'ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു'; രണ്ട് ഷട്ടര്‍ കൂടി ഉയര്‍ത്തുമെന്ന് തമിഴ്നാട്; പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ രണ്ട് ഷട്ടര്‍ കൂടി ഉയര്‍ത്തുമെന്ന് തമിഴ്നാട്. വൈകിട്ട് 5.00 മുതല്‍ V1, V5 സ്പില്‍വേ ഷട്ടറുകളാണ് 0.30 മീറ്റര്‍ വീതം ഉയര്‍ത്തുക.രണ്ട് ഷട്ടറുകള്‍ വഴി 2099.95 ക്യുസെക്സ് ജലം പുറത്തു വിടുമെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. നിലവില്‍ മൂന്ന് ഷട്ടറുകള്‍ (V2, V3, V4) ഉയര്‍ത്തിയിട്ടുണ്ട്.
പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
കേരളത്തിന്റെ നിരന്തര ആവശ്യം തള്ളി തിങ്കളാഴ്ച രാത്രി വന്‍തോതില്‍ ജലം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തമിഴ്നാട് തുറന്നുവിട്ടിരുന്നു. സെക്കന്‍ഡില്‍ 12,654 ഘന അടി ജലമാണ് രാത്രി ഒമ്ബതോടെ തുറന്നുവിട്ടത്. ഇതോടെ വള്ളക്കടവിലെ മിക്കവീട്ടിലും വെള്ളം കയറി. പ്രദേശത്ത് പ്രളയ സമാനസ്ഥിതിയാണ് ഉണ്ടായത്.
https://www.facebook.com/Malayalivartha