നാട്ടുകാർക്കാകെ പ്രിയങ്കരനായിരുന്ന സഖാവായിരുന്നു സന്ദീപ്;ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ;ആരുടെയും ഏതാവശ്യത്തിനും ഓടിയെത്തുന്ന വ്യക്തിത്വം;എന്തെങ്കിലും ഒരു സംഘർഷത്തിന്റെ പേരിലല്ല ഈ കൊലപാതകം;അത്തരത്തിലൊരു മുൻവൈരാഗ്യമോ വിദ്വേഷമോ ഉണ്ടാകാൻ ഇടയാക്കുന്ന ഒരുപ്രവൃത്തിയും സ.സന്ദീപിന്റെ ഭാഗത്തു നിന്നും ഉണ്ടായതായി ബിജെപിക്കാർ പോലും ആരോപിക്കുമെന്നു തോന്നുന്നില്ല; തിരുവല്ലയിൽ സിപിഐ എം ലോക്കൽ കമ്മറ്റി സെക്രട്ടറി സന്ദീപിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് ഡോ .തോമസ് ഐസക്ക്

തിരുവല്ലയിൽ സിപിഐ എം ലോക്കൽ കമ്മറ്റി സെക്രട്ടറി സന്ദീപിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് ഡോ .തോമസ് ഐസക്ക്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; തിരുവല്ലയിൽ സിപിഐ എം ലോക്കൽ കമ്മറ്റി സെക്രട്ടറി സന്ദീപിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു.
നാടിനെ നടുക്കിയ കൊലപാതകമാണ് നടന്നിട്ടുള്ളത്. നാട്ടുകാർക്കാകെ പ്രിയങ്കരനായിരുന്ന സഖാവായിരുന്നു സന്ദീപ്. ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ. ആരുടെയും ഏതാവശ്യത്തിനും ഓടിയെത്തുന്ന വ്യക്തിത്വം.എന്തെങ്കിലും ഒരു സംഘർഷത്തിന്റെ പേരിലല്ല ഈ കൊലപാതകം. അത്തരത്തിലൊരു മുൻവൈരാഗ്യമോ വിദ്വേഷമോ ഉണ്ടാകാൻ ഇടയാക്കുന്ന ഒരുപ്രവൃത്തിയും സ.സന്ദീപിന്റെ ഭാഗത്തു നിന്നും ഉണ്ടായതായി ബിജെപിക്കാർ പോലും ആരോപിക്കുമെന്നു തോന്നുന്നില്ല.
എന്നിട്ടും ആ സഖാവിനെ ക്രൂരമായി കൊന്നു കളഞ്ഞു. ആർഎസ്എസുകാർക്കല്ലാതെ ഇത്തരം അധമപ്രവൃത്തി ചെയ്യാനാവില്ല.സിപിഐ എം പ്രവർത്തകർ നിരന്തരമായി ആർഎസ്എസിന്റെ കൊലക്കത്തിക്കിരയാവുകയാണ്. സമാധാന അന്തരീക്ഷം തകർത്ത് കേരളത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ആർഎസ്എസ് ശ്രമം.
അതിനുവേണ്ടിയാണ് കൊലക്കത്തി സിപിഐ എമ്മിൻ്റെ കേഡർമാർക്കെതിരെ തിരിച്ചു വെച്ചിരിക്കുന്നത്. അർഎസ്എസ് സൃഷ്ടിക്കുന്ന പ്രകോപനത്തിൽ കുടുങ്ങാതെ സംസ്ഥാന വ്യാപകമായി ഹീന കൊലപാതത്തിലുള്ള ശക്തമായ പ്രതിഷേധം നാട്ടിലുയരണം.
സമഗ്രമായ അന്വേഷണം നടത്തി മുഴുവൻ പ്രതികളേയും പിടികൂടുകയും അർഹമായ ശിക്ഷ ഉറപ്പുവരുത്തുകയും വേണം. തീരാസങ്കടത്തിലാണ് സഖാവിന്റെ കുടുംബം. ഒരാശ്വാസവാക്കിനും അവരുടെ വേദനയെ ശമിപ്പിക്കാനാവില്ല. സഖാക്കളുടെ രോഷത്തെയും. സഖാവ് സന്ദീപിന്റെ കൊലപാതകത്തിൽ ശക്തമായ പ്രതിഷേധവും രോഷവും പങ്കുവെയ്ക്കുന്ന എല്ലാവരോടും ഒപ്പം ചേരുന്നു.
https://www.facebook.com/Malayalivartha