'മനുഷ്യരെ വെറുപ്പിനും വിദ്വേഷത്തിനും വേർതിരിവിനും വിട്ടുകൊടുക്കാതെ ജീവിതംകൊണ്ടു പണിയെടുത്തുകൊണ്ടിരുന്ന മനുഷ്യനാണ്. ഏറ്റവും സാധാരണക്കാരായ മനുഷ്യർക്കിടയിൽ സ്വന്തം രാഷ്ട്രീയം ഉയർത്തിപ്പിടിച്ചു അവരുടെ മനസ്സുകളിൽ കയറിക്കൂടിയ സഖാവാണ്...' നോവായി ഒരു കുറിപ്പ്

നാട്ടുകാർക്ക് നോവായി മാറിയിരിക്കുകയാണ് കൊല്ലപ്പെട്ട തിരുവല്ല പെരിങ്ങര സിപിഎം ലോക്കൽ സെക്രട്ടറി പി.ബി. സന്ദീപ്കുമാർ. സന്ദീപിന്റെ വിയോഗ വാർത്ത ഞെട്ടലോടെയാണ് ഏവരും കേട്ടത്. പലരുടെയും പ്രതികരണങ്ങളിൽ നിന്നുതന്നെ സന്ദീപ് ആ നാടിന്റെ എത്രത്തോളം പ്രിയപ്പെട്ടവനായിരുന്നു എന്നു ഇതിലൂടെ വ്യക്തമാണ്. സന്ദീപിന്റെ ഓർമ്മകളിൽ ഷിബു ഗോപാലകൃഷ്ണൻ വേദനയോടെ പങ്കുവച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
സന്ദീപ് സ്ഥിരമായി പോകുമായിരുന്ന കടയിലെ ഗ്രേസിക്കുട്ടി സംസാരിക്കുമ്പോൾ എന്റെ കുഞ്ഞ് എന്നാണ് സന്ദീപിനെ വിളിക്കുന്നത്.
"ഇന്നലെ രാവിലെ ഇവിടെ വന്ന കുഞ്ഞ് വൈകിട്ട് വന്നില്ല.. വൈകുന്നേരം ഞങ്ങൾ വന്നപ്പോഴാണ് അറിയുന്നത് സന്ദീപിനെ കുത്തി എന്ന്, അതുകഴിഞ്ഞ് അരമണിക്കൂർ കഴിയുമ്പോൾ പറയുന്നു, സന്ദീപ് മരിച്ചെന്ന്... ഞങ്ങള് ഇപ്പോഴും വിശ്വസിച്ചിട്ടില്ല ആ കുഞ്ഞ് മരിച്ചെന്ന്.. "
ഒരു നാടിന്റെ ധമനികളിൽ കൂടി ഒഴുകിക്കൊണ്ടിരുന്ന മനുഷ്യനാണ്. മനുഷ്യരെ വെറുപ്പിനും വിദ്വേഷത്തിനും വേർതിരിവിനും വിട്ടുകൊടുക്കാതെ ജീവിതംകൊണ്ടു പണിയെടുത്തുകൊണ്ടിരുന്ന മനുഷ്യനാണ്. ഏറ്റവും സാധാരണക്കാരായ മനുഷ്യർക്കിടയിൽ സ്വന്തം രാഷ്ട്രീയം ഉയർത്തിപ്പിടിച്ചു അവരുടെ മനസ്സുകളിൽ കയറിക്കൂടിയ സഖാവാണ്.
ഈ ചിത്രത്തിൽ കാണുന്ന അമ്മക്കും രണ്ടുമക്കൾക്കും മാത്രമല്ല ഇല്ലാതായത്.
അന്ത്യാഭിവാദ്യങ്ങൾ..
https://www.facebook.com/Malayalivartha