കളിയിറക്കിയാല്‍ മറുകളി... ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയായ ചൈനയ്ക്ക് അര്‍ഹിക്കുന്ന മറുപടി നല്‍കി ഇന്ത്യ റഷ്യ ബന്ധം; ഇന്ത്യ റഷ്യ സൗഹൃദം ശക്തമായതോടെ ചൈനയ്ക്ക് വലിയ മുന്നറിയിപ്പ്; ഇന്ത്യ റഷ്യ ആഗോള അജന്‍ഡ സമാനമെന്ന് പുട്ടിന്‍

ഇന്ത്യയ്ക്ക് അടുത്തകാലത്തായി വലിയ ഭിഷണിയായി മാറിയിരിക്കുകയാണ് ചൈന. പാകിസ്ഥാനോടും അഫ്ഗാനിസ്ഥാനോടും ചേര്‍ന്ന് ഇന്ത്യയെ പ്രകോപിപ്പിക്കുകയാണ്. അതിര്‍ത്തികളില്‍ നിരന്തരം സംഘര്‍ഷം ഒരുക്കുകയാണ് ചൈന ചെയ്യുന്നത്. ഇന്ത്യ ശക്തമായി തിരിച്ചടി നല്‍കിയതോടെ ഇടയ്ക്ക് പിന്‍മാറുമെങ്കിലും വീണ്ടും എത്തുന്നുണ്ട്.
പരമ്പരാഗതവും ഊഷ്മളവുമായ ഇന്ത്യ റഷ്യ ഉഭയകക്ഷി ബന്ധത്തിനും പ്രതിരോധ സഹകരണത്തിനും ഉലച്ചില്‍ തട്ടിയിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ കൂടിക്കാഴ്ച. തായ്‌വാന്‍ വിഷയത്തിലടക്കം ലഭിച്ച റഷ്യന്‍ പിന്തുണ ഇന്ത്യയ്‌ക്കെതിരെയും ലഭിക്കുമെന്ന് കരുതിയ ചൈനയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതാണ് കൂടിക്കാഴ്ച നല്‍കുന്ന സന്ദേശം.
തായ്‌വാന്‍ പ്രശ്‌നത്തില്‍ യു.എസ് നേതൃത്വത്തില്‍ ലോകരാജ്യങ്ങള്‍ എതിര്‍ത്തപ്പോഴും റഷ്യ നല്‍കിയ പിന്തുണ ചൈനയ്ക്ക് ആശ്വാസമായിരുന്നു. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തെ പിന്താങ്ങുന്ന റഷ്യയും ചൈനയും കൂടുതല്‍ അടുത്തത് ഇന്ത്യയ്ക്കും ആശങ്കയായിരുന്നു. യു.എസുമായി കൂടുതലടുത്ത ഇന്ത്യയുമായുള്ള ബന്ധം റഷ്യ പുന:പരിശോധിക്കുമോ എന്നതിനുള്ള ഉത്തരമാണ് കൂടിക്കാഴ്ചയിലൂടെ പുട്ടിന്‍ നല്‍കിയത്.
ഇന്ത്യയുടെയും റഷ്യയുടെയും ആഗോള അജന്‍ഡകള്‍ സമാനമാണെന്ന് പുട്ടിന്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളില്‍ ആശങ്കയുണ്ടെന്ന് പറഞ്ഞ പുട്ടിന്‍ ഭീകരതയും ,മയക്കുമരുന്ന് കടത്തും തടയാന്‍ ഒന്നിക്കണമെന്നും വ്യക്തമാക്കി. അഫ്ഗാന്‍ വിഷയത്തില്‍ ഇന്ത്യ ഉയര്‍ത്തിയ നിലപാടിനുള്ള പിന്തുണയാണിത്. താലിബാനെ പിന്തുണയ്ക്കുന്ന പാകിസ്ഥാനും അവരെസഹായിക്കുന്ന ചൈനയ്ക്കും ഇത് തിരിച്ചടിയായി.
ഇന്ത്യറഷ്യ ബന്ധം സുദൃഢമായി മുന്നോട്ടു പോകുമെന്ന് നരേന്ദ്രമോദി കൂടിക്കാഴ്ചയില്‍ പറഞ്ഞു. ഇന്ത്യയെ വന്‍ശക്തിയും കാലാകാലമായുള്ള സുഹൃത്തുമെന്നു വിശേഷിപ്പിച്ചായിരുന്നു പുട്ടിന്റെ തുടക്കം. റഷ്യയുമായുള്ള സൗഹൃദ, സമാധാന ഉടമ്പടി അഞ്ച് ദശാബ്ദവും തന്ത്രപരമായ സഹകരണത്തിനുള്ള ഉടമ്പടി രണ്ട് ദശാബ്ദവും പിന്നിട്ടെന്ന് മോദി ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളും 3000 കോടി ഡോളറിന്റെ വാണിജ്യ ഇടപാടുകളും 5000 കോടി ഡോളറിന്റെ നിക്ഷേപവുമടക്കം ദീര്‍ഘകാല സഹകരണമാണ് ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു.
വൈകിട്ട് അഞ്ചിന് ഡല്‍ഹിയില്‍ ലാന്‍ഡു ചെയ്ത പുട്ടിന്‍ കൂടിക്കാഴ്ചയ്ക്കു ശേഷം രാത്രി 9.30ന് മടങ്ങി. 28ഓളം മേഖലകളിലെ സഹകരണത്തിന് ഇരു നേതാക്കളും ധാരണയിലെത്തി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും തമ്മിലും ചര്‍ച്ച നടത്തി.
6 ലക്ഷം എ.കെ. 203 റൈഫിള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉറപ്പ് നല്‍കി. റഷ്യന്‍ പ്രതിരോധ മന്ത്രി ജനറല്‍ സെര്‍ജി ഷോയ്ഗുവും ഒപ്പിട്ട പ്രതിരോധ കരാറുകള്‍ ഇവയാണ്. പത്തു വര്‍ഷം കൊണ്ട് ആറു ലക്ഷം എ.കെ. 203 റൈഫിളുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും. 2021-2031 വര്‍ഷത്തേക്കുള്ള പ്രതിരോധ സാങ്കേതിക വിദ്യ സഹകരണം. സൈനിക, സാങ്കേതിക സഹരണത്തിനുള്ള ഇന്ത്യ റഷ്യ ഇന്റര്‍ ഗവ. കമ്മിഷന്‍ പ്രോട്ടോക്കോള്‍ എന്നിവയും ലക്ഷ്യമിടുന്നു.
ഇരു രാജ്യങ്ങളിലെയും പ്രതിരോധ വിദേശകാര്യ മന്ത്രിമാരുടെ ആദ്യ 2+2 കൂടിക്കാഴ്ചയാണിത്. ക്വാഡ് കൂട്ടായ്മയിലെ യു.എസ്, ആസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായാണ് ഇന്ത്യ നേരത്തേ 2+2 ചര്‍ച്ച നടത്തിയിരുന്നത്.
ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ചൈനയെ മാത്രമല്ല പാകിസ്ഥാനേയും അസ്വസ്ഥമാക്കാം. പഴയതുപോലെ ഇന്ത്യ റഷ്യ ബന്ധം ഊട്ടിയുറപ്പിക്കാന്‍ മോദിക്ക് കഴിഞ്ഞതും വലിയ കാര്യമാണ്. അമേരിക്കയെ കൂടി ഒപ്പം നിര്‍ത്താനായാല്‍ പിന്നെ ചൈനയ്ക്ക് ഒന്നും ചെയ്യാനാകില്ല.
https://www.facebook.com/Malayalivartha