'യുപിയില്‍ യോഗി ആദിത്യനാഥ് റോഡില്‍ വിമാനം ഇറക്കുമ്പോള്‍ പിണറായി വിജയന്‍ റോഡില്‍ ബോട്ട് ഇറക്കുന്നു...' സംസ്ഥാന സര്‍ക്കാരിനെ ട്രോളി ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി

സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടിനെ ട്രോളി ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി രംഗത്ത് എത്തിയിരിക്കുകയാണ്. യുപി സര്‍ക്കാരിന്റെ വികസനവുമായി താരതമ്യം ചെയ്താണ് അബ്ദുള്ളക്കുട്ടി കേരള സര്‍ക്കാരിനെ ഫേസ്ബുക്കിലൂടെ പരിഹസിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു പരാമര്‍ശം. യുപിയില്‍ യോഗി ആദിത്യനാഥ് റോഡില്‍ വിമാനം ഇറക്കുമ്പോള്‍ പിണറായി വിജയന്‍ റോഡില്‍ ബോട്ട് ഇറക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഇതോടൊപ്പം ഒരു റോഡില്‍ ഇന്ത്യയുടെ ഭൂപടത്തിന്റെ ആകൃതിയില്‍ വെള്ളം കെട്ടിക്കിടക്കുന്ന ചിത്രവും ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളില്‍ നേരത്തെ മുതല്‍ ശ്രദ്ധ നേടിയിരുന്ന ചിത്രമാണ് ഇത്. തമിഴ്‌നാട്, ഗുജറാത്ത്, ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും ചിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുകയാണ്.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ:
ഇന്ത്യയില്‍ …
യുപിയില്‍ യോഗി ആദിത്യനാഥ്
റോഡില്‍
വിമാനം ഇറക്കുമ്ബോള്‍
പിണറായി വിജയന്‍ റോഡില്‍
ബോട്ട് ഇറക്കുന്നു.
അതോടൊപ്പം തന്നെ യുപിയിലെ പൂര്‍വ്വാഞ്ചല്‍ എക്‌സ്പ്രസ് ഹൈവേയില്‍ വിമാനമിറക്കാന്‍ ഉള്‍പ്പെടെയുള്ള സൗകര്യമൊരുക്കിക്കൊണ്ട് സംസ്ഥാനം എല്ലാ രീതിയിലും മുന്നോട്ട് കുതിക്കുമ്പോള്‍ കേരളത്തിലെ അവസ്ഥ പരിതാപകരമാണെന്ന് പരോക്ഷമായി തന്നെ പറയുകയാണ് അദ്ദേഹം. ഇത്തരത്തിൽ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്തെ ഏറ്റവും കൂടുതല്‍ ശുചിത്വമുളള സംസ്ഥാനം ഛത്തീസ്ഗഡ് ആണ്. ഉത്തര്‍പ്രദേശ് പട്ടികയില്‍ ഏഴാം സ്ഥാനത്താണുള്ളത്. എന്നാല്‍ കേരളം അപ്പോഴും 22 ാം സ്ഥാനത്താണ് ഉള്ളത്.
https://www.facebook.com/Malayalivartha


























