ബിച്ചു തിരുമലയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു... ശാരീരിക അസ്വസ്ഥകളെ തുടർന്ന് വെന്റിലേറ്ററിൽ കഴിയുന്ന മലയാളത്തിന്റെ പ്രശസ്ത ഗാനരചയിതാവിനായി പ്രാർത്ഥനയോടെ ഉറ്റവർ

മലയാളത്തിന്റെ പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമലയെ (80) ശാരീരിക അസ്വസ്ഥകളെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ എസ്കെ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ആരോഗ്യ നില ഗുരുതരാവസ്ഥയിലായ അദ്ദേഹം ഇപ്പോൾ വെന്റിലേറ്ററിലാണെന്നാണ് വിവരം.
1972-ൽ പുറത്തിറങ്ങിയ ഭജ ഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് ബിച്ചു തിരുമല ചലച്ചിത്രഗാനരംഗത്തേക്ക് വരുന്നത്. പിന്നീട് നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം ഗാനരചന നിർവ്വഹിച്ചു. ശ്യാം, എ.ടി. ഉമ്മർ, രവീന്ദ്രൻ, ജി. ദേവരാജൻ, ഇളയരാജ എന്നീ സംഗീതസംവിധായകരുമായി ചേർന്ന് എഴുപതുകളിലും എൺപതുകളിലുമായി വളരെയധികം ഹിറ്റ് ഗാനങ്ങൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു.
പ്രമുഖ സംഗീതസംവിധായകനായ എ.ആർ. റഹ്മാൻ മലയാളത്തിൽ ഈണം നൽകിയ ഏക ചിത്രമായ യോദ്ധയിലെ ഗാനങ്ങൾ എഴുതിയതും അദ്ദേഹമാണ്. പ്രസന്നയാണ് ഭാര്യ. സുമൻ എന്നൊരു മകൻ അദ്ദേഹത്തിനുണ്ട്.
https://www.facebook.com/Malayalivartha