നമ്മുടെ മക്കളെ നമുക്ക് സൂക്ഷിക്കാം.... പെണ്‍കുട്ടികളെ കാത്ത് ചതിക്കുഴികള്‍ ഒരുപാട് ഉണ്ട്

രക്ഷകര്‍ത്താക്കളായ നാം ഓരോരുത്തരും മക്കളെ വളര്‍ത്തുന്നത് ഏറെ പ്രതീക്ഷയോടെയാണ്. അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ നമ്മള്‍ അവരുടെ ഓരോ ആവശ്യങ്ങളും സാധിച്ചുകൊടുക്കുന്നു. എന്നാല്‍ ഇപ്പോള്‍ കാലം വളരെ മോശമാണ്. അതുകൊണ്ട് തന്നെ അവരുടെ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കുമ്പോള്‍ ആവശ്യങ്ങള്‍ എന്താണെന്ന കാര്യം മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം. കൊച്ചിയില്‍ ഡി.ജെ പാര്‍ട്ടികള്‍ എന്ന രൂപത്തില്‍ നടക്കുന്നതെല്ലാം മയക്കുമരുന്ന് പാര്‍ട്ടികള്‍ ആണ്.
കൊച്ചിയില്‍ തുടങ്ങിയ റെയ്ഡ് തിരുവനന്തപുരത്ത് പൂവാറിലേക്കും വ്യാപിച്ചിരിക്കുന്നു. കോടികള്‍ മറിയുന്ന ബിസിനസ്സാണ് ഓരോ ദിവസവും നടക്കുന്നത്. എം.ഡി.എം.എ, ചരസ്, കഞ്ചാവ്, ഹാഷിഷ് തുടങ്ങി എല്ലാവിധ മയക്കുമരുന്നുകളും ഇവര്‍ക്ക് സുലഭമായി ലഭിക്കുന്നു.
അഭിനയമോഹവും, മോഡലിങ് മോഹവും ഉള്ള പെണ്‍കുട്ടികള്‍ വളരെ എളുപ്പം ഇവരുടെ വലയില്‍ വീഴുന്നു. ഒരിക്കല്‍ പെട്ടു പോയാല്‍ പിന്നീട് രക്ഷപെടാന്‍ പറ്റില്ല. കാരണം പെണ്‍കുട്ടികള്‍ക്ക് പരാതിപ്പെടാന്‍ സാധിക്കില്ല എന്നതാണ്. പാര്‍ട്ടികളില്‍ എത്തിയാല്‍ ഇവര്‍ പെണ്‍കുട്ടികള്‍ക്ക് ഏതെങ്കിലും തരത്തില്‍ മയക്കുമരുന്ന് നല്‍കും.
മയക്കുമരുന്ന് ഉപയോഗിച്ചാല്‍ പോലും ശിക്ഷ കിട്ടുമെന്നിരിക്കെ പെണ്‍കുട്ടികള്‍ പരാതിപ്പെടാന്‍ ധൈര്യപ്പെടില്ല. ജീവിതം കൈവിട്ട് പോയി എന്ന് മനസ്സിലാക്കുമ്പോഴേക്കും വൈകിയിരിക്കും. സ്വന്തം മൊബൈല്‍ നമ്പര്‍ വളരെ സൂക്ഷിച്ച് മാത്രം നല്‍കുക. കലാപരമായ കഴിവുകള്‍ വ്യവസ്ഥാപിതമായ മാര്‍ഗത്തിലൂടെ മറ്റുള്ളവരില്‍ എത്തിക്കുക.
നല്ല സിനിമ എടുക്കാന്‍ താല്‍പര്യമുള്ള സംവിധായകനും നിര്‍മ്മാതാവും ഒരിക്കലും ഡി.ജെ. പാര്‍ട്ടികളില്‍ പോയി അഭിനേതാക്കളെ തിരയില്ല. ലോക് ഡൗണ്‍ കാലത്ത് പോലീസിന്റെ മൂക്കിന് താഴെയാണ് ഈ വ്യാപാരം തഴച്ച് വളര്‍ന്നത്. ഇപ്പോള്‍ പോലീസ് കാണിക്കുന്ന ശുഷ്‌ക്കാന്തി അന്ന് കാണിച്ചിരുന്നെങ്കില്‍ അനവധി പെണ്‍കുട്ടികള്‍ ദുരന്തങ്ങളില്‍ പെടുമായിരുന്നില്ല.
മറ്റൊന്ന് ഭരണകര്‍ത്താക്കള്‍ക്ക് ഇക്കാര്യത്തില്‍ ഇച്ഛാശക്തി ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ പോലീസ് കൃത്യമായ നടപടികള്‍ എടുക്കൂ. കേരള സമൂഹത്തെ ഒരു അര്‍ബുദം പോലെ മയക്കുമരുന്ന് പിടികൂടിയിരിക്കുകയാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ ഒരു തലമുറ തന്നെ നശിച്ച് പോകും.
https://www.facebook.com/Malayalivartha