Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

വിളിച്ചു വരുത്തി ചെയ്തത്... യുവാവിനെ വിളിച്ചുവരുത്തി മുഖത്ത് ആസിഡ് ഒഴിച്ചത് വീട്ടമ്മയായ യുവതി; ആസിഡ് ആക്രമണത്തില്‍ യുവാവിന് കാഴ്ച നഷ്ടപ്പെട്ടു; കോമ്പ്രമൈസിനെത്തിയ യുവാവ് ദൈവത്തെ കണ്ടു; ഫേസ് ബുക്ക് പ്രണയം കൊണ്ടെത്തിച്ചത് തീരാ ദുരിതത്തില്‍

21 NOVEMBER 2021 07:53 AM IST
മലയാളി വാര്‍ത്ത

പല തരം പ്രണയവും നിരാശയും പ്രണയ പകയും ഒക്കെ കണ്ടിട്ടുണ്ട്. എന്നാല്‍ അടിമാലിയില്‍ നിന്നുള്ള വാര്‍ത്ത ആരേയും അമ്പരപ്പിക്കുന്നതാണ്. കാമുകന്‍മാര്‍ കാമുകിമാരെ വക വരുത്തുന്ന വാര്‍ത്തകള്‍ കേട്ട് തഴമ്പിച്ച നമ്മുടെ നാട്ടില്‍ നിന്നും മറ്റൊരു വാര്‍ത്തയെത്തിയിരിക്കുകയാണ്.

വിവാഹത്തിന് വിസമ്മതിക്കുകയും പ്രണയത്തില്‍നിന്ന് പിന്‍മാറുകയും ചെയ്ത യുവാവിനെ വിളിച്ചുവരുത്തി വീട്ടമ്മയായ യുവതി മുഖത്ത് ആസിഡ് ഒഴിച്ചു. യുവാവിന്റെ ഒരു കണ്ണിലെ കാഴ്ച നഷ്ടപ്പെട്ടു. ആസിഡ് യുവാവ് തട്ടിത്തെറിപ്പിക്കവേ യുവതിയുടെ മുഖത്തും ദേഹത്തും വീണ് പൊള്ളലേറ്റു.

 



ചൊവ്വാഴ്ച രാവിലെ 10ന് അടിമാലി ഇരുമ്പുപാലത്ത് പള്ളിക്ക് സമീപത്തുവച്ചായിരുന്നു ആക്രമണം. അടിമാലി സ്വദേശിയായ ഷീബയെ (35) പൊലീസ് അറസ്റ്റ് ചെയ്തു. പൊള്ളലേറ്റ തിരുവനന്തപുരം പൂജപ്പുര അര്‍ച്ചന ഭവനില്‍ അരുണ്‍ കുമാറിനെ (27) തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ സംഭവവും ഫേസ് ബുക്ക് പ്രണയമാണ് എന്നറിയുമ്പോഴാണ് അതിലേറെ ഞെട്ടല്‍. രണ്ടരവര്‍ഷം മുമ്പ് ഫേസ് ബുക്ക് വഴിയാണ് ഇവര്‍ പരിചയത്തിലായത്. പിന്നീട് ഷീബ ഹോം നഴ്‌സായി തിരുവനന്തപുരത്ത് ജോലി ചെയ്തപ്പോള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ് ഷീബയെന്നറിഞ്ഞതോടെ അരുണ്‍കുമാര്‍ പിന്‍മാറി.

 



മറ്റൊരു വിവാഹം കഴിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് അരുണ്‍ കുമാറിനെയും വീട്ടുകാരെയും ഷീബ ഭീഷണിപ്പെടുത്തി. രണ്ട് ലക്ഷം രൂപ തന്നാല്‍ പിന്മാറാം എന്ന് പിന്നീട് അറിയിച്ചു. ഒടുവില്‍, 14,000 രൂപ തന്നാല്‍ മതിയെന്നും അടിമാലിക്കടുത്ത് ഇരുമ്പുപാലത്ത് ഒറ്റയ്ക്ക് എത്തി കൈമാറണമെന്നും നിബന്ധന വച്ചു.

യുവാവ് ബന്ധുവും രണ്ട് സുഹൃത്തുക്കളുമായി സ്ഥലത്ത് എത്തി. പള്ളിക്ക് സമീപം ഇവര്‍ രണ്ടുപേരും സംസാരിച്ച് നില്‍ക്കവേ, ഷീബ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.യുവാവ് അടിമാലിയില്‍ ചികിത്സ തേടിയെങ്കിലും ഉടന്‍ മടങ്ങി. തിരുവനന്തപുരം മെഡി.കോളേജില്‍ പ്രവേശിപ്പിച്ചശേഷമാണ് വിവരം വെളിപ്പെടത്തിയത്.

 



പൊള്ളലേറ്റത് അറിയാതിരിക്കാനായി ഷീബ ഭര്‍ത്താവിന്റെ തറവാട്ടില്‍ കഴിയുകയായിരുന്നു. തിളച്ച കഞ്ഞി വെള്ളം ദേഹത്ത് വീണെന്നാണ് പറഞ്ഞിരുന്നത്. അരുണ്‍ കുമാറിന്റ മുഖത്ത് ആസിഡ് ഒഴിക്കുന്ന ദൃശ്യം പള്ളിയിലെ സി.സി ടിവിയില്‍ നിന്നാണ് അടിമാലി പൊലീസിന് ലഭിച്ചത്.

ഇന്നലെ വൈകിട്ട് നാല് മണിയോടെ അടിമാലി സി.ഐ. കെ. സുധീറിന്റെ നേതൃത്വത്തിലുള്ള സംഘം ഷീബയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയും, തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 



അരുണ്‍കുമാറും ഷീബയും തമ്മില്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയുമായിരുന്നു. ആ പ്രണയം പിരിയാന്‍ വയ്യാത്ത വിധത്തിലായി മാറി. എന്നാല്‍ യുവതിയ്ക്ക് തന്നെക്കാള്‍ പ്രായമുണ്ടെന്ന് മനസിലാക്കി. മാത്രമല്ല വിവാഹിതയായ ഒരു സ്ത്രീയെ വേണ്ടെന്ന് ഉറച്ച് തീരുമാനിക്കുകയും ചെയ്തു. അരുണ്‍ കുമാര്‍ പ്രണയത്തില്‍ നിന്ന് പിന്‍മാറരുതെന്ന് ഷീബ പലവട്ടം അഭ്യര്‍ത്ഥിച്ചിരുന്നു. മാത്രമല്ല മറ്റൊരു വിവാഹത്തിലേക്ക് അരുണ്‍ നീങ്ങുകയും ചെയ്തു. അരുണ്‍ മറ്റൊരു വിവാഹം കഴിക്കാനുള്ള തീരുമാനിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.

ഗേറ്റിന് പിന്നില്‍നിന്ന് പെട്ടെന്ന് അരുണിന്റെ മുഖത്തേക്ക് ഷീബ ആസിഡ് ഒഴിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തില്‍ ഷീബയുടെ മുഖത്തും കൈക്കും പൊള്ളലേറ്റിട്ടുണ്ട്. റബര്‍ ഉറയൊഴിക്കുമ്പോള്‍ ഉപയോഗിക്കുന്ന ആസിഡാണ് ആക്രമണത്തിന് ഉപയോഗിച്ചത്. അരുണിന്റെ കാഴ്ച്ച ശക്തി നഷ്ടമായതോടെ തീരാദുരിതത്തിലായി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (32 minutes ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (44 minutes ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (1 hour ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (2 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (3 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (3 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (3 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (4 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (5 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (5 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (5 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (5 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (5 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends