അന്താരാഷ്ട്ര ദിന്നശേഷി ദിനത്തിൽ ഭിന്നശേഷിക്കാരുടെ സ്കൂബാ ഡൈവിംഗ് നടന്നു;സ്റ്റുഡന്റ്സ് കൾച്ചറൽ ഫോറത്തിന്റെയും സ്കൂബാ കോച്ചിന്റെയും ആഭിമുഖ്യത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് പരിപാടി നടന്നത്;ഭിന്നശേഷിക്കാർ സമൂഹത്തിൽ നിന്നും മാറ്റി നിർത്തപ്പെടേണ്ടവരല്ല എന്ന സന്ദേശവുമായി സംഘാടകർ

അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിൽ ഭിന്നശേഷിക്കാരുടെ സ്ക്കൂബാ ഡൈവിംഗ് സംഘടിച്ചു. കോസ്റ്റൽ സ്റ്റുഡന്റ്സ് കൾച്ചറൽ ഫോറത്തിന്റെയും സ്കൂബാ കോച്ചിന്റെയും ആഭിമുഖ്യത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് പരിപാടി നടന്നത്. കോവളം ഗ്രോവ് ബീച്ചിൽ വച്ചാണ് സ്ക്കൂബാ ഡൈവിംഗ് സംഘടിപ്പിക്കപ്പെട്ടത്.
കോസ്റ്റൽ സ്റ്റുഡന്റസ് കൾച്ചറൽ ഫോറം പ്രസിഡന്റ് പരിപാടി ജെയ്സൺ ജോൺ ഉത്‌ഘാടനം ചെയ്തു. ഇത്തവണത്തെ ഭിന്ന ശേഷി ദിന സന്ദേശം "കോവിഡാനന്തര ലോകത്തെ ഉൾക്കൊള്ളുന്നതും പ്രാപ്യമാകാവുന്നതും സുസ്ഥിരവുമായ ഒരു ലോകത്തിലേക്കുള്ള അംഗപരിമിതരുടെ നേതൃത്വവും പങ്കാളിത്തവുമാണ്" . ഈ വിഷയത്തെ ആസ്പദമാക്കി ഭിന്നശേഷി സമൂഹത്തിനെ പ്രതിനിധീകരിച്ച് സ്ക്കൂബാ ഡൈവിംഗ് നടത്തിയത് ഇവരാണ്;
വലിയതോപ്പ് തെക്കേക്കര, കൊച്ചുതുറ വീട്ടിൽ ശ്രീമാൻ വിൻസെന്റിന്റെയും ശ്രീമതി ഗ്രേസിന്റെയും മകൻ കെന്നഡി വി , (27) .സംസാരശേഷിയും കേൾവി ശക്തിയും ഇല്ലെങ്കിലും തന്റെ മികവ് പ്രകടമാക്കിയിരിക്കുകയാണ് ഇദ്ദേഹം. തുറയടിത്തെക്കേക്കര, കരുംകുളം വീട്ടിൽ ശ്രീമാൻ അൽഫോൻസിന്റെയും ശ്രീമതി ഉണ്ണി മേരിയുടെയും മകനാണ് ടൊമിനി. എ. ബുദ്ധികുറവ് എന്ന വൈകല്യത്തെ തന്റെ കഴിവിലൂടെ അതിജീവിക്കുകയാണ് അദ്ദേഹം.
പൊന്നുനട തെക്കേക്കര, കരുംകുളം വീട്ടിൽ ശ്രീമാൻ സിൽവകുരിശിന്റെയും ശ്രീമതി മറിയത്തിന്റെയും മകനാണ് സ്റ്റെഫിൻ. എസ് (17) . ബുദ്ധികുറവ് എന്നതിനെ മറികടന്ന് അദ്ദേഹവും സ്കൂബാ ഡൈവിംഗ് നടത്തി. ഭിന്നശേഷിക്കാർ സമൂഹത്തിൽ നിന്നും മാറ്റി നിർത്തപ്പെടേണ്ടവരല്ല എന്നതാണ് ഇതിലൂടെ തങ്ങൾ നൽകുന്ന സന്ദേശമെന്ന് സംഘാടകർ പറഞ്ഞു.
https://www.facebook.com/Malayalivartha