Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണെന്നറിഞ്ഞതോടെ കാമുകന്‍ പിന്‍മാറി.... സോഷ്യല്‍ മീഡിയയില്‍ തുടങ്ങിയ പ്രണയം തകര്‍ന്നതോടെ യുവതിയുടെ മനസ്സില്‍ പകയായി..... കാര്യങ്ങള്‍ സംസാരിക്കാനെന്ന വ്യാജേന യുവാവിനെ വിളിച്ചു വരുത്തി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ ഷീബ അരുണിന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ചിട്ട് യുവതി പോയത് ഭര്‍ത്താവിന്റെ വീട്ടിലേക്ക് , യുവാവിന്റെ നിലവിളി കേട്ട് സുഹൃത്തുക്കള്‍ ഓടിയെത്തി, ഒടുവില്‍....

21 NOVEMBER 2021 06:50 AM IST
മലയാളി വാര്‍ത്ത

വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണെന്നറിഞ്ഞതോടെ കാമുകന്‍ പിന്‍മാറി.... സോഷ്യല്‍ മീഡിയയില്‍ തുടങ്ങിയ പ്രണയം തകര്‍ന്നതോടെ യുവതിയുടെ മനസ്സില്‍ പകയായി..... കാര്യങ്ങള്‍ സംസാരിക്കാനെന്ന വ്യാജേന യുവാവിനെ വിളിച്ചു വരുത്തി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ ഷീബ അരുണിന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ചിട്ട് യുവതി പോയത് ഭര്‍ത്താവിന്റെ വീട്ടിലേക്ക് , യുവാവിന്റെ നിലവിളി കേട്ട് സുഹൃത്തുക്കള്‍ ഓടിയെത്തി ആശുപത്രിയിലാക്കി.

അടിമാലിയില്‍ യുവാവിന് നേരെ ഉണ്ടായ ആസിഡ് ആക്രമണം യുവതിയുടെ അതിക്രൂരമായ പ്രതികാരമായിരുന്നു. പ്രണയം തകര്‍ച്ചയില്‍ യുവതി കടുംകൈ ചെയ്യാന്‍ തയ്യാറെടുക്കുകയായിരുന്നു. ആസിഡ് ആക്രമണത്തിന് വിധേയനായ അരുണ്‍ കുമാര്‍ ഫേസ്ബുക്കിലൂടെയാണ് ഷീബയെ പരിചയപ്പെടുന്നത്. പരിചയമാകട്ടെ പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. എന്നാല്‍ ഷീബ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണെന്ന് അറിഞ്ഞതോടെ ബന്ധത്തില്‍ പിന്മാറാന്‍ അരുണ്‍ ശ്രമിച്ചു.

 



പക്ഷെ അതുവരെ ഉണ്ടായിരുന്ന കാമുകന്റെ സ്‌നേഹം നഷ്ടപ്പെട്ടപ്പോള്‍ അത് ഷീബയെ വല്ലാതെ വേദനിപ്പിച്ചു. ഇതോടെയാണ് അവര്‍ പ്രതികാരത്തിന് തയ്യാറെടുത്തു. ആദ്യ ഘട്ടത്തില്‍ പല വിധത്തിലുള്ള ഭീഷണിയിലൂടെയാണ് അവര്‍ കാമുകനെ വിരട്ടി നിര്‍ത്തി്. പിന്നീട് പണം ആവശ്യപ്പെട്ടു കൊണ്ടും നിരന്തരം ശല്യം ചെയ്യാന്‍ തുടങ്ങി. വഴങ്ങാതെ വന്നതോടെയാണ് ക്രൂരമായ ആസിഡ് ആക്രമണത്തിന് തയ്യാറെടുത്തത്.


മാത്രവുമല്ല അരുണ്‍ മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നു എന്ന വിവരം കൂടി അറിഞ്ഞതോടെ ഷീബയുടെ സമനില തെറ്റി. ഇതിനിടെയാണ് കാര്യങ്ങള്‍ സംസാരിക്കാനായി ഇയാളെ അടിമാലിയിലേക്ക് വിളിച്ചു വരുത്തി. പണം വേണമെന്ന് ആവശ്യപ്പെട്ട് ഷീബ അരുണിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ സംസാരിക്കാനാണ് വിളിച്ചുവരുത്തിയതെന്നു പൊലീസ് പറഞ്ഞു. അടിമാലി ഇരുമ്പുപാലം കത്തോലിക്കാ പള്ളിക്കു സമീപത്തായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ ഷീബ അരുണിന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ചു. ആസിഡ് കുപ്പി തട്ടിതെറിപ്പിക്കുന്നതിനിടെ ഷീബയുടെ ദേഹത്തേക്കും ആസിഡ് തെറിച്ചുവീണ് പൊള്ളലേറ്റിട്ടുണ്ടായിരുന്നു.



അതിനുശേഷം അവിടെനിന്നും രക്ഷപ്പെട്ട ഷീബ നേരെ ഭര്‍തൃവീട്ടിലേക്കാണ് പോയത്. അരുണിന്റെ കരച്ചില്‍ കേട്ടെത്തിയ സുഹൃത്തുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് അരുണിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു മാറ്റി. അരുണിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. ആസിഡ് ആക്രമണത്തിന് ശേഷം അഞ്ച് ദിവസം ഭര്‍ത്താവിന്റെ വീട്ടില്‍ കഴിഞ്ഞു ഷീബ.

അപ്രതീക്ഷിത ആക്രമണത്തിനിടെ അരുണ്‍ ആസിഡ് തട്ടിത്തെറിപ്പിച്ചിരുന്നു. ഇതോടെ ആസിഡ് മുഖത്തു വീണ് ഷീബയ്ക്കും പൊള്ളലേറ്റിരുന്നു. വീട്ടിലെത്തിയ ഷീബയോട് ദേഹത്തെ പൊള്ളലിനെ കുറിച്ച് ചോദിച്ചപ്പോള്‍ തിളച്ച കഞ്ഞിവെള്ളം വീണ് ഉണ്ടായതാണെന്നാണ് മറുപടി പറഞ്ഞത്. ഇതോടെ ആര്‍ക്കും സംശയം തോന്നിയതുമില്ല. തുടര്‍ന്ന് അഞ്ച് ദിവസത്തോളം ഭര്‍ത്താവിന്റെ വീട്ടില്‍ കഴിഞ്ഞു.

 



ശനിയാഴ്ച വൈകിട്ട് പൊലീസ് വീട്ടിലെത്തിയതോടെയാണ് വീട്ടുകാര്‍ കാര്യം അറിയുന്നത്. അതു വരെ ഒന്നും അറിഞ്ഞതുമില്ല. ഒരു വര്‍ഷത്തോളം ഷീബ തിരുവനന്തപുരത്ത് ഹോം നഴ്സായി ജോലി ചെയ്തിരുന്ന സമയത്താണ് ഷീബയും അരുണും തമ്മില്‍ കൂടുതല്‍ അടുത്തത്.


അടിമാലിയിലേക്ക് അരുണിനെ ഷീബ വിളിച്ചു വരുത്തിയത് ഒറ്റയ്ക്ക് എത്തണം എന്നാവശ്യപ്പെട്ടായിരുന്നു. അതുകൊണ്ടുതന്നെ സംഭവം ആരും അറിയില്ലെന്നും ഷീബയും കരുതി. എന്നാല്‍ സുഹൃത്തുകള്‍ക്കൊപ്പമാണ് അരുണ്‍ അടിമാലിയിലെത്തിയത്. പരുക്കേറ്റതോടെ പരിഭ്രമിച്ച അരുണും സുഹൃത്തുക്കളും അതിവേഗം അവിടെനിന്നു മടങ്ങി.

 

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ തേടി. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ അടിമാലി പൊലീസ് തിരുവനന്തപുരത്തെത്തി അരുണിന്റെ മൊഴിയെടുത്തു. അതിനുശേഷമാണ് ഷീബയെ അറസ്റ്റു ചെയ്തത്. പള്ളിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (34 minutes ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (46 minutes ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (1 hour ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (2 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (3 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (3 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (3 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (4 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (5 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (5 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (5 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (5 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (5 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends