Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

അനുപമയുടെ കുഞ്ഞിനെ ദത്തു നല്‍കിയ രേഖകള്‍ സി. ഡബ്ലു. സി ഹാജരാക്കി... 30 നകം കുഞ്ഞിന്റെയും അനുപമയുടെയും ഡിഎന്‍എ ഫലം ഹാജരാക്കാന്‍ കുടുംബ കോടതി ഉത്തരവ്, ദത്ത് ലൈസന്‍സ് , പത്രപ്പരസ്യം , ഡിഎന്‍എ പ്രൊഫൈല്‍ റിപ്പോര്‍ട്ട് , പോലീസ് പരാതിയടക്കമുള്ള സകല റെക്കോര്‍ഡുകളും സഹിതം സത്യവാങ്മൂലം ഹാജരാക്കാന്‍ ഉത്തരവിട്ടിരുന്നു, ആന്ധ്രാ ദമ്പതികള്‍ക്ക് ദത്ത് നല്‍കിയതിന്റെ തുടര്‍ നടപടികള്‍ക്കുള്ള സ്റ്റേ 30 വരെ നീട്ടി

21 NOVEMBER 2021 07:32 AM IST
മലയാളി വാര്‍ത്ത

പേരൂര്‍ക്കട സ്വദേശിനി അനുപമയുടെ ആണ്‍കുഞ്ഞിനെ രേഖകളില്‍ തിരിമറി നടത്തി ആന്ധ്രാ ദമ്പതികള്‍ക്ക് ദത്തു നല്‍കിയ. ദത്തു നല്‍കിയതിന്റെ രേഖകള്‍ തിരുവനന്തപുരം കുടുംബക്കോടതിയില്‍ സി. ഡബ്ലു. സി ഹാജരാക്കി.

കുഞ്ഞിനെ ഹാജരാക്കാന്‍ ആന്ധ്രാ ദമ്പതികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് കാണിച്ച റിപ്പോര്‍ട്ടും ഹാജരാക്കിയിട്ടുണ്ട്. 30 നകം കുഞ്ഞിന്റെയും അനുപമയുടെയും ഡിഎന്‍എ ഫലം ഹാജരാക്കാന്‍ കുടുംബ കോടതി ജഡ്ജി കെ. ബിജു മേനോന്‍ ഉത്തരവിട്ടു.

 

 


മുഴുവന്‍ രേഖകളും ശിശുക്ഷേമ സമിതിയും സി. ഡബ്ലു. സി. യും 20 നകം ഹാജരാക്കാന്‍ തിരുവനന്തപുരം കുടുംബ കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ശിശുക്ഷേമ സമിതിക്കും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും ഉള്ള ദത്ത് ലൈസന്‍സ് , കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിലോ കൊണ്ടുവന്നേല്‍പ്പിച്ച നിലയിലോ ലഭിച്ചത് , ജനന സര്‍ട്ടിഫിക്കറ്റ് , അഡോപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് , കുഞ്ഞിനെ ദത്ത് നല്‍കുന്നത് വിളംബരം ചെയ്തുള്ള പത്രപ്പരസ്യം , ഡിഎന്‍എ പ്രൊഫൈല്‍ റിപ്പോര്‍ട്ട് , ദത്തിന് മുന്നോടിയായി പോലീസിന് നല്‍കിയ പരാതി റിപ്പോര്‍ട്ടടക്കമുള്ള സകല റെക്കോര്‍ഡുകളും സഹിതം സത്യവാങ്മൂലം ഹാജരാക്കണം.

ചട്ടങ്ങള്‍ പാലിക്കാതെ നിയമവിരുദ്ധമായുള്ള കുട്ടിക്കടത്തിന് ശിശുക്ഷേമ സമിതിയെയും സി ഡബ്ലുസിയെയും തലസ്ഥാത്തെ കുടുംബക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ദത്ത് ലൈസന്‍സിന്റെ കാലാവധി തീര്‍ന്നതിന് ശേഷമാണ് കുഞ്ഞിനെ ദത്ത് നല്‍കിയതെന്ന് റെക്കോര്‍ഡുകള്‍ പരിശോധിച്ച് കണ്ടെത്തിയ ജഡ്ജി കെ. ബിജു മേനോന്‍ രണ്ട് സ്ഥാപനങ്ങളെയും രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു.

 

ലൈസന്‍സ് പുതുക്കാത്തതിന്റെ കാരണം വിശദമാക്കാനും കോടതി ഉത്തരവിട്ടു. കുഞ്ഞ് എങ്ങനെ ശിശുക്ഷേമ സമിതിയിലെത്തിയെന്നതടക്കമുള്ള തുടര്‍ നടപടികളടക്കം മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.


ദത്തുമായി ബന്ധപ്പെട്ട് വനിതാ ശിശു വികസന വകുപ്പ് മെമ്പര്‍ സെക്രട്ടറി സമര്‍പ്പിച്ച ഇടക്കാല ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 2003 ലെ ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍) കേരള ചട്ടം 58 പ്രകാരമുള്ള ഹര്‍ജിയിലാണ് കോടതിയുടെ രൂക്ഷ വിമര്‍ശനങ്ങള്‍ രണ്ടു സ്ഥാപനങ്ങളും ഏറ്റുവാങ്ങിയത്.

 

2021 സെപ്റ്റംബര്‍ 6 നാണ് മിസലേനിയസ് സിവിള്‍ ആപ്ലിക്കേഷന്‍ 18/2021 നമ്പരായി കുടുംബക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഒക്ടോബര്‍ 23 നാണ് അനുപമ കക്ഷി ചേരല്‍ ഹര്‍ജിയും ഡിഎന്‍എ പരിശോധനാ ഹര്‍ജിയും സമര്‍പ്പിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (32 minutes ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (44 minutes ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (1 hour ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (2 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (3 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (3 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (3 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (4 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (5 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (5 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (5 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (5 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (5 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends