തിരുവനന്തപുരത്ത് ചികിത്സ തേടിയിട്ട് പുനലൂര്‍ ഗവ.താലൂക്ക് ആശുപത്രിയിലേക്ക് സഹോദരനുമായി വന്നപ്പോൾ അവശനിലയിലായി ബസിന്റെ സീറ്റില്‍ കിടന്നുറങ്ങി;മദ്യപപാനിയാണെന്ന് കരുതി കെഎസ്ആര്‍ടിസി കണ്ടക്ടർ മര്‍ദിച്ചു;പോലീസിൽ പരാതി നൽകി; അമ്മയുടെ വീട്ടിലെത്തി മുറിയില്‍ കയറി കതകടച്ചു; ബന്ധുക്കളെത്തി കതക് പൊളിച്ച് അകത്തു കടന്നപ്പോള്‍ കണ്ട കാഴ്ച്ച ഭയാനകം!

ബസില്‍ കിടന്നതിന് കെഎസ്ആര്‍ടിസി കണ്ടക്ടർ മര്‍ദിച്ചു . പരാതിയുമായി പോലീസ് സേറ്റഷനിൽ പോയി. ഒടുവിൽ മാനസികമായി തളർന്ന് ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. കൊല്ലം ഭാരതീപുരം പൂവണത്തുംമൂട് ശ്രീവിലാസത്തില്‍ എസ്.അനിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരിച്ചത്.
തിരുവനന്തപുരത്ത് ചികിത്സ തേടിയിട്ട് പുനലൂര്‍ ഗവ.താലൂക്ക് ആശുപത്രിയിലേക്ക് സഹോദരനുമായി വരുകയായിരുന്നു. കഴിഞ്ഞ 24-ന് വെമ്പായത്ത് വെച്ചായിരുന്നു അനിലിന് മര്‍ദനമേറ്റത്.
അവശനിലയിലായിരുന്ന അനി ബസിന്റെ സീറ്റില്‍ കിടന്നുറങ്ങി . മദ്യപപാനിയാണെന്ന് കരുതിയായിരുന്നു ബസ് കണ്ടക്ടർ ചോദ്യം ചെയ്തത്. അയാളോട് രോഗിയാണെന്ന് പറഞ്ഞിട്ടും മോശമായി പെരുമാറി . സ്ഥലത്തെത്തിയ പോലീസ് ആദ്യം പെറ്റി നല്‍കി. പിന്നീട് സത്യം മനസിലാക്കിയ പോലീസ് ഇത് ഒഴിവാക്കി.
പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയ അനിയെ കാണാതായി. ഏരൂരിലെ അമ്മയുടെ വീട്ടിലെത്തി മുറിയില്‍ കയറി കതകടച്ചതായുള്ള വിവരം കിട്ടി. ബന്ധുക്കളെത്തി കതക് പൊളിച്ച് അകത്തു കടന്നപ്പോള്‍ അനി തൂങ്ങിയ നിലയിലായിരുന്നു. കരള്‍ രോഗബാധിതനായിരുന്നു അനി.
https://www.facebook.com/Malayalivartha