ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനം; ഡി.ഐ.ജിയുടെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിക്കാനും തീരുമാനിച്ചു, മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് പ്രത്യേക ഡെപ്യൂട്ടി കമ്മീഷണറെയും നിയോഗിക്കുമെന്നും ആഭ്യന്തരവകുപ്പ് സെക്രട്ടറിയുടെ ഉത്തരവ്

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി റിപ്പോർട്ട്. ക്ലിഫ് സുരക്ഷ അവലോകനം ചെയ്യാന്‍ ഡി.ഐ.ജിയുടെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിക്കാനും തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
ആഭ്യന്തരവകുപ്പ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സുരക്ഷാ ചുമതലയുള്ള ഡി.ഐ.ജിയുടെ കീഴില്‍ വിവിധ വകുപ്പുകളുടെ സമിതി രൂപവത്കരിക്കുന്നതായിരിക്കും. കൂടാതെ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് പ്രത്യേക ഡെപ്യൂട്ടി കമ്മീഷണറെയും നിയോഗിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
കൂടാതെ വി.വി.ഐ.പികളുടെയും വി.ഐ.പികളുടെയും സുരക്ഷ ഏകോപനത്തിനായി ഒരു എസ്.പിയുടെ പ്രത്യേക തസ്തികയുമുണ്ടാക്കും. നേരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ ക്ലിഫ് ഹൗസിന് മുന്നില്‍ സുരക്ഷാ വീഴ്ചയുണ്ടായതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
അതേസമയം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെയാണ് സംഭവം നടന്നത്. പൊലീസിന്റെ കണ്ണ് വെട്ടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിന്റെ ഗേറ്റ് വരെയെത്തി പ്രതിഷേധം നടത്തുകയുയായിരുന്നു. സുരക്ഷാ വീഴ്ചയുണ്ടായതോടെ സിറ്റി പൊലീസ് കമ്മീഷണറെ വിളിച്ച് വരുത്തി മുഖ്യമന്ത്രി വിശദീകരണം തേടുകയും ചെയ്തു.
https://www.facebook.com/Malayalivartha