പി ജയരാജനെ കൊലയാളി എന്ന് വിളിച്ച സംഭവം; ആര്‍എംപി നേതാവ് കെ.കെ.രമ എംഎല്‍എയെ കോടതി കുറ്റവിമുക്തയാക്കി

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥി പി ജയരാജനെ കൊലയാളി എന്ന് വിളിച്ചതിന് എതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ കേസില്‍ ആര്‍എംപി നേതാവ് കെ.കെ.രമ എംഎല്‍എയെ കോടതി കുറ്റവിമുക്തയാക്കി.
കോഴിക്കോട് ടൗണ്‍ പൊലീസ് ചാര്‍ജ് ചെയ്ത കേസിലാണ് കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. പരാമര്‍ശം നടത്തിയപ്പോള്‍ ജയരാജന്‍ സ്ഥാനാര്‍ത്ഥിയായിരുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha