അറബിക്കടലില്‍ ശക്തി കൂടിയ ന്യൂനമര്‍ദവും,ചക്രവാതച്ചുഴിയും, സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ കനക്കും, വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലാണ് മഴ ശക്തമാകാനുള്ള സാധ്യത. മധ്യ കിഴക്കന്‍ അറബിക്കടലില്‍ ശക്തി കൂടിയ ന്യൂനമര്‍ദവും തെക്കന്‍ കര്‍ണാടകത്തിന് മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാലുമാണ് മഴ കനക്കുക.ഇതിനെ തുടർന്ന് വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. അടുത്ത മൂന്ന് മണിക്കൂറില്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍. 22ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം. 23ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.24ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിങ്ങനെയാണ് അലേർട്ടുകൾ പുറപ്പെടുവിച്ചിരിക്കുന്നത്.
കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 9 ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, ആനയിറങ്ങല്‍, പൊന്മുടി, കുണ്ടള, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍എന്നീ അണക്കെട്ടുകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.കക്കി ആനത്തോട്, പമ്പ എന്നീ അണക്കെട്ടുകളില്‍ നിലവില്‍ ഓറഞ്ച് അലര്‍ട്ടാണ്. തൃശൂരിലെ ഷോളയാര്‍ ഡാമില്‍ ബ്ലൂ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























