ഈ ലോകം എല്ലാവർക്കും ഒരേ പോലെ അവകാശപ്പെട്ടതു തന്നെയാണ്;പച്ച ഇലക്കും അടർന്നു വീണ കരിഞ്ഞ ഇലക്കും ഒരേ പോലെ സ്ഥാനമുള്ള ഇടമാക്കി പരിസരത്തെ മാറ്റേണ്ടത് മനസിന് വലിപ്പക്കൂടുതലുള്ളവർ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം തന്നെയാണ്;ആരും ഒരു മികവുമില്ലാതെ, ഒരു മേൻമയുമില്ലാതെ ഈ ഭൂമുഖത്ത് പിറന്നുവീഴുന്നില്ല എന്നത് ഒരു യാഥാർത്ഥ്യം തന്നെയാണ്

ഇന്ന് ലോക ഭിന്നശേഷി ദിനമാണ് .ഈ ദിനത്തിൽ കാട്ടാക്കട എംഎൽഎ ഐ ബി സതീഷ് പങ്കു വച്ച കുറിപ്പ് വളരെ ശ്രദ്ധേയകമാകുകയാണ്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ഇന്ന് ലോക ഭിന്നശേഷി ദിനം.
ഈ ലോകം എല്ലാവർക്കും ഒരേ പോലെ അവകാശപ്പെട്ടതു തന്നെയാണ്. പച്ച ഇലക്കും അടർന്നു വീണ കരിഞ്ഞ ഇലക്കും ഒരേ പോലെ സ്ഥാനമുള്ള ഇടമാക്കി പരിസരത്തെ മാറ്റേണ്ടത് മനസിന് വലിപ്പക്കൂടുതലുള്ളവർ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം തന്നെയാണ്.
ആരും ഒരു മികവുമില്ലാതെ, ഒരു മേൻമയുമില്ലാതെ ഈ ഭൂമുഖത്ത് പിറന്നുവീഴുന്നില്ല എന്നത് ഒരു യാഥാർത്ഥ്യം തന്നെയാണ്. സ്വന്തം കഴിവ് കണ്ടെത്തി മുന്നേറുന്നതോടൊപ്പം, അപരന്റെ കുറവുകളിൽ കൈത്താങ്ങായ് കൂടെയുണ്ടാകുവാൻ ശ്രമിക്കുകയും വേണം.
സ്റ്റീഫൻ ഹോക്കിൻസ്, ഹെലൻ കെല്ലർ, ബീഥോവൻ, സാമൂഹിക മാധ്യമങ്ങളിലൂടെ പ്രശസ്തനായ നിക്ക് തുടങ്ങിയവർ ഈ ലോകത്തിന് മുന്നിലെ ഏത് കൂരിരുട്ടിലും പ്രകാശിക്കുന്ന കെടാവിളക്കുകളായി നിലകൊള്ളുന്നവരാണ്.
ശരീരത്തിന്റെ പരിമിതികളനുഭവിക്കുന്ന ചുറ്റിലുമുള്ള ഭിന്നശേഷിക്കാരിലേക്ക് ഇറങ്ങിചെല്ലുന്നതിനും അവരുടെ കഴിവുകൾ തേച്ച്മിനുക്കി പ്രദർശിപ്പിക്കുന്നതിനും, അതിലൂടെ കെട്ടുപോയ ആത്മവിശ്വാസം വീണ്ടടുത്ത് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കൈപിടിച്ചുയർത്തുന്നതിന് പര്യാപ്തമാണോ നമ്മുടെ സാനിധ്യം.ചിന്തിക്കാം.....ഈ ദിനത്തിൽ .....അവർ അന്യരല്ല ....അനന്യരാണവർ.......ശുഭദിനം ഐ.ബി സതീഷ്.
https://www.facebook.com/Malayalivartha