''ആ വ്‌ളോഗ് ഒന്ന് നിര്‍ത്തി കുഞ്ഞിനെ മര്യാദയ്ക്ക് നോക്ക്...ഡോക്ടര്‍ ശ്രദ്ധിക്കാന്‍ പറഞ്ഞ സമയത്തും സാരിയുടെ വ്‌ളോഗ് ചെയ്ത ടീമാണ്'' വ്യാജ അക്കൗണ്ടുകളിൽ നിന്നും ഡിംപിളിന് സൈബർ ആക്രമണം; കുഞ്ഞിനെയും ചേര്‍ത്ത് വെച്ച് പറയുന്ന ഇത്തരം കമന്റുകള്‍ സഹിക്കാന്‍ കഴിയില്ല; നിയമനടപടിക്കൊരുങ്ങി കുടുംബം

നടിയും യൂട്യൂബറുമായ ഡിംപിള്‍ റോസ് പ്രേഷകർക്ക് പരിചിതയാണ് . സീരിയലുകളിലെ അഭിനയത്തിലൂടെ ഡിംപിളിന് പ്രേക്ഷരുടെ ഇടയില്‍ ശ്രദ്ധ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ഗര്‍ഭകാലത്ത് താന്‍ കടന്നുപോയ അവസ്ഥയെക്കുറിച്ച് താരം വീഡിയോ ചെയ്തിരുന്നു . ഇരട്ട കുഞ്ഞുങ്ങളെ പ്രസവിച്ചയുടന്‍ ഒരാളെ ഡിംപലിന് നഷ്ടമായി .
അഞ്ചര മാസത്തില്‍ പ്രസവിച്ചത് കൊണ്ടുതന്നെ രണ്ടാമത്തെ കുഞ്ഞിന്റെ കാര്യത്തിലും വളരെ വേദന ഉണ്ടായിരുന്നു . അവിടെ നിന്നും ജീവിതത്തിലേക്ക് മകനും ഡിംപിളും മടങ്ങിയെത്തി. ഇതെല്ലാം ഡിംപിള്‍ തന്റെ വീഡിയോയിലൂടെ പങ്കുവെച്ചു . ഒത്തിരി ആൾക്കാർ താരത്തിനെ പിന്തുണച്ച് രംഗത്ത് വന്നു . എന്നാല്‍ ഡിംപിളിന്റെ വീഡിയോയ്ക്ക് വിമര്‍ശനവുമായി മോശം കമന്റുകള്‍ പങ്കു വെക്കുന്നവരുടെ എണ്ണവും കുറവല്ല .
കുഞ്ഞിനെയും ചേര്‍ത്ത് വെച്ച് പറയുന്ന ഇത്തരം കമന്റുകള്‍ സഹിക്കാന്‍ കഴിയില്ല എന്ന പ്രതികരണവുമായി താരത്തിന്റെ അമ്മ രംഗത്ത് വന്നിരിക്കുകയാണ് .ആ വ്‌ളോഗ് ഒന്ന് നിര്‍ത്തി കുഞ്ഞിനെ മര്യാദയ്ക്ക് നോക്ക്, ഡോക്ടര്‍ ശ്രദ്ധിക്കാന്‍ പറഞ്ഞ സമയത്തും സാരിയുടെ വ്‌ളോഗ് ചെയ്ത ടീമാണ് എന്നെല്ലാമാണ് കമന്റുകള്‍ . നിങ്ങള്‍ പറഞ്ഞിട്ട് വേണോ കുഞ്ഞിനെ ഞങ്ങള്‍ ശ്രദ്ധിക്കാന്‍ എന്നാണ് അമ്മ ചോദിക്കുന്നത്.
ഇത്തരം കമന്റുകള്‍ വരുന്നത് വ്യാജ അക്കൗണ്ടുകളില്‍ നിന്നാണെന്നും ഇനിയും നീണ്ടാല്‍ നിയമ നടപടിയ്ക്ക് പോകുമെന്നും കുടുംബം വ്യക്തമാക്കുന്നു. .ഇപ്പോള്‍ ഡിംപിൾ വിവാഹിതയായി. ഒരു കുട്ടിയുടെ അമ്മയാണ് . യൂട്യൂബില്‍ സ്വന്തമായി ചാനലുള്ള താരം തന്റെ എല്ലാ വിശേഷങ്ങളും വീഡിയോകളിലൂടെ ആരാധകരെ അറിയിക്കാറുണ്ട്.
https://www.facebook.com/Malayalivartha