Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

അൻസി എല്ലാം ആ ചുവരിൽ കുറിച്ചിട്ടിരുന്നു... മുൻപും ആ അജ്ഞാത വാഹനം പിന്തുടർന്നിരുന്നു...പോയത് ആ ഗ്രഹങ്ങൾ ബാക്കിവെച്ച്... അച്ഛന്റെ വെളിപ്പെടുത്തൽ..

21 NOVEMBER 2021 10:37 AM IST
മലയാളി വാര്‍ത്ത

മോഡലുകളായ അൻസി കബീറും അഞ്ജന ഷാജനും കാറപകടത്തിൽ മരിച്ച സംഭവത്തിൽ നടന്നതെന്തന്ന് ഇപ്പോഴും വ്യക്തത വരാതെ നെട്ടോട്ടമോടുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ..മരണത്തിൽ ദുരൂഹത ഉണ്ടന്നതിൽ യാതൊരു സംശയവുമില്ലന്ന് തന്നെയാണ് നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ മനസിലാക്കൻ കഴിയുന്നത്.

 

അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ മകളെക്കുറിച്ച് ചില കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് അൻസി കബീറിന്റെ പിതാവ്.ജീവിതത്തിൽ ഏറെ പ്രതീക്ഷകളും സ്വപ്‌നങ്ങളും ഉണ്ടായിരുന്ന വ്യക്തിയായിരുന്നു അൻസി കബീർ. തന്റെ സ്വപ്‌നങ്ങൾക്കൊപ്പം ചിറകു വിരിച്ചു പറക്കാൻ ഏറെ ആഗ്രഹമായിരുന്നു അവൾക്കെന്നാണ് ആ അച്ഛൻ വിതുമ്പിക്കൊണ്ട് പറയുന്നത്..


സിനിമയും മോഡലിങുമൊക്കെ ഇഷ്ടമായിരുന്നെങ്കിലും പഠനം തന്നെയായിരുന്നു അൻസിക്ക് ഏറെ പ്രിയങ്കരം. ക്യാറ്റ് പരീക്ഷ എഴുതി നല്ല നിലയിൽ വിജയിക്കുക എന്നതായിരുന്നു അവളുടെ ആഗ്രഹം. ആ ആഗ്രഹങ്ങൾ എല്ലാം തന്നെ തന്റെ വീട്ടിലെ ചുവരിൽ അവൾ കോറിവെച്ചിരുന്നു. ആ മുറിയിലെ കയറുമ്പോൾ അൻസിയുടെ തകർന്ന സ്വപ്‌നങ്ങളുടെ വേദനയിൽ വിങ്ങുകയാണ് മാതാപിതാക്കൾ.

ഈ മാസം ക്യാറ്റ് പരീക്ഷയെഴുതാൻ ഫീസടച്ച് അതിനുള്ള ഒരുക്കത്തിലായിരുന്നു അൻസി. അതുകഴിഞ്ഞ് മിസ് ഇന്ത്യ മത്സരത്തിനുള്ള തയ്യാറെടുപ്പു നടത്താനുമായിരുന്നു ശ്രമം. ഇതിനിടയിൽ കാൻസർ സെന്ററിൽ അർബുദരോഗികൾക്ക് മുടി ദാനംചെയ്യണമെന്ന മോഹവും അവൾക്കുണ്ടായിരുന്നു. ഇതെല്ലാം കൊച്ചു കുറിപ്പുകളായി അവൾ മുറിയിലെ ചുമരിൽ എഴുതിയൊട്ടിച്ചിരുന്നു. ജീവിതത്തിൽ എന്തായിത്തീരണമെന്നുള്ള അവളുടെ മനസ്സ് അടയാളപ്പെടുത്തുന്നതാണ് ഈ കുറിപ്പുകളെല്ലാം. അൻസിയുടെ പിതാവ് കബീർ വേദനയോടെ പറയുന്നത് ഇങ്ങനെയാണ്.

വൈറ്റിലയിൽ ഉ്ണ്ടായ അപകടത്തിൽ മകൾ മരിച്ചതിൽ ദുരൂഹതകൾ ഏറെയുണ്ട്. ഇതേക്കുറിച്ചുള്ള വിവരങ്ങളെല്ലാം അറിയുകയും അന്വേഷിക്കുകകയും ചെയ്യുന്നുണ്ട് പിതാവ്. അൻസിയുടെ മരണത്തിനു പിന്നിലുള്ള ദുരൂഹതകൾ മാറ്റി, സത്യം പുറത്തുവരാനുണ്ടെന്ന് അദ്ദേഹം പറയുന്നു. അൻസിക്ക് സിനിമയും മോഡലിങ്ങും ഏറെ ഇഷ്ടമായിരുന്നെങ്കിലും ക്യാറ്റ് പരീക്ഷയ്ക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരുന്നതെന്നാണ് കബീർ പറയുന്നത്.

 

'സിനിമ അവൾക്ക് ഇഷ്ടമായിരുന്നെങ്കിലും അതൊരിക്കലും അവളുടെ പ്രഥമ പരിഗണനയിലുണ്ടായിരുന്നില്ല. സിനിമയ്ക്കുവേണ്ടി എവിടെയെങ്കിലും പോകാനോ ചാൻസ് ചോദിക്കാനോ ഒന്നും അവൾ തയ്യാറായിരുന്നില്ല. ചില വാഗ്ദാനങ്ങൾ വന്നെങ്കിലും അതെല്ലാം നോക്കിമാത്രമാണ് അവൾ സ്വീകരിച്ചിരുന്നത്. ഹോട്ടലിൽ നടന്ന പാർട്ടിയിലും അതേ നിലപാട് തന്നെയാകും മോൾ സ്വീകരിച്ചത്. അതിന്റെ ഫലമായിട്ടാണോ, വാർത്തകളിൽ പറയുന്നതുപോലെ ഒരു കാർ അവരുടെ കാറിനെ പിന്തുടർന്നതെന്നറിയില്ല. എന്തായാലും മോളുടെ മരണത്തിന്റെ എല്ലാ സത്യങ്ങളും പുറത്തുവരണം'' -കബീർ ഒരു പത്രത്തോട് പറഞ്ഞു.

 

കാർ പിന്തുടർന്നുവെന്നു പറയുന്നതിലും ഹോട്ടലിലെ ഹാർഡ് ഡിസ്‌ക് മാറ്റിയെന്നു പറയുന്നതിലും ദുരൂഹതയുണ്ടെന്ന വാർത്തകൾ കേട്ടതായി കബീർ പറഞ്ഞു. ഹോട്ടലുടമയെ അൻസിക്ക് നേരത്തെ പരിചയമുള്ളതായി കബീറിനറിയില്ല. ഹോട്ടലിൽ നടന്ന പാർട്ടിയിൽ ആരൊക്കെ പങ്കെടുത്തുവെന്ന കാര്യവും അറിയില്ല. ആറ്റിങ്ങൽ ആലങ്കോട്ടുള്ള വീട്ടിൽ അൻസിയുടെ മുറിയിൽ സങ്കടങ്ങളുടെ കൂട്ടിലാണ് ഇപ്പോഴും കബീറും ഭാര്യ റസീനയും. ഒപ്പം, കഴിഞ്ഞമാസം 25 വയസ്സ് പൂർത്തിയായ മകളുടെ ജന്മദിനത്തിന്റെ മായാത്ത ചില സങ്കടങ്ങളുമാണ് അദ്ദേഹത്തിന്റെ ഉള്ളിൽ.

 

കഴിഞ്ഞമാസം 15-നായിരുന്നു അൻസിയുടെ പിറന്നാൾ. സാധാരണഗതിയിൽ ജന്മദിനത്തിന് അവൾ കൂട്ടുകാരുടെ കൂടെ പോയി ആഘോഷിക്കാറുള്ളതാണ്. ഇത്തവണ അവൾ ജന്മദിനത്തിൽ വീട്ടിൽത്തന്നെ ഉണ്ടായിരുന്നു. ആശംസ നേരാൻ ഖത്തറിൽനിന്ന് ഞാൻ വിളിക്കുമ്പോൾ അവൾ മുറിയിലിരുന്നാണ് സംസാരിച്ചതെന്നും പിതാവ് ഓർക്കുന്നു. സെപ്റ്റംബറിൽ ഞാൻ നാട്ടിൽനിന്ന് ഖത്തറിലേക്ക് മടങ്ങുമ്പോൾ അവളെ കെട്ടിപ്പിടിച്ച് യാത്രപറയാൻ പോലും സാധിച്ചിരുന്നില്ല. അതിനുമുമ്പ് അവൾക്ക് കോവിഡ് വന്നതിനാൽ അൽപ്പം ദൂരെ നിന്നാണ് മോൾ എന്നെ യാത്രയാക്കിയതെന്നും സങ്കടത്തോടെ പിതാവ് പറയുന്നു.

എന്നാൽ അപകടത്തിനു മുന്‍പുള്ള ദിവസങ്ങളിലും അജ്ഞാത വാഹനം പിന്തുടര്‍ന്നതായി ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചു. ഫോര്‍ട്ട്‌കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിനു മുന്‍പില്‍ ഇതേ വാഹനം കണ്ടു ഭയന്നാണു പാര്‍ട്ടി പൂര്‍ത്തിയാകും മുന്‍പു സുഹൃത്തുക്കള്‍ക്കൊപ്പം മോഡലുകള്‍ ഹോട്ടല്‍ വിട്ടുപോയതെന്നും അന്വേഷണ സംഘത്തിനു സൂചന ലഭിച്ചു.അന്ന് ഇവരെ പിന്‍തുടര്‍ന്ന സൈജു തങ്കച്ചന്റെ വാഹനം തന്നെയാണോ മുന്‍പുള്ള ദിവസങ്ങളിലും മോഡലുകളെ പിന്തുടര്‍ന്നതെന്നു ഉറപ്പാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. തൃശൂര്‍ കൊടകരയ്ക്കു സമീപം അഞ്ജനയുടെ കാറിനെ അജ്ഞാതവാഹനം പിന്തുടര്‍ന്നതു ശ്രദ്ധയില്‍പെട്ടതായി തൃശൂരിലെ തദ്ദേശ സ്ഥാപന ജനപ്രതിനിധി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

 

കൊല്ലപ്പെട്ട തൃശൂര്‍ സ്വദേശി അഞ്ജന ഷാജന്റെ ബന്ധുക്കള്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചു ക്രൈംബ്രാഞ്ചിനു പരാതി നല്‍കിയിട്ടുണ്ട്. അഞ്ജനയെ പിന്തുടര്‍ന്ന വാഹനത്തിന്റെ ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. മിസ് കേരള പട്ടം നേടിയ അന്‍സി കബീറിനെ കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുന്‍പ് ഇതേ വാഹനം പിന്‍തുടര്‍ന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (34 minutes ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (46 minutes ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (1 hour ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (2 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (3 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (3 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (3 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (4 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (5 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (5 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (5 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (5 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (5 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends