Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

കോട്ടയത്തെ ആർ.ടി ഓഫിസിലെ ബാത്ത് റൂമിൽ ഒളിപ്പിച്ച നിലയിൽ പണം; വൈക്കം ആർ.ടി ഓഫിസിൽ കണക്കിൽപ്പെടാത്ത പതിനായിരത്തോളം രൂപ; അടിമുടി അഴിമതിയിൽ മുങ്ങിയ ആർ.ടി.ഓഫിസുകളിൽ വിജിലൻസിന്റെ 'ഓപ്പറേഷൻ സ്പീഡ് ചെക്കിൽ' കണ്ടത് ഗുരുതര ക്രമക്കേടുകൾ

28 NOVEMBER 2021 06:42 PM IST
മലയാളി വാര്‍ത്ത

More Stories...

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ

കോട്ടയത്തെ ആർ.ടി.ഓഫിസിന്റെ ബാത്ത് റൂമിൽ നിന്നും വിജിലൻസ് സംഘം കണ്ടെത്തിയത് 140 രൂപ..! അത്ര വലിയ തുകയല്ലെങ്കിലും ആർ.ടി ഓഫിസിലെ അഴിമതിക്കഥകളിലേയ്ക്കു വെളിച്ചം വീശുന്നതാണ് ഈ ബാത്ത് റൂമിൽ നിന്നും ലഭിച്ച ചെറിയ തുക. വൈക്കം ആർ.ടി ഓഫിസിൽ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത പതിനായിരത്തോളം രൂപയും കണ്ടെത്തിയിട്ടുണ്ട്. പാലായിലെ ആർ.ടി.ഓഫിസിന്റെ ക്ലർക്കിന്റെ പക്കൽ നിന്നും അധികമായി സൂക്ഷിച്ച 700 രൂപയാണ് കണ്ടെത്തിയത്. സംസ്ഥാനത്തെ ആർ.ടി ഓഫിസുകളിൽ നടക്കുന്ന അഴിമതിക്കഥകൾ കണ്ടെത്തുന്നതിനായി വിജിലൻസ് സംഘം നടത്തിയ ഓപ്പറേഷൻ സ്പീഡ് ചെക്കിലാണ് ജില്ലയിലെ മോട്ടോർ വാഹന വകുപ്പിന്റെ ഞെട്ടിക്കുന്ന ക്രമക്കേടുകൾ കണ്ടെത്തിയത്.

വിജിലൻസ് സംഘം റെയിഡിന് എത്തുമ്പോൾ കോട്ടയം ആർ.ടി.ഓഫിസിൽ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. ഈ റെയ്ഡ് പുരോഗമിക്കുന്നതിനിടെയാണ് ഓഫിസിലെ ബാത്ത് റൂമിൽ നിന്നും 140 രൂപ കണ്ടെത്തിയത്. വിജിലൻസിന്റെ റെയ്ഡ് എത്തുമ്പോൾ അഴിമതിപ്പണവും, കൈക്കൂലിയും ഒളിപ്പിക്കുന്നത് എവിടെയാണ് എന്ന് വ്യക്തമായിരിക്കുകയാണ് ഇതോടെ. ഈ പണം എത്തിച്ചു നൽകിയിരുന്നത് ഏജന്റുമാരാണ് എന്നും വ്യക്തമായ തെളിവ് വിജിലൻസിനു ലഭിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയിലെ വൈക്കം ആർ.ടി ഓഫീസിൽ നിന്നും 9840/ രൂപയും, കോട്ടയം ആർ.ടി ഓഫീസിലെ ബാത്‌റൂമിൽ നിന്നും 140/ രൂപയും പാല ജോയിന്റ് ആർ.ടി ഓഫീസിലെ ക്ലാർക്കിൽ നിന്നും 700 രൂപയും വിജിലൻസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ ഏജന്റുമാരുമായി ചേർന്ന് അഴിമതി നടത്തുന്നതായി സർക്കാരിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ വിവിധ ഓഫീസുകളിലാണ് വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയത്. വിജിലൻസ് കോട്ടയം ജില്ലാ പൊലീസ് മേധാവി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

മോട്ടോർ വാഹന വകുപ്പിന്റെ വിവിധ ഓഫീസുകളിൽ വാഹന രജിസ്‌ട്രേഷൻ, ലൈസൻസ് പുതുക്കൽ, ഡ്രൈവിംഗ് ടെസ്റ്റ്, ഫിറ്റ്‌നസ് ടെസ്റ്റ് തുടങ്ങി മോട്ടോർ വാഹന വകുപ്പിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങളെല്ലാം ഓൺലൈനായി സമർപ്പിക്കുന്നതിനു ക്രമീകരണം ഒരുക്കിയിട്ടുണ്ട്. എന്നാൽ, ഇതിന് ഇടനിലനിൽക്കുന്ന ഒരു വിഭാഗം ഏജന്റുമാർ നടത്തുന്ന നീക്കങ്ങളാണ് വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഏജന്റുമാർ നൽകുന്ന അപേക്ഷകളുടെ ഹാർഡ് കോപ്പിയിൽ പ്രത്യേകം അടയാളം രേഖപ്പെടുത്തി തട്ടിപ്പ് നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.

കോട്ടയം ആർ.ടി ഓഫീസ്, തൊടുപുഴ ആർ.ടി ഓഫീസ്, എന്നിവിടങ്ങളിൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനുള്ള അന്വേഷണോദ്യോഗസ്ഥരുടെ ശുപാർശകളിൽ യാതൊരു തീരുമാനവുമെടുക്കാതെ മാറ്റി വച്ചതായും വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. പെൻകുന്നം ആർ.ടി ഓഫീസ്, മൂവാറ്റുപുഴ ആർ.ടി ഓഫീസ് എന്നിവിടങ്ങളിൽ വിവിധ ആവശ്യങ്ങൾക്കുള്ള അപേക്ഷകളിൽ ഏജന്റുമാരെ തിരിച്ചറിയുന്നതിന് അപേക്ഷകളിൽ വിവിധ അടയാളങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തി.

 

വിജിലൻസ് ഡയറക്ടറുടെ ചുമതലയുള്ള ഇൻസ്‌പെക്ടർ ജനറൽ എച്ച്. വെങ്കിടേഷ് , വിജിലൻസ് ഇന്റലിജൻസ് വിഭാഗം പൊലീസ് സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ക.ഇ.ബൈജു, വിജിലൻസ് തെക്കൻ മേഖല- പൊലീസ് സൂപ്രണ്ട് ജയശങ്കർ, മധ്യമേഖല -പൊലീസ് സൂപ്രണ്ട് ഹിമേന്ദ്രനാഥ്., കിഴക്കൻ മേഖല- പൊലീസ് സൂപ്രണ്ട് വി.ജി.വിനോദ് കുമാർ, വടക്കൻ മേഖല പൊലീസ് സൂപ്രണ്ട് സജീവൻ എന്നിവർ മിന്നൽ പരിശോധനയ്ക്ക് നേതൃത്വം നൽകി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (17 minutes ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (24 minutes ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (52 minutes ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (1 hour ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (2 hours ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (2 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (3 hours ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (3 hours ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (6 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (6 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (6 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (6 hours ago)

Malayali Vartha Recommends