സംസ്ഥാനത്ത് തിങ്കളാഴ്ചമുതല്‍ വീണ്ടും ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് തിങ്കളാഴ്ചമുതല്‍ വീണ്ടും വ്യാപകമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം രണ്ടുദിവസം മധ്യ തെക്കന്‍ ജില്ലകളില്‍ മഴ ദുര്ബലമാകാനും വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്.
അറബിക്കടലിലെ ന്യൂനമര്‍ദം നിലവില്‍ മധ്യ കിഴക്കന്‍ അറബിക്കടലില്‍ ശക്തി കൂടിയ ന്യൂനമര്‍ദമായി മാറിയിട്ടുണ്ട്. അടുത്ത 12 മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തിപ്രാപിച്ച് തീവ്ര ന്യൂനമര്‍ദമായി മാറിയേക്കാമെങ്കിലും കേരളതീരത്ത് ഭീഷണിയില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല. മധ്യ അറബിക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍വരെ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍വരെ വേഗത്തിലും വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha
























