റെക്കോർഡ് നേട്ടം കൈവരിച്ച് ദുബായ് എക്സ്പോ 2020; സന്ദർശകരുടെ എണ്ണം 56ലക്ഷം പിന്നിട്ടു, ധാരാളം ആഘോഷ പരിപാടികളും കരിമരുന്ന് പ്രയോഗവും കലാ പരിപാടികളും അരങ്ങേറിയ കഴിഞ്ഞ ആഴ്ച മാത്രം എക്സ്പോയില്‍ എത്തിയത് ഒമ്പതു ലക്ഷം പേർ

വീണ്ടും റെക്കോർഡ് നേട്ടവുമായി എക്സ്പോ 2020 തിളങ്ങുന്നു. എക്സ്പോ 2020യ്ക്കായി ദുബൈയിലെത്തിയവരുടെ എണ്ണം 56ലക്ഷം പിന്നിട്ടതായി വ്യക്തമാക്കി അധികൃതർ. അതോടൊപ്പം തന്നെ ധാരാളം ആഘോഷ പരിപാടികളും കരിമരുന്ന് പ്രയോഗവും കലാ പരിപാടികളും അരങ്ങേറിയ കഴിഞ്ഞ ആഴ്ച മാത്രം എക്സ്പോയില്‍ എത്തിയത് ഒമ്പതു ലക്ഷം പേരാണ് എന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. ദേശീയദിനത്തില്‍ എക്സ്പോ പ്രവേശനം പൂര്‍ണമായും സൗജന്യമായിരുന്നത് നിരവധിപേര്‍ ഉപയോഗപ്പെടുത്തിയതാണ് സന്ദര്‍ശകരുടെ എണ്ണം കുത്തനെ ഉയരാൻ കാരണമായി മാറിയത്.
അതേസമയം ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ അയ്യായിരത്തിലേറെ ലോക നേതാക്കള്‍ എക്സ്പോയില്‍ എത്തിയതും മാറ്റ് കൂട്ടുകയായിരുന്നു. വിവിധ രാജ്യങ്ങളുടെ പ്രസിഡന്റുമാര്‍, പ്രധാനമന്ത്രിമാര്‍, മന്ത്രിമാര്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. രണ്ടു മാസത്തില്‍ 10,461 പരിപാടികളാണ് വിവിധ വേദികളിലായി എക്സ്പോയില്‍ നടന്നത്.
എന്നാൽ നിലവില്‍ 10 സന്ദര്‍ശകരില്‍ ആറുപേരും ഇപ്പോള്‍ എക്സ്പോയുടെ സീസണ് പാസ് കൈവശമുള്ളവരാണ്. ഒന്നോ രണ്ടോ സന്ദര്‍ശനത്തില്‍ പ്രദര്‍ശനങ്ങള്‍ പൂര്‍ണമായും കണ്ടുതീര്‍ക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സീസണ് പാസുകള്‍ ആളുകള്‍ സ്വീകരിക്കുന്നത്. ആവര്‍ത്തിച്ചുള്ള സന്ദര്‍ശനങ്ങളുടെ എണ്ണം 12 ലക്ഷത്തിലെത്തിയിട്ടുണ്ട്.
അതേസമയം, യുഎഇയിൽ കോവിഡ് ബാധിതരാകുന്ന രോഗികൾ 50-ൽ താഴെ എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 48 പേർ കോവിഡ്19 ബാധിതരായതായി അധികൃതർ അറിയിച്ചു. 70 പേർ രോഗമുക്തി നേടുകയും ചെയ്തു ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മരണം റിപോർട്ട് ചെയ്തതോടെ മരിച്ചവർ ആകെ 2,149.
കൂടാതെ ആകെ രോഗികൾ–7,42,376. രോഗമുക്തി നേടിയവർ–7,37, 400. ചികിത്സയിലുള്ളവർ–2,827. വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും അധികൃതർ പറഞ്ഞു.
https://www.facebook.com/Malayalivartha