Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

സാക്ഷിയായി ജനപ്രതിനിധി... മോഡലുകളെ അപകടത്തിനു മുന്‍പുള്ള ദിവസങ്ങളിലും അജ്ഞാത വാഹനം പിന്തുടര്‍ന്നതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു; അപകടമുണ്ടായ ദിവസവും മോഡലുകള്‍ ഈ വാഹനം കണ്ട് പേടിച്ചിരുന്നു; തൃശൂരിലെ ജനപ്രതിനിധിയുടെ വെളിപ്പെടുത്തല്‍ നിര്‍ണായകമാകുന്നു

21 NOVEMBER 2021 08:12 AM IST
മലയാളി വാര്‍ത്ത

ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മിസ് കേരള മത്സര ജേതാക്കളായ മോഡലുകളെ സംബന്ധിച്ച കൂടുതല്‍ വാര്‍ത്തകള്‍ പുറത്ത്. അപകടത്തിനു മുന്‍പുള്ള ദിവസങ്ങളിലും അജ്ഞാത വാഹനം പിന്തുടര്‍ന്നതായി ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചു. ഫോര്‍ട്ട്‌കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിനു മുന്‍പില്‍ ഇതേ വാഹനം കണ്ടു ഭയന്നാണു പാര്‍ട്ടി പൂര്‍ത്തിയാകും മുന്‍പു സുഹൃത്തുക്കള്‍ക്കൊപ്പം മോഡലുകള്‍ ഹോട്ടല്‍ വിട്ടുപോയതെന്നും അന്വേഷണ സംഘത്തിനു സൂചന ലഭിച്ചു.

അന്ന് ഇവരെ പിന്‍തുടര്‍ന്ന സൈജു തങ്കച്ചന്റെ വാഹനം തന്നെയാണോ മുന്‍പുള്ള ദിവസങ്ങളിലും മോഡലുകളെ പിന്തുടര്‍ന്നതെന്നു ഉറപ്പാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. തൃശൂര്‍ കൊടകരയ്ക്കു സമീപം അഞ്ജനയുടെ കാറിനെ അജ്ഞാതവാഹനം പിന്തുടര്‍ന്നതു ശ്രദ്ധയില്‍പെട്ടതായി തൃശൂരിലെ തദ്ദേശ സ്ഥാപന ജനപ്രതിനിധി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

 



കൊല്ലപ്പെട്ട തൃശൂര്‍ സ്വദേശി അഞ്ജന ഷാജന്റെ ബന്ധുക്കള്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചു ക്രൈംബ്രാഞ്ചിനു പരാതി നല്‍കിയിട്ടുണ്ട്. അഞ്ജനയെ പിന്തുടര്‍ന്ന വാഹനത്തിന്റെ ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. മിസ് കേരള പട്ടം നേടിയ അന്‍സി കബീറിനെ കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുന്‍പ് ഇതേ വാഹനം പിന്‍തുടര്‍ന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

പാര്‍ട്ടി നടന്ന ഒക്ടോബര്‍ 31 നു രാത്രിയില്‍ ഇതേ വാഹനം നമ്പര്‍ 18 ഹോട്ടലില്‍ എത്തിയതിനു തെളിവാകുന്ന നിരീക്ഷണ ക്യാമറ ദൃശ്യങ്ങളടക്കമാണു ഹോട്ടലുടമയും ജീവനക്കാരും ചേര്‍ന്നു നശിപ്പിച്ചത്.

 



അന്‍സിയും അഞ്ജനയും ഉപയോഗിച്ചിരുന്ന ഫോണ്‍നമ്പറുകളിലേക്കു 2 മാസത്തിനിടയില്‍ വിളിച്ച മുഴുവന്‍ നമ്പറുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. മോഡലുകളെ പിന്തുടര്‍ന്ന വാഹനത്തിന്റെ ഉടമയെ കണ്ടെത്തുന്നതോടെ ഈ കേസിലെ നിര്‍ണായക അറസ്റ്റുണ്ടാവും.

മോഡലുകളുടെ അപകടമരണത്തിന്റെ വസ്തുതകള്‍ പുറത്തുവരാന്‍ ഇവര്‍ സഞ്ചരിച്ച കാറിന്റെ ഫൊറന്‍സിക് പരിശോധനയ്ക്ക് അന്വേഷണസംഘം ഒരുങ്ങുന്നു. ഡ്രൈവര്‍ മദ്യപിച്ചു വണ്ടിയോടിച്ചുണ്ടായ സാധാരണ അപകടമരണത്തേക്കാള്‍ ഗൗരവം കേസിനു ലഭിച്ചതോടെയാണു വൈകിയാണെങ്കിലും പൊലീസിന്റെ നീക്കം.

 



കൊല്ലപ്പെട്ട മോഡലുകള്‍ അടക്കം 4 പേര്‍ സഞ്ചരിച്ച കാറോടിച്ചിരുന്ന തൃശൂര്‍ മാള സ്വദേശി അബ്ദുല്‍ റഹ്മാന്‍ പരുക്കുകളോടെ രക്ഷപ്പെട്ടിരുന്നു. റഹ്മാന്റെ മൊഴികളില്‍ പൊരുത്തക്കേടുണ്ടോയെന്നു കണ്ടെത്താന്‍ ഫൊറന്‍സിക് പരിശോധന നിര്‍ണായകമാണ്.

ഓട്ടത്തിനിടയില്‍ കാറിന്റെ ബ്രേക്ക് ഫ്‌ലൂയിഡ് ചോര്‍ന്നതായി സംശയമുണ്ട്. ഹോട്ടലിന്റെ പാര്‍ക്കിങ് യാഡില്‍ ഈ കാര്‍ കിടന്ന സ്ഥലത്തിന്റെ പരിശോധനയും നിര്‍ണായകമാണ്.

 



മോഡലുകള്‍ പങ്കെടുത്ത പാര്‍ട്ടി നടന്ന ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടലിലെ നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ സംഭവം നടന്ന ഒക്ടോബര്‍ 31നു രാത്രിയില്‍ ഹോട്ടലില്‍ ഉണ്ടായിരുന്ന മുഴുവന്‍ പേരുടെയും മൊഴി രേഖപ്പെടുത്താനുള്ള നീക്കത്തിലാണു ക്രൈംബ്രാഞ്ച്.

പാര്‍ട്ടി നടന്ന സമയം ഹോട്ടലിലെ മുറികളിലൊന്നില്‍ വിഐപി താമസിച്ചിരുന്നെന്ന വാര്‍ത്ത പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഈ വിഐപി ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാണ്. ഈ ഉദ്യോഗസ്ഥന്റെ സാന്നിധ്യം മറയ്ക്കുന്നതിനാണു ഹോട്ടലുടമ റോയ് നിരീക്ഷണ ക്യാമറ ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌കുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയതെന്നും സൂചനയുണ്ട്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (35 minutes ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (47 minutes ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (1 hour ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (2 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (3 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (3 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (3 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (4 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (5 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (5 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (5 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (5 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (5 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends