അന്യസംസ്ഥാന തൊഴിലാളി മര്‍ദനമേറ്റു മരിച്ചു, സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

കൊല്ലം എഴുകോണില്‍ അന്യ സംസ്ഥാന തൊഴിലാളി മര്‍ദനമേറ്റു മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി ശ്രീദാം ദാസാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു നാട്ടുകാരെ എഴുകോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലം എഴുകോണ്‍ വാളായിക്കോടുള്ള വീടുകളുടെ പരിസരങ്ങളില്‍ രാവിലെ മുതല്‍ ശ്രീദാം ദാസ് അലഞ്ഞു തിരിഞ്ഞു നടന്നിരുന്നു. ഉച്ചയോടെ അമ്പലത്തുംകാലയിലുള്ള വീട്ടിലെത്തിയ ഇയാള്‍ ബഹംളം വെച്ചു. മാനസിക വിഭ്രാന്തി കാട്ടിയ ഇയാള്‍ സമീപത്തുകിടന്നിരുന്ന വിറക് കഷണമെടുത്ത് ഗൃഹനാഥനെ ആക്രമിച്ചു. ഇയാള്‍ ബഹളം വെച്ചതോടെ നാട്ടുകാരും സ്ഥലത്തെത്തി.
നാട്ടുകാരെത്തി ഇയാളെ പിടികൂടി കെട്ടിയിട്ടു. വാര്‍ഡ് മെമ്പറാണ് പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസെത്തിയപ്പോള്‍ ഇയാള്‍ വീടിന് മുന്നില്‍ അവശ നിലയില്‍ കിടക്കുകയായിരുന്നു. തുടര്‍ന്ന് എഴുകോണ്‍ പൊലീസ് ഇയാളെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീടു മരിക്കുകയായിരുന്നു.
ബന്ധപ്പെട്ടു മൂന്ന് പേരെ എഴുകോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചോദ്യം ചെയ്യുകയാണ് .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha