മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്നു... ഒരെണ്ണം ഒഴികെ എല്ലാ ഷട്ടറുകളും അടച്ചു, പുലര്‍ച്ചെയോടെയാണ് ഷട്ടറുകള്‍ അടച്ചത്

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്നതോടെ ഒരെണ്ണം ഒഴികെ എല്ലാ ഷട്ടറുകളും അടച്ചു. പുലര്‍ച്ചെയോടെയാണ് ഷട്ടറുകള്‍ അടച്ചത്. അണക്കെട്ടിലെ ജലനിരപ്പ് 141.95 അടിയായി.
വെള്ളിയാഴ്ച രാത്രി 11ന് ഒന്‍പത് ഷട്ടറുകള്‍ തുറന്ന് പുറത്തേയ്ക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കൂട്ടിയിരുന്നു. സ്പില്‍വേയുടെ ഒന്‍പത് ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്റില്‍ 7211 ഘനയടി വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കിയത്.
രാത്രി പത്തിന് ഏഴ് ഷട്ട റുകള്‍ ഉയര്‍ത്തി സെക്കന്റില്‍ 5,600 ഘനയടി വെള്ളം തുറന്നുവിട്ടിരുന്നു. രാത്രി ഏഴര മുതല്‍ സെക്കന്റില്‍ 3246 ഘനയടി വെള്ളം തുറന്നുവിട്ടിരുന്നു. ഇതാണ് പിന്നീട് തവണകളായി ഉയര്‍ത്തിയത്.
"
https://www.facebook.com/Malayalivartha