പൊലീസിന് സാധിക്കുമെന്നാണ് വിവരം.

16ാം തിയതി രാവിലെ 10 മണിയോടെ ഷീബയെ കാണാന്‍ അരുണ്‍ അടിമാലിയിലെത്തി. വിഷയം സംസാരിച്ച് അവസാനിപ്പിക്കാനാണ് അരുണെത്തിയതെന്നാണ് വിവരം. ഷീബ ബന്ധം തുടരാന്‍ നിര്‍ബന്ധിച്ചതോടെ അരുണ്‍ സംസാരിക്കുന്ന ഇടത്ത് നിന്ന് മാറി. ഈ സമയത്ത് ബാഗില്‍ സൂക്ഷിച്ചിരുന്ന ദ്രാവകം ഷീബ അരുണിന്റെ കണ്ണിലേക്ക് ഒഴിച്ചു. എന്താണ് മുഖത്ത് തളിച്ചതെന്ന് മനസിലാക്കാതെ അരുണ്‍ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കൊളേജില്‍ ചികിത്സ തേടി. ഒരു കണ്ണിന്റെ കാഴ്ച്ച പൂര്‍ണമായും നഷ്ടമായതായിട്ടാണ് വിവരം.

ആസിഡ് ഷീബയ്ക്ക് എവിടെ നിന്ന് ലഭിച്ചുവെന്നത് അടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. ആസിഡ് വാങ്ങിക്കാന്‍ ഷീബയെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. തിരുവനന്തപുരത്ത് ചികിത്സയില്‍ കഴിയുന്ന അരുണിന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തും. തിരുവനന്തപുരത്ത് നിന്ന് അരുണിനെ വിവാഹത്തെക്കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഇടുക്കിയിലേക്ക് വിളിച്ചുവരുത്തിയെന്നാണ് വിവരം. ഇക്കാര്യവും പരിശോധിക്കും.

തിരുവനന്തപുരത്ത് ഹോംനഴ്‌സ് ആയി ജോലി നോക്കിയിരുന്ന പ്രതി രണ്ട് കുട്ടികളുടെ മാതാവാണ്. മറ്റൊരു യുവതിയുമായി അരുണ്‍ കുമാറിന്റെ വിവാഹാലോചന നടക്കുന്നത് മനസിലാക്കിയാണ് ഷീബ ആക്രമണത്തിന് പദ്ധതിയിട്ടതെന്നും വിവരമുണ്ട്. അസിഡ് ആക്രമണത്തില്‍ ഷീബയ്ക്കും പരിക്കേറ്റിട്ടുണ്ട്. പിടി വലിക്കിടെയാണ് ഷീബക്ക് പൊള്ളലേറ്റത്. ഭര്‍ത്താവിന്റെ വീട്ടുകാരെയും അബദ്ധത്തില്‍ പറ്റിയതാണെന്ന് ധരിപ്പിച്ചിരുന്നത്. മരുന്നു വാങ്ങുന്നതിനും ആശുപത്രിയില്‍ പോയിരുന്നില്ല.

ആക്രമണം നടന്ന ശേഷം അരുണ്‍ അംഗമാലിയിലെത്തി ചികിത്സ തേടി. അബദ്ധത്തില്‍ ആസിഡ് മുഖത്ത് വീണതാണെന്ന് ആശുപത്രിയില്‍ പറഞ്ഞത്. പിന്നീട് ചികിത്സ തിരുവനന്തപുരം മെഡിക്കല്‍ കൊളേജിലേക്ക് മാറ്റി. മാനഹാനി ഭയന്നാണ് അരുണ്‍ ആദ്യഘട്ടത്തില്‍ പരാതി നല്‍കാതിരുന്നത്. തന്നില്‍ നിന്ന് അരുണ്‍ അകലുന്നതാണ് പ്രകോപനത്തിന് കാരണമെന്ന് യുവതി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (36 minutes ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (48 minutes ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (1 hour ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (2 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (3 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (3 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (4 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (4 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (5 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (5 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (5 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (5 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (5 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends